മുഹമ്മദ് സാബിഖ് 

തോട്ടടയിൽ ബസ് അപകടത്തിൽ മരിച്ചത് കാഞ്ഞങ്ങാട് സ്വദേശി മുഹമ്മദ് സാബിഖ്

കണ്ണൂർ: തോട്ടടയിൽ ഇന്ന് പുലർച്ചെ ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചയാളെ തിരിച്ചറിഞ്ഞു. കാഞ്ഞങ്ങാട് ബല്ലാ കടപ്പുറത്തെ മുഹമ്മദ് കുഞ്ഞി - ഖദീജ ദമ്പതികളുടെ മകൻ മുഹമ്മദ് സാബിഖ് ആണ് (26) മരിച്ചത്. രണ്ട് ദിവസം മുമ്പ് നാട്ടിലെത്തിയ യുവാവ് തിരിച്ചു പോവുന്നതിനിടെയാണ് അപകടത്തിൽപെട്ടത്. 

ഇന്ന് പുലർച്ചെ 12.45നാണ് കണ്ണൂർ തോട്ടടയിൽ അപകടമുണ്ടായത്. മംഗളൂരുവിൽനിന്ന് പത്തനംതിട്ടയിലേക്ക് പോകുകയായിരുന്ന കല്ലട ​ബസും തലശ്ശേരിയിൽനിന്ന് കണ്ണൂരിലേക്ക് മീനുമായി വരികയായിരുന്ന മിനി കണ്ടെയിനർ ലോറിയുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ ബസ് തലകീഴായി മറിഞ്ഞു. സാബിഖ് തൽക്ഷണം മരിച്ചു. 30​ലേറെ പേർക്ക് പരിക്കുണ്ട്. ഇവർ നഗരത്തിലെ വിവിധ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഒരാളുടെ നില ഗുരുതരമാണ്.

മരിച്ച സാബിഖിനെ ബന്ധുക്കൾ ആശുപത്രിയിലെത്തിയാണ് തിരിച്ചറിഞ്ഞത്. സഹോദരങ്ങൾ: ഫാത്തിമ, ഹാജിറ. 

Tags:    
News Summary - Muhammad Sabiq, a native of Kanhangad, died in a bus accident at Thottada

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.