തോട്ടടയിൽ ബസ് അപകടത്തിൽ മരിച്ചത് കാഞ്ഞങ്ങാട് സ്വദേശി മുഹമ്മദ് സാബിഖ്
text_fieldsകണ്ണൂർ: തോട്ടടയിൽ ഇന്ന് പുലർച്ചെ ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചയാളെ തിരിച്ചറിഞ്ഞു. കാഞ്ഞങ്ങാട് ബല്ലാ കടപ്പുറത്തെ മുഹമ്മദ് കുഞ്ഞി - ഖദീജ ദമ്പതികളുടെ മകൻ മുഹമ്മദ് സാബിഖ് ആണ് (26) മരിച്ചത്. രണ്ട് ദിവസം മുമ്പ് നാട്ടിലെത്തിയ യുവാവ് തിരിച്ചു പോവുന്നതിനിടെയാണ് അപകടത്തിൽപെട്ടത്.
ഇന്ന് പുലർച്ചെ 12.45നാണ് കണ്ണൂർ തോട്ടടയിൽ അപകടമുണ്ടായത്. മംഗളൂരുവിൽനിന്ന് പത്തനംതിട്ടയിലേക്ക് പോകുകയായിരുന്ന കല്ലട ബസും തലശ്ശേരിയിൽനിന്ന് കണ്ണൂരിലേക്ക് മീനുമായി വരികയായിരുന്ന മിനി കണ്ടെയിനർ ലോറിയുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ ബസ് തലകീഴായി മറിഞ്ഞു. സാബിഖ് തൽക്ഷണം മരിച്ചു. 30ലേറെ പേർക്ക് പരിക്കുണ്ട്. ഇവർ നഗരത്തിലെ വിവിധ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഒരാളുടെ നില ഗുരുതരമാണ്.
മരിച്ച സാബിഖിനെ ബന്ധുക്കൾ ആശുപത്രിയിലെത്തിയാണ് തിരിച്ചറിഞ്ഞത്. സഹോദരങ്ങൾ: ഫാത്തിമ, ഹാജിറ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.