ചെങ്ങന്നൂർ: തിരുവോണനാളിൽ സ്കൂട്ടർ വൈദ്യുതി പോസ്റ്റിൽ ഇടിച്ചുണ്ടായ രണ്ട് അപകടങ്ങളിൽ നാല് യുവാക്കൾ മരിച്ചു. ശനിയാഴ്ച രാത്രി 8.30ന് ചെറിയനാട് കൊല്ലകടവ് ആഞ്ഞിലിച്ചുവട് കവലക്ക് സമീപം സ്കൂട്ടർ നിയന്ത്രണംവിട്ട് വൈദ്യുതി പോസ്റ്റിൽ ഇടിച്ച് സുഹൃത്തുക്കളായ, ചെങ്ങന്നൂർ ചെറിയനാട് മാമ്പ്ര പുത്തൻപുരയിൽ തെക്കേതിൽ വീട്ടിൽ രാമചന്ദ്രൻ-സുധ ദമ്പതികളുടെ മകൻ അനീഷ് കുമാർ (23), ചെറിയനാട് മാമ്പ്ര പ്ലാത്തറയിൽ വീട്ടിൽ ബാലകൃഷ്ണൻ-റോസമ്മ ദമ്പതികളുടെ മകൻ ബാലു (24), മാവേലിക്കര കല്ലിമേൽ കുറ്റിപ്പറമ്പിൽ വീട്ടിൽ കെ.ജി. ഗോപാലൻ-സുകുമാരി ദമ്പതികളുടെ മകൻ കെ.ജി. ഗോപൻ (22) എന്നിവരാണ് മരിച്ചത്.
തിരുവോണദിവസം ഉച്ചക്ക് 12ന് തോട്ടുകടവ് പാലത്തിന് സമീപം റോഡിലെ ഹമ്പിൽ കയറി നിയന്ത്രണംവിട്ട സ്കൂട്ടർ പോസ്റ്റിൽ ഇടിച്ച് മഹാദേവികാട് മുണ്ടുകാട്ടിൽചിറയിൽ രവീന്ദ്രൻ -പങ്കജവല്ലി ദമ്പതികളുടെ ഏകമകൻ രഞ്ജിത്ത് (32) മരിച്ചു. അവിവാഹിതനാണ്. മൃതദേഹം ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ.
ഗോപെൻറ മൃതദേഹം പന്തളം നൂറനാട് ഇടപ്പോൺ ജോസ്കോയിലും ബാലുവിെൻറ മൃതദേഹം ഹരിപ്പാട് താലൂക്ക് ആശുപത്രിയിലും അനീഷ് കുമാറിെൻറ മൃതദേഹം വണ്ടാനം മെഡിക്കൽ കോളജ് മോർച്ചറിയിലും സൂക്ഷിച്ചിട്ടുണ്ട്. കോവിഡ് പരിശോധനഫലത്തിനുശേഷം തിങ്കളാഴ്ച സംസ്കരിക്കും.
അനീഷ് കുമാർ കൊല്ലകടവ് -തഴക്കര പൈനുംമൂട് റോഡിൽ കുന്നത്ത് പച്ചക്കറി വ്യാപാരിയാണ്. ബാലുവും ഗോപനും കൊച്ചാലുംമൂട് ഇൻഡസ്ട്രിയൽ ഏരിയയിലെ പോപുലർ സർവിസ് സ്റ്റേഷനിലെ ജീവനക്കാരാണ്. കൂട്ടുകാരായ അനീഷിനെയും ബാലുവിനെയും നിത്യവും സ്കൂട്ടറിൽ വീട്ടിൽ കൊണ്ടുവിടുന്നത് ഗോപനായിരുന്നു. മൂവരും അവിവാഹിതരാണ്. ഗോപെൻറ സഹോദരങ്ങൾ: ഗോപകുമാർ, ഗോകുൽ. ബാലുവിെൻറ സഹോദരി: മൃദുല. അനീഷ് കുമാറിെൻറ സഹോദരൻ അജിത്ത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.