ഗായകൻ അബ്ദുൽ ഹമീദ് ഖന്ന അന്തരിച്ചു

കാസർകോട്: ഹിന്ദി പാട്ടുകളിലൂടെ കാസർകോട്ടെ ഗാനമേളകളെ സമ്പന്നമാക്കിയ തെരുവത്ത് കോയാസ് ലൈൻ സ്വദേശിയും ചെങ്കള നാലാം മൈലിൽ താമസക്കാരനുമായ അബ്ദുൽ ഹമീദ് എന്ന ഖന്ന (62) അന്തരിച്ചു. ഏതാനും ആഴ്ചകളായി അസുഖത്തെ തുടർന്ന് ചികിൽസയിലായിരുന്നു.

നിരവധി സ്റ്റേജ് പരിപാടികളിൽ സജീവ സാന്നിധ്യമായിരുന്നു. വലിയ സൗഹൃദ വലയത്തിന് ഉടമയായ ഇദ്ദേഹം കാസർകോട്ടെ പാട്ടുകാരുടെ സംഘടനയായ കാസേനോവയുടെ സജീവ പ്രവർത്തകനും കെ.എൽ14 സിംഗേഴ്സിലെ അംഗവുമായിരുന്നു.

തെരുവത്തെ പരേതരായ മുഹമ്മദ് ഇസ്ഹാക്ക് - മറിയംബി ദമ്പതികളുടെ മകനാണ്. ഭാര്യമാർ: ഹലീമ, സാബിറ. മക്കൾ: അഫ്നാൻ, ഫർഹാൻ, ജുനൈദ് (മൂവരും ദുബൈ), മുഹ്സിന, ആയിഫ. മരുമക്കൾ: ഫർഹാന, ആസിഫ്. സഹോദരങ്ങൾ: സറീന, പരേതരായ ആമിന, സക്കീന, ജമീല. 

Tags:    
News Summary - abdul hameed khanna passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.