കാഞ്ഞങ്ങാട്: കൊതുകിനെ കൊല്ലാൻ ഉപയോഗിക്കുന്ന കീടനാശിനി കഴിച്ച് ഒന്നര വയസ്സുള്ള പെൺകുഞ്ഞ് മരിച്ചു. ആറങ്ങാടി അരയി കാർത്തികയിലെ ജംഷീറിന്റെയും കല്ലൂരാവി ബാവ നഗറിലെ അൻഷിഫയുടെയും മകൾ ഫാത്തിമത്ത്ജസയാണ് മരിച്ചത്. കളിക്കുന്നതിനിടെ കുട്ടി അബദ്ധത്തിൽ ഓൾഔട്ട് കീടനാശിനി കഴിക്കുകയായിരുന്നു.
പരിശോധനയിൽ ശ്വാസകോശത്തിൽ അണുബാധ കണ്ടെത്തി. ബാവ നഗറിലെ വീട്ടിൽവെച്ചാണ് കുഞ്ഞ് ഓൾഔട്ട് ദ്രാവകം കഴിച്ചത്. മംഗലാപുരം ആശുപത്രിയിൽ ചികിത്സക്കിടെയാണ് മരണം. ജംഷീർ-അൻഷിഫ ദമ്പതികൾക്ക് ഒരു നവജാതശിശു കൂടിയുണ്ട്. കുട്ടിയുടെ മുടികളയൽ ചടങ്ങ് ഞായറാഴ്ച നടന്നിരുന്നു. ഇതിനിടയിലാണ് കുട്ടി ദ്രാവകം കഴിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.