വീടിനു സമീപം ബസിറങ്ങിയ നഴ്സറി വിദ്യാർഥിനി അതേ ബസിടിച്ച് മരിച്ചു

കാസർകോട്: നഴ്സറി വിദ്യാർഥിനി സ്കൂൾ ബസിടിച്ച് മരിച്ചു. പെരിയഡുക്ക മർഹബ ഹൗസിലെ മുഹമ്മദ് സുബൈറിന്റെ മകൾ ആയിഷ സോയ (4)യാണ് മരിച്ചത്. വീടിനു സമീപം സ്കൂൾ ബസിൽ നിന്നിറങ്ങിയ സോയ അതേ വാഹനമിടിച്ച് ദാരുണമായി മരിക്കുകയായിരുന്നു.

വ്യാഴാഴ്ച ഉച്ചക്ക് രണ്ടിനു ശേഷമാണ് സംഭവം. നെല്ലിക്കുന്ന് തങ്ങൾ ഉപ്പൂപ്പ നഴ്സറി സ്കൂളിലെ വിദ്യാർഥിനിയാണ് സോയ. സ്കൂൾ വിട്ട് വീടിനു സമീപം ബസിൽ നിന്ന് കുട്ടിയെ ഇറക്കിയതായിരുന്നു. ബസ് തിരിച്ചുപോകുന്നതിനിടെ പിന്നോട്ട് എടുക്കുമ്പോഴാണ് കുട്ടി വണ്ടിക്കുള്ളിൽ പെട്ടത്.

സമീപത്തെ വ്യവസായ യൂനിറ്റിൽ ജോലി ചെയ്യുന്ന സ്​ത്രീകളാണ് സംഭവം കണ്ടത്. കുട്ടിയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.

Tags:    
News Summary - nursery school student died in bus accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.