അമിത ഫോണ്‍ വിളിയെ ചൊല്ലി തർക്കം: മകന്റെ അടിയേറ്റ അമ്മ മരിച്ചു

നീലേശ്വരം: അമിതമായ ഫോൺവിളി ചോദ്യം ചെയ്തതിനെ തുടർന്നുണ്ടായ തര്‍ക്കത്തിനിടെ മകന്റെ മർദനമേറ്റ മാതാവ് മരിച്ചു. കാസർകോട് നീലേശ്വരം കണിച്ചിറയിലെ പരേതനായ രാജന്റെ ഭാര്യ രുഗ്മിണി(63) ആണ് മരിച്ചത്.

വ്യാഴാഴ്ച പുലർച്ചെയാണ് മകന്‍ സുജിത്ത്(34) രുഗ്മിണിയെ തലക്ക് മാരകമായി അടിച്ചും ചുമരിലിടിച്ചും പരിക്കേൽപ്പിച്ചത്. പരിയാരം മെഡിക്കൽകോളജ് ആശുപത്രിയിൽ ചികിത്സക്കിടെ ഇന്നു പുലർച്ചെയാണ് രുഗ്മിണി മരിച്ചത്.

സംഭവത്തിൽ സുജിത്തിനെ നീലേശ്വരം സി.ഐ കെ. പ്രേംസദൻ അറസ്റ്റു ചെയ്തു. ജില്ലാ ആശുപത്രിയിൽ വൈദ്യപരിശോധന നടത്തിയ പ്രതിക്ക് മാനസീക വൈകല്യമുള്ളതായി ഡോക്ടർ റിപ്പോർട്ട് ചെയ്തു. തുടർന്ന് ഹോസ്ദുർഗ് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി (രണ്ട്) ഇയാളെ ചികിത്സക്കായി കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിക്കാൻ ഉത്തരവിട്ടു. സുമിത് ആണ് രുഗ്മിണിയുടെ മറ്റൊരു മകൻ. 

Tags:    
News Summary - Son 'Kills' Mother For Questioning phone Addiction

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.