കെ.സി. അബൂബക്കർ മാസ്റ്റർ

കെ.സി. അബൂബക്കർ മാസ്റ്റർ അന്തരിച്ചു

അരീക്കോട്: കെ.സി.അബൂബക്കർ മാസ്റ്റർ മരണപ്പെട്ടു. അരീക്കോട് പുത്തലം ജി.എം.യു.പി. സ്കൂൾ ഹെഡ്മാസ്റ്ററായി റിട്ടയർ ചെയ്തിരുന്നു. ഖബറടക്കം ചൊവ്വ രാവിലെ എട്ട് മണിക്ക് അരീക്കോട് താഴത്തങ്ങാടി വലിയ ജുമുഅത്ത് പള്ളിയിൽ. സുല്ലമുസ്സലാം അറബിക് കോളേജ് മുൻ പ്രിൻസിപ്പലും ,കെ.എൻ.എം വനിതാ വിഭാഗമായ എം.ജി.എം മുൻസംസ്ഥാന പ്രസിഡൻറുമായിരുന്ന കൊല്ലത്തൊടി ഫാത്തിമ സുല്ലമിയ്യ ഭാര്യയാണ്.

മക്കൾ: സുഹൈറ (യു.എ.ഇ.), അഹ്മദ് ആദിൽ ( സി.ഇ.ഒ. യൂനൈറ്റഡ് ബയോ മെഡിക്കൽ സർവീസസ് കോഴിക്കോട്), അമീൻ ബാസിൽ (യു.എ.ഇ.), റജ (സുല്ലമുസ്സലാം ഓറിയൻ്റൽ ഹൈസ്കൂൾ അരീക്കോട്), സഫ (ബുറൈദ, സൗദി ), അസീൽ (ഫുജൈറ, യു.എ.ഇ.)

മരുമക്കൾ: ഇസ്മാഈൽ പെരിങ്ങത്തൂർ (ദുബൈ),അബീറ കോഹിനൂർ (ഗ്രീൻവാലി സ്കൂൾ), ജാസ്മിൻ കോഴിക്കോട്, ഫൈസൽ വെള്ളൂർ ( യൂനൈറ്റഡ് ബയോ മെഡിക്കൽ സർവീസസ് കോഴിക്കോട്), ഡോ.അബ്ദുള്ള ഹാറൂൻ കൊയിലാണ്ടി (ബുറൈദ , സൗദി അറേബ്യ), സമീറ മമ്പുറം ( ഫുജൈറ.). സഹോദരങ്ങൾ: പരേതനായ കെ.സി.മുഹമ്മദ്, കെ.സി. ഹംസ, കെ. സി.ഉമർ മാസ്റ്റർ, കെ.സി.അലി മാസ്റ്റർ, കെ.സി.അബ്ദുള്ള എന്ന ബാപ്പു, ഖദീജ, സുലൈഖ ). 

Tags:    
News Summary - K.C. Abubakr Master passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.