മലയാളി യുവാവ് കർണാടകയിലെ തടാകത്തിൽ മുങ്ങി മരിച്ചു

ബംഗളൂരു: മലയാളി യുവാവ് ഹോസ്‌കോട്ടെയിൽ തടാകത്തിൽ മുങ്ങിമരിച്ചു. ഹൊസകോട്ടെയില്‍ ലുമാസ് കമ്പനിയില്‍ ട്രെയിനിയും ആലപ്പുഴ ചന്തിരൂര്‍ സ്വദേശി മുഹമ്മദ് ഷരീഫ്- സുബൈദ ദമ്പതികളുടെ മകനുമായ മുഹമ്മദ് ശഫീഖ് (19) ആണ് മരിച്ചത്.

ആറു മാസംമുമ്പാണ് ജോലിയിൽ പ്രവേശിച്ചത്. തിങ്കളാഴ്ച മൂന്ന് സഹപ്രവര്‍ത്തകരോടൊപ്പം അവധി ദിനത്തില്‍ പുറത്തു പോയതായിരുന്നു. തടാകത്തില്‍ നീന്തുന്നതിനിടെ വൈകീട്ട് ആറോടെയാണ് അപകടം. അപകടം നടന്നയുടന്‍ ഹൊസകോട്ടെ എം.വി.ജെ ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും മരിച്ചു.

എ.ഐ.കെ.എം.സി.സി പ്രവര്‍ത്തകരായ വി.വി. അബ്ദു, നജീര്‍, ഉമ്മര്‍, റാസിക്ക് , റഹീം ചാവശേരി, സമീര്‍ തുടങ്ങിയവര്‍ ആശുപത്രി നടപടികള്‍ക്കും മൃതദേഹ പരിപാലനത്തിനും നേതൃത്വം നല്‍കി. മൃതദേഹം സ്വദേശത്തേക്ക് കൊണ്ടുപോയി. സഹോദരങ്ങൾ: സബീന, ഷഫ്‌ന, ഷഹന.

Tags:    
News Summary - Malayalee youth drowned in a lake in Karnataka

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.