അങ്കമാലി: അങ്കമാലി സ്വദേശിയായ യുവാവിനെ അയർലൻഡിലെ വീട്ടിൽ മരിച്ച നിലയിൽ മരിച്ച നിലയിൽ കണ്ടെത്തി. അങ്കമാലി (എ.സി.എൻ - 153) പടയാട്ടിൽ വീട്ടിൽ ദേവസിയുടെ മകൻ ജൂഡ് സെബാസ്‌റ്റ്യനെയാണ്(38) അയർലൻഡിലെ വാട്ടർഫോർഡിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭാര്യയും മക്കളും തലേ ദിവസം നാട്ടിൽ അവധിക്ക് പോന്നിരുന്നു.
നാട്ടിൽ എത്തിയ ശേഷം ഭാര്യ പല തവണ ജൂഡിനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും ഫലമുണ്ടായില്ല. അതോടെ സുഹൃത്തുക്കളെ വീട്ടിലേക്ക് അന്വേഷണത്തിന് വിടുകയായിരുന്നു. സുഹൃത്തുക്കൾ വീട്ടിലെത്തിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. കാരണങ്ങൾ വ്യക്തമായിട്ടില്ല. പൊലീസ് അനന്തര നടപടികൾ സ്വീകരിച്ചു വരുന്നു.
സിഗ്നാ കെയർ നഴ്‌സിങ് ഹോമിലെ ജീവനക്കാരനായിരുന്നു ജൂഡ്. ക്രാന്തി സംഘടനയുമായും വാട്ടർഫോർഡിലെ മറ്റു മലയാളി കൂട്ടായ്മകളുമായും അടുത്ത ബന്ധം പുലർത്തിയിരുന്നു. ഏഴ് വർഷം മുമ്പാണ് ജൂഡും കുടുംബവും അയർലൻഡിലെത്തിയത്.
ഭാര്യ: ഫ്രാൻസീന ഫ്രാൻസിസ് (കൊല്ലം) വാട്ടർഫോർഡ് യൂനിവേഴ്സിറ്റി ഹോസ്‌പിറ്റലിലെ സ്റ്റാഫ് നഴ്സാണ്. മക്കൾ: ആന്റു ജൂഡ് പടയാട്ടിൽ (മൂന്ന്), എലീശ ജൂഡ് പടയാട്ടിൽ (രണ്ട്). മൃതദേഹ നാട്ടിൽ എത്തിച്ച് പിന്നീട് സംസ്‌കരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.