നിശ്ശബ്ദമായ പ്രവർത്തനങ്ങളിലൂടെ കാല ത്തിനു മുന്നിൽ നടന്ന അപൂർവം കർമയോഗികളിൽ ഒരാളായിരുന്നു ചൊവ്വാഴ്ച അ ന്തരിച്ച ജമാഅെത്ത ഇസ്ലാമി മുൻ അമീർ പ്രഫ. കെ.എ. സിദ്ദീഖ് ഹസൻ. മതപ്രബോധന, സാമൂഹിക പരിഷ്കരണ മേഖലകളിൽ ദീർഘകാല ആത്മബന്ധമാണ് അദ്ദേഹവുമായുള്ളത്. ഒരു പ്രസ്ഥാനത്തിെൻറ അമരത്ത് ദീർഘകാലം സേവനം നിർവഹിക്കുമ്പോഴും സർവ മനുഷ്യർക്കും സ്നേഹവും സൗഹൃദവും പകർന്ന് അവരിലൊരാളായി ജീവിച്ച് മാതൃക കാണിച്ച വ്യക്തിത്വം. മനുഷ്യസ്നേഹത്തിെൻറ ഉദാത്ത പദ്ധതികളിലൂടെയായിരുന്നു അദ്ദേഹത്തിെൻറ ഓരോ ചുവടുവെപ്പും. സംസ്ഥാനത്തിെൻറ അതിർത്തികൾക്കപ്പുറത്ത് ദേശീയതലത്തിൽ ഇത്രയേറെ ശ്രദ്ധനേടിയ, സേവനം ആരാധനയാക്കിയ വ്യക്തിത്വങ്ങളിൽ സിദ്ദീഖ് ഹസൻ എന്നും മുന്നണിയിലായിരുന്നു. മനുഷ്യരെയൊന്നാകെ ചേർത്തുപിടിച്ചും ഉയർത്തിയെടുത്തും കർമവസന്തം തീർത്തു അദ്ദേഹം.
അസാധ്യമെന്നു കരുതാവുന്ന പല പരിഷ്കരണപദ്ധതികളും അദ്ദേഹത്തിെൻറ ദീർഘദർശിത്വത്തിൽ സുസാധ്യമാക്കിയെടുത്തതിെൻറ ഉദാഹരണങ്ങളാണ് 'മാധ്യമം' ദിനപത്രം, ബൈത്തുസ്സകാത്ത് കേരള, സിജി, മലപ്പുറം വാഴയൂരിലെ സാഫി സ്ഥാപനങ്ങൾ എന്നീ ബൃഹദ്സംരംഭങ്ങൾ. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ അവശർക്ക് അത്താണിയായി വർത്തിക്കുന്ന വിഷൻ 2026 തുടങ്ങിയ പദ്ധതികളും അദ്ദേഹത്തിന്റെ ആവിഷ്കാരങ്ങളാണ്. അതിരുകളില്ലാത്ത ആത്മവിശ്വാസം കൊണ്ടും ഇളക്കംതട്ടാത്ത ഇച്ഛാശക്തികൊണ്ടും മുസ്ലിം കൈരളിക്ക് നവോത്ഥാനത്തിെൻറ നല്ലൊരധ്യായം പകർന്നുനൽകാൻ അദ്ദേഹത്തിന് സാധ്യമായി. അവയിൽ മിക്കതും വളർത്തിയെടുക്കാൻ പരിശ്രമിച്ചതും അദ്ദേഹം തന്നെ. കേവലം സംഘടനാ യോഗങ്ങളിലെ അജണ്ടകളിൽ പരിമിതെപ്പടാതെ, പഠനവും പരിശീലനവും പ്രായോഗിക വഴികളും ചിട്ടയൊപ്പിച്ച് കോർെത്തടുത്ത പദ്ധതികളായിരുന്നു അദ്ദേഹത്തിെൻറ ഓരോ ചുവടുവെപ്പും. കക്ഷിവ്യത്യാസങ്ങളും ആദർശ നിലപാടുകളിലെ വൈവിധ്യങ്ങളും സൗഹൃദ സഹവർത്തിത്വങ്ങളിലോ സ്നേഹസേവനങ്ങളിലോ ദർശിക്കാനായില്ലെന്നത് വലിയൊരു സവിശേഷതയാണ്. ഇന്ന് കാലം തേടുന്നതും ഇത്തരം സഹിഷ്ണുതയും സഹവർത്തിത്വവുമാണ്.
കേവലം സേവന കർമമേഖലകളിൽ മാത്രമായിരുന്നില്ല, മറിച്ച് അണമുറിയാത്ത വൈജ്ഞാനിക മികവും പാണ്ഡിത്യവും അദ്ദേഹത്തിനുണ്ടായിരുന്നു. ഒരു കോളജ് അധ്യാപകനായി തുടങ്ങിയ ഔദ്യോഗിക ജീവിതം അക്കാര്യം തെളിയിക്കുന്നു. എഴുത്തുകാരൻ, അധ്യാപകൻ, മാധ്യമപ്രവർത്തകൻ, പണ്ഡിതൻ എന്നീ നിലകളിൽ പകരക്കാരനില്ലാത്ത പിൻമടക്കമാണ് സിദ്ദീഖ് ഹസെൻറ വിയോഗം. പകരക്കാരില്ലാതാവുന്ന വൈജ്ഞാനികരുടെ വിയോഗം, മുസ്ലിംസമുദായം അർഹിക്കുന്ന ഗൗരവത്തിൽ തന്നെ കാണേണ്ടതുണ്ട്. പരിഹാരങ്ങൾക്കായി കൂട്ടായ ശ്രമങ്ങൾ ഉണ്ടാവേണ്ടതുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.