ശ്രീകണ്ഠപുരം: ഏഴു പതിറ്റാണ്ടു മുമ്പ് മലയോരത്തേക്ക് കുടിയേറിയ കർഷക കുടുംബത്തിൽനിന്നുള്ള ആദ്യകാല വൈദികനാണ് വിട ചൊല്ലിയ ഫാ. ജോസ് കരിക്കാട്ടുകണ്ണിയേൽ.
1948ൽ ചെമ്പേരിയിലേക്കാണ് ജോസിെൻറ കുടുംബം കുടിയേറിയെത്തി താമസിച്ചിരുന്നത്. തലശ്ശേരി അതിരൂപതയിലെ മുതിർന്ന വൈദികനായിരുന്ന ഇദ്ദേഹം സേവന മേഖലയിലും മറ്റും വേറിട്ട സാന്നിധ്യമായിരുന്നു. അതുകൊണ്ടുതന്നെ അടുത്തറിഞ്ഞവർക്കെല്ലാം ഒരിക്കലും മറക്കാനാവാത്ത ബന്ധമാണുണ്ടായത്. പഴമക്കാരും പുതുതലമുറയും ഈ വൈദികനെ അത്ര മാത്രം അടുത്തറിഞ്ഞു.
അരനൂറ്റാണ്ട് പിന്നിട്ട പൗരോഹിത്യ ജീവിതത്തിനിടയിൽ മാതൃ ഇടവകയായ ചെമ്പേരി ലൂർദ് മാതാ ഫൊറോന ദേവാലയമടക്കം അമ്പതിലേറെ ഇടവകകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. കാരിസ്മാറ്റിക് ശുശ്രൂഷകളിൽ ആരംഭകാലം മുതൽ സജീവ പങ്കാളിത്തം വഹിച്ചിരുന്നു.
പ്രായാധിക്യത്താൽ അജപാലനവൃത്തിയിൽനിന്ന് വിരമിച്ച ശേഷം കരുവഞ്ചാലിലെ പ്രീസ്റ്റ്ഹോമിൽ വിശ്രമ ജീവിതത്തിലായിരുന്നു. ഏതാനും നാളുകൾക്ക് മുമ്പ് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് കരുവഞ്ചാൽ സെൻറ് ജോസഫ്സ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഫാ.ജോസ് ഹൃദയാഘാതത്തെ തുടർന്നാണ് വ്യാഴാഴ്ച മരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.