ഇടുക്കിക്കും മറക്കാനാവില്ല, ജോസഫൈനെ

തൊടുപുഴ: ഞായറാഴ്ച അന്തരിച്ച സി.പി.എം നേതാവ് എം.സി. ജോസഫൈന്‍റെ രാഷ്ട്രീയ ജീവിതവുമായി ഇടുക്കിക്കും അഭേദ്യമായ ബന്ധം. പാർലമെന്‍റിലേക്ക് ജോസഫൈന്‍റെ ആദ്യത്തെയും അവസാനത്തെയും മത്സരം 1989ൽ ഇടുക്കിയിലായിരുന്നു. സ്ത്രീകളുടെ അവകാശങ്ങൾക്കായി എന്നും പോരാടിയ ജോസഫൈൻ ഓർമയാകുമ്പോൾ 33 വർഷം മുമ്പ് നടന്ന അവരുടെ തെരഞ്ഞെടുപ്പ് പോരാട്ടത്തിന്‍റെ ഓർമയിലാണ് ഇടുക്കി.

1984ൽ ഇടതുപക്ഷത്തിന്‍റെ എം.എം. ലോറൻസിൽനിന്ന് പി.ജെ. കുര്യൻ പിടിച്ചെടുത്ത മണ്ഡലം തിരിച്ചുപിടിക്കാനാണ് 1989ൽ കോൺഗ്രസിന്‍റെ പാലാ കെ.എം. മാത്യുവിനെതിരെ സി.പി.എം സ്ഥാനാർഥിയായി ജോസഫൈനെ എൽ.ഡി.എഫ് രംഗത്തിറക്കിയത്. 91479 വോട്ടിന്‍റെ ഭൂരിപക്ഷത്തിന് പാലാ കെ.എം. മാത്യു വിജയിച്ചെങ്കിലും തൊട്ടുമുമ്പ് നടന്ന ലോക്സഭ തെരഞ്ഞെടുപ്പിൽനിന്ന് മുന്നണിയുടെ വോട്ട് വിഹിതം ഗണ്യമായി വർധിപ്പിക്കാൻ ജോസഫൈന് കഴിഞ്ഞു. കെ.എം. മാത്യുവിന് 3,98,516ഉം (53.62ശതമാനം) ജോസഫൈന് 3,07,037 വോട്ടും (41.31) ലഭിച്ചു. ഒമ്പത് സ്വതന്ത്രരടക്കം 15 സ്ഥാനാർഥികളാണ് മത്സരിച്ചത്. 1984ൽ ഇടുക്കിയിൽ ഇടതു സ്ഥാനാർഥിയായിരുന്ന സി.എ. കുര്യന് ലഭിച്ചത് 1,77,432 വോട്ടായിരുന്നു (33.22 ശതമാനം). ഇതാണ് ജോസഫൈൻ മൂന്ന് ലക്ഷത്തിലധികമാക്കിയത്.

പരാജയപ്പെട്ടെങ്കിലും തന്‍റെ രാഷ്ട്രീയ ജീവിതത്തിലെ നിർണായക തെരഞ്ഞെടുപ്പായി ഇടുക്കിയിലേത് ജോസഫൈൻ എന്നും മനസ്സിൽ കൊണ്ടുനടന്നിരുന്നു. ഇടുക്കിയുമായും അവിടുത്തെ പാർട്ടി നേതാക്കളുമായും അവസാനകാലം വരെ അവർ നല്ല ബന്ധമാണ് പുലർത്തിയിരുന്നത്. പലപ്പോഴായി വഹിച്ചിരുന്ന ചുമതലകളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളുടെ ഭാഗമായി അവർ ഇടക്കെല്ലാം ഇടുക്കിയിൽ എത്തുകയും ചെയ്തിരുന്നു.

ഞായറാഴ്ച രാവിലെ ഒമ്പതിന് തുകലശ്ശേരി സെന്റ് ജോസഫ് പള്ളിയിൽ നടന്ന ഓശാന റാസക്കിടെ ആയിരുന്നു സംഭവം.

തിരുവല്ല നഗരസഭ വൈസ് ചെയർമാൻ ഫിലിപ് ജോർജ്, സ്റ്റീഫൻ ജോർജ്, ജോൺ ജോർജ്, ഡേവിഡ് ജോസഫ് എന്നിവർക്ക് നേരെയാണ് ഗുണ്ടസംഘം കുരുമുളക് സ്പ്രേ ആക്രമണം നടത്തിയത്. ഇവർ തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിൽ ഒരാൾകൂടി പിടിയിലാകാനുണ്ടെന്ന് പൊലീസ് പറഞ്ഞു.

Tags:    
News Summary - Idukki can not forget Josephine

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.