ജോ​ജോ ചീ​രാം​കു​ഴി

കോവിഡ്​ മുക്തനായിട്ടും മടങ്ങിവരവില്ലാതെ ജോജോ; ജ​ന​കീ​യ നേ​താ​വി​െൻറ വേ​ർ​പാ​ടി​െൻറ വേ​ദ​ന​യി​ൽ എ​ലി​ക്കു​ളം

എ​ലി​ക്കു​ളം: മു​ന്ന​ണി​ക​ൾ​ക്കെ​തി​രെ ത​െൻറ ജ​ന​കീ​യ​ത​കൊ​ണ്ട് ഉ​ജ്ജ്വ​ല​വി​ജ​യം നേ​ടി​യി​ട്ടും പ​ഞ്ചാ​യ​ത്ത്​ അം​ഗ​മാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യാ​നാ​കാ​തെ പോ​യ ജോ​ജോ ചീ​രാം​കു​ഴി ഇ​നി ജ​ന​മ​ന​സ്സി​ൽ ദീ​പ്ത സ്മ​ര​ണ. എ​ലി​ക്കു​ളം 14ാം വാ​ർ​ഡി​ൽ മൂ​ന്ന്​ മു​ന്ന​ണി​ക​ൾ​ക്കെ​തി​രെ സ്വ​ത​ന്ത്ര​നാ​യി മ​ത്സ​രി​ച്ച് വി​ജ​യം നേ​ടി​യ​ത് ജ​ന​കീ​യ​ത​കൊ​ണ്ടാ​ണ്.

306 വോ​ട്ടി​െൻറ ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണ് കോ​ൺ​ഗ്ര​സി​ലെ മു​ൻ പ​ഞ്ചാ​യ​ത്ത്​ അം​ഗ​മാ​യി​രു​ന്ന ജോ​ജോ വി​ജ​യം കൊ​യ്ത​ത്. പാ​ർ​ട്ടി സീ​റ്റ് ന​ൽ​കാ​തി​രു​ന്ന​പ്പോ​ൾ സ്ഥാ​ന​ങ്ങ​ൾ രാ​ജി​വെ​ച്ചാ​ണ് ഇ​ദ്ദേ​ഹം മ​ത്സ​രി​ക്കാ​നി​റ​ങ്ങി​യ​ത്.

വി​ജ​യ​വാ​ർ​ത്ത ജോ​ജോ അ​റി​യു​ന്ന​ത് ആ​ശു​പ​ത്രി​ക്കി​ട​ക്ക​യി​ലാ​ണ്. തെ​ര​ഞ്ഞെ​ടു​പ്പി​ന് ശേ​ഷ​മാ​ണ് കോ​വി​ഡ് പോ​സി​റ്റി​വാ​യി ഇ​ദ്ദേ​ഹം ആ​ശു​പ​ത്രി​യി​ലാ​യ​ത്. പ​ഞ്ചാ​യ​ത്ത്​ അം​ഗ​ങ്ങ​ളു​ടെ സ​ത്യ​പ്ര​തി​ജ്ഞ ദി​ന​ത്തി​ൽ എ​ത്താ​നാ​യി​ല്ല. രോ​ഗ​മു​ക്തി​ക്കു​ശേ​ഷം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റി​െൻറ മു​ന്നി​ൽ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യാ​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​യി​രു​ന്നു.

ഇ​ദ്ദേ​ഹ​ത്തി​െൻറ അ​ച്ഛ​ൻ പ​രേ​ത​നാ​യ സി.​വി. ജോ​സ​ഫ് ചീ​രാം​കു​ഴി മു​മ്പ് ഏ​ഴു​വ​ർ​ഷം പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ൻ​റാ​യി​രു​ന്നു. അ​ദ്ദേ​ഹ​ത്തി​െൻറ പി​താ​വ് സി.​വി. വ​ർ​ക്കി എ​ലി​ക്കു​ളം പ​ഞ്ചാ​യ​ത്തി​െൻറ പ്ര​ഥ​മ നോ​മി​നേ​റ്റ് പ്ര​തി​നി​ധി​യാ​യി ര​ണ്ടു​പ​തി​റ്റാ​ണ്ടോ​ള​മു​ണ്ടാ​യി​രു​ന്നു.

പ​ഞ്ചാ​യ​ത്ത് ഓ​ഫി​സി​ൽ ജോ​ജോ​യു​ടെ മൃ​ത​ദേ​ഹം തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 8.30ന് ​പൊ​തു​ദ​ർ​ശ​ന​ത്തി​നെ​ത്തി​ക്കും. തു​ട​ർ​ന്ന് വീ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​കും. ജോ​ജോ ചീ​രാം​കു​ഴി​യു​ടെ നി​ര്യാ​ണ​ത്തി​ൽ എ​ലി​ക്കു​ളം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ്​ എ​സ്. ഷാ​ജി അ​നു​ശോ​ചി​ച്ചു.

ജോ​ജോ​യു​ടെ നി​ര്യാ​ണ​ത്തി​ൽ ബി.​ജെ.​പി എ​ലി​ക്കു​ളം പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി അ​നു​ശോ​ചി​ച്ചു. ര​ഘു​നാ​ഥ് പ​ന​മ​റ്റം അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ദീ​പു ഉ​രു​ളി​കു​ന്നം, എം.​ആ​ർ. സ​രീ​ഷ്‌​കു​മാ​ർ, ജ​യ​പ്ര​കാ​ശ് വ​ട​ക​ര, ശ്രീ​ജ സ​രീ​ഷ് തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

Tags:    
News Summary - jojo never returns after cured from covid

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.