വേ​ങ്ങാ​ട് ജു​മാ​മ​സ്ജി​ദ് പ​രി​സ​ര​ത്ത് ന​ട​ന്ന സ​ർ​വ​ക​ക്ഷി അ​നു​ശോ​ച​ന യോ​ഗം

മായൻ വേങ്ങാട്: നാടിന്റെ സ്പന്ദനം തൊട്ടറിഞ്ഞ നേതാവ്

അഞ്ചരക്കണ്ടി: വേങ്ങാടിന്റെ സ്പന്ദനങ്ങളെ തൊട്ടറിഞ്ഞ മായൻ വേങ്ങാട് ഇനി നന്മ നിറഞ്ഞ ഓർമ. യൂത്ത് കോൺഗ്രസിലൂടെ രാഷ്ട്രീയ രംഗത്തേക്ക് വന്ന മായൻ കോൺഗ്രസിന്റെ പ്രദേശത്തെ മുൻനിര പോരാളിയായിരുന്നു.

മഹല്ല് കമ്മിറ്റിയുടെ പ്രവർത്തനങ്ങളിലും നിസ്തുലമായ പങ്കുവഹിച്ചു. കർഷക കോൺഗ്രസ് ജില്ല സെക്രട്ടറി, വേങ്ങാട് മഹലല്ല് ഭരണ സമിതി എക്സിക്യൂട്ടിവ് അംഗം, കൺസ്യൂമർ കൗൺസിൽ ജില്ല പ്രസിഡന്റെ , വേങ്ങാട് മുഹമ്മദ് അബ്ദു റഹ്മാൻ സ്മാരക വായനശാല രക്ഷാധികാരി, മദ്യ നിരോധന സമിതി അംഗം തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചുവരുകയായിരുന്നു. മരണ വിവരമറിഞ്ഞ് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നേതാക്കന്മാരും പ്രവർത്തകന്മാരും വീട്ടിലെത്തി.

സണ്ണി ജോസഫ് എം.എൽ.എ, ഡി.സി.സി പ്രസിഡന്റെ മാർട്ടിൻ ജോർജ്, പ്രഫ. എ.ഡി. മുസ്തഫ,സജ്ജീവ് മാറോളി എന്നിവർ വീട്ടിലെത്തി അനുശോചനമറിയിച്ചു. വേങ്ങാട് ജുമാമസ്ജിദിൽ സർവകക്ഷി അനുശോചന യോഗത്തിൽ സി.പി. സലിം അധ്യക്ഷത വഹിച്ചു. വി.എ. നാരായണൻ, കെ.സി. മുഹമ്മദ്‌ ഫൈസൽ, പി. പവിത്രൻ, കെ.എം.സി. മുഹമ്മദ്‌ എന്നിവർ സംസാരിച്ചു.

Tags:    
News Summary - Mayan Vengadu leader who knows the pulse of the village

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.