കുറ്റ്യാടി (കോഴിക്കോട്): പതിറ്റാണ്ടുകൾ സമൂഹത്തിനും സമുദായത്തിനും ഇസ്ലാമിക പ്രസ്ഥാനത്തിനും ദിശാബോധം നൽകി കണ്ണടച്ച പണ്ഡിത ശ്രേഷ്ഠെൻറ മൃതദേഹം അവസാനമായി ഒരു നോക്കു കാണാൻ സംസ്ഥാനത്തിനകത്തും പുറത്തുമുള്ള ജനസഞ്ചയം കുറ്റ്യാടിയിലേക്ക് ഒഴുകി. തെൻറ കാർമികത്വത്തിൽ പടുത്തുയർത്തിയ സ്ഥാപനത്തിെൻറ തിരുമുറ്റത്ത് ടി.കെ.അബ്ദുല്ലയുടെ ജനാസയുമായി ആംബുലൻസ് എത്തിയ വെള്ളിയാഴ്ച വൈകീട്ട് ഏഴിന് തുടങ്ങിയ മയ്യിത്ത് നമസ്കാരം നേരം പുലരുവോളം തുടർന്നു. മത, ജാതി, രാഷ്ട്രീയ ഭേദെമന്യെ ജനാസ ദർശിക്കാനും പ്രാർഥിക്കാനുമെത്തിയത് ടി.കെ കാത്തുസൂക്ഷിച്ച വിശാല സൗഹൃദത്തിെൻറ നേർചിത്രമായി. കുറ്റ്യാടി ഐഡിയൽ സ്കൂൾ അങ്കണത്തിൽ നടന്ന ആദ്യ മയ്യിത്ത് നമസ്കാരത്തിന് മകൻ ടി.കെ.എം. ഇഖ്ബാൽ നേതൃത്വം നൽകി.
ദേശീയ തലത്തിൽ പൊതുസമൂഹത്തിന് വെളിച്ചം നൽകിയ പണ്ഡിതനായി അറിയപ്പെട്ട ടി.കെ, കുറ്റ്യാടിക്കാർക്ക് മൗലവിയായിരുന്നു. വെറും മൗലവിയല്ല, സർവ വിഷയങ്ങളിലും ഇടപെടാനാകുന്ന ബഹുഭാഷ പണ്ഡിതൻ. മരിക്കുന്നതിെൻറ ഏതാനും ദിവസങ്ങൾക്കു മുമ്പ് പണ്ഡിതനായ ഖാലിദ് മൂസ നദ്വിയോട് ടി.കെ തിരക്കിയത്, കെ.ആർ. മീരയുടെ 'ആരാച്ചാറി'നു ശേഷം ചർച്ചചെയ്യപ്പെട്ട മലയാള നോവൽ ഇറങ്ങിയിട്ടുണ്ടോ എന്നായിരുന്നു. വിശാല വായനക്കൊപ്പം ധാരാളം കഥയും കവിതയും ഗാനങ്ങളും രചിച്ചു. പാടുകയും പ്രസിദ്ധീകരിക്കുകയും ചെയ്യാത്ത ഒരു ഡസനോളം ഗാനങ്ങൾ അദ്ദേഹത്തിെൻറ ഫയലിൽ ഒളിഞ്ഞിരിപ്പുണ്ട്.
കേരളത്തിലെ ഉർദു പണ്ഡിതന്മാരിൽ ഉത്തുംഗസ്ഥാനത്തായിരുന്ന ടി.കെയുടെ പ്രഭാഷണങ്ങളിൽ ഇഖ്ബാൽ കവിതകൾ അനർഗളം പ്രവഹിക്കുമായിരുന്നു. പേർഷ്യൻ പഠിച്ചാൽ മാത്രമേ ഇഖ്ബാലിെൻറ ഉർദു ഉൾക്കൊള്ളാനാകൂ. അങ്ങനെയാണ് ടി.കെ ഇഖ്ബാൽ പണ്ഡിതനായത്.
കുറ്റ്യാടി െഎഡിയൽ പബ്ലിക് സ്കൂളിൽ പൊതുദർശനത്തിന് വെച്ചപ്പോൾ മന്ത്രി അഹമ്മദ് ദേവർകോവിൽ, അബ്ദുസ്സമദ് സമദാനി എം.പി, എം.എൽ.എമാരായ കെ.പി. കുഞ്ഞമ്മദ്കുട്ടി, കാനത്തിൽ ജമീല, ജമാഅത്തെ ഇസ്ലാമി അമീർ എം.െഎ. അബ്ദുൽ അസീസ്, അസിസ്റ്റൻറ് അമീർ പി. മുജീബ്റഹ്മാൻ, േകന്ദ്ര ശൂറാ അംഗം അബ്ദുസ്സലാം വാണിയമ്പലം, സംസ്ഥാന ജനറൽ സെക്രട്ടറി വി.ടി. അബ്ദുല്ലക്കോയ തങ്ങൾ, സെക്രട്ടറിമാരായ ശൈഖ് മുഹമ്മദ് കാരകുന്ന്, എം.കെ. മുഹമ്മദലി, അബ്ദുൽഹഖിം നദ്വി, കെ.എൻ.എം സംസ്ഥാന വൈസ് പ്രസിഡൻറ് ഹുസൈൻ മടവൂർ, എം.വി. സലീം മൗലവി, എസ്.ഡി.പി.െഎ സംസ്ഥാന വൈസ് പ്രസിഡൻറ് പി. അബ്ദുൽഹമീദ്, ജമാഅത്തെ ഇസ്ലാമി വനിത വിഭാഗം സംസ്ഥാന വൈസ് പ്രസിഡൻറ് സഫിയ അലി, മാധ്യമം എഡിറ്റർ വി.എം. ഇബ്രാഹിം, ജോയൻറ് എഡിറ്റർ പി.െഎ.നൗഷാദ്, െഎ.പി.എച്ച് ഡയറക്ടർ കൂട്ടിൽ മുഹമ്മദലി, എഡിറ്റർ വി.എ. കബീർ, ജി.െഎ.ഒ സംസ്ഥാന പ്രസിഡൻറ് അഡ്വ. തമന്ന സുൽത്താന, മുസ്ലിംലീഗ് ജില്ല ട്രഷറർ പാറക്കൽ അബ്ദുല്ല, മണ്ഡലം പ്രസിഡൻറ് സൂപ്പി നരിക്കാേട്ടരി തുടങ്ങിയവർ അന്ത്യോപചാരമർപ്പിച്ചു.
എം.കെ. രാഘവൻ എം.പി
ജമാഅത്തെ ഇസ്ലാമി മുൻ കേരള അമീറും പണ്ഡിതനുമായ ടി.കെ അബ്ദുല്ലയുടെ നിര്യാണത്തിൽ എം.കെ രാഘവൻ എം.പി അനുശോചിച്ചു. പ്രമുഖ പണ്ഡിതനായിരുന്ന ടി.കെ. അബ്ദുല്ലയുടെ പ്രഭാഷണമികവും നേതൃപാടവവും മാതൃകാപരമായിരുന്നെന്നും അദ്ദേഹം അനുശോചന സന്ദേശത്തിൽ പറഞ്ഞു. ഡോ. എം.പി. അബ്ദുസ്സമദ് സമദാനി എം.പി
അപൂർവവും അഗാധവുമായ ധിഷണയുടെ ഉടമയായിരുന്നു ടി.കെ. അബ്ദുല്ലയെന്ന് ഡോ. എം.പി. അബ്ദുസ്സമദ് സമദാനി എം.പി. പഠനത്തിെൻറ വ്യാപ്തിയും ചിന്തയുടെ ആഴവും അദ്ദേഹത്തിെൻറ വ്യക്തിത്വത്തെ അനാദൃശമാക്കി. സ്വന്തമായൊരു ചിന്താസരണി അദ്ദേഹത്തിെൻറ എഴുത്തിലും പ്രസംഗത്തിലും കർമരീതിയിലും പ്രകടമായിരുന്നു. ശക്തനായ എഴുത്തുകാരനും മികവുറ്റ വാഗ്മിയുമായിരുന്നു. ഒട്ടേറെ വൈശിഷ്ട്യങ്ങളുടെ പര്യായമായി ടി.കെ എന്ന ദ്വൈക്ഷരി സ്മരിക്കപ്പെടുമെന്ന് അദ്ദേഹം അനുശോചന സന്ദേശത്തിൽ അറിയിച്ചു. കാസിം ഇരിക്കൂർ
ആധുനിക ലോകത്തിന്‍െറ ചിന്താ അപഭ്രംശങ്ങളെ സൂക്ഷ്മമായി പഠിക്കുകയും മൗലിക ചിന്തകൊണ്ട് അവയെ അപഗ്രഥിക്കുകയും ചെയ്ത അപൂര്‍വ പണ്ഡിതനെയാണ് ടി.കെ. അബ്ദുല്ല മൗലവിയുടെ വിയോഗത്തോടെ നഷ്ടമായതെന്ന് ഐ.എന്‍.എല്‍ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂര്‍ അഭിപ്രായപ്പെട്ടു. രാഷ്ട്രീയവും മതവും സംസ്കാരവും അനായാസേന കൈകാര്യം ചെയ്യാന്‍ അപാര കഴിവ് നേടിയ ധിഷണാശാലിയായിരുന്നു ടി.കെ എന്ന് അനുശോചന സന്ദേശത്തില്‍ കാസിം ഇരിക്കൂർ പറഞ്ഞു. സി.പി.മുഹമ്മദ് ബഷീർ
ജമാഅത്തെ ഇസ്ലാമി നേതാവും പണ്ഡിതനുമായ ടി.കെ അബ്ദുല്ലയുടെ വേർപാടിൽ പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡൻറ് സി.പി.മുഹമ്മദ് ബഷീർ അനുശോചിച്ചു. ഇസ്ലാമികപരമായി സകല മേഖലകളിലും മികവ് തെളിയിച്ച വ്യക്തിത്വമായിരുന്നു അദ്ദേഹം. ഇസ്ലാമിക പണ്ഡിതൻ, ചിന്തകന്‍, ഉജ്ജ്വല വാഗ്മി, ആള് ഇന്ത്യ മുസ്ലിം പേഴ്സനല്‍ ലോ ബോര്‍ഡ് സ്ഥാപകാംഗം, ഇസ്ലാമിക വിജ്ഞാനകോശം ചീഫ് എഡിറ്റർ തുടങ്ങി വിവിധ മേഖലകളിൽ അദ്ദേഹം മികവ് പുലർത്തി -വാർത്താക്കുറിപ്പിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.