മംഗളൂരു: അടുത്ത പീരിയഡിലേക്ക് ഓടിക്കയറാനുള്ള തിടുക്കത്തിനിടയിലാണ് ആ മരണവാർത്ത കാതിലെത്തുന്നത്. സുഖമില്ലായിരുന്നുവെന്ന് അറിയാമായിരുന്നിട്ടും കേട്ടത് ഉൾക്കൊള്ളാനാവതെ കോളജിെൻറ അന്തരീക്ഷം മുഴുവൻ മൂകതയിലമർന്നു. എല്ലാവരും മ്ലാനമായ മുഖത്തോടെ പരസ്പരം നോക്കി. ഉടൻതന്നെ രണ്ടു ദിവസത്തേക്ക് കോളജിന് അവധി പ്രഖ്യാപിച്ചുള്ള അറിയിപ്പുമെത്തി. പടർന്നുപന്തലിച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഏറ്റവും ശ്രദ്ധേയമായ മംഗളൂരുവിലെ പി.എ കോളജിൽ അവരുടെ ചെയർമാെൻറ വിയോഗം അവിശ്വസനീയമായിരുന്നുവെന്ന് അവിടത്തെ മലയാളം അധ്യാപികയും യുവകവയിത്രിയുമായ നജുല മറിയം പങ്കുവെക്കുന്നു.
ആദ്യമായി പി.എ കോളജിെൻറ പടികയറിയെത്തിപ്പോൾ വെറും പേരുകൊണ്ടുമാത്രം പരിചയമായ മുഖം മൂന്നരവർഷത്തെ അനുഭവംകൊണ്ട് ആദരവിെൻറ പടവുകളേറിപ്പോവുകയായിരുന്നുവെന്ന് നജുല ഓർമിച്ചു. പലപ്പോഴായി പല ആവശ്യങ്ങൾക്കും കോളജിൽ വരുമായിരുന്നു. വലിയ പ്രചോദനമായിരുന്നു ആ സാമീപ്യം. ഓടിനടന്ന് പല നാടുകളിലായുള്ള തെൻറ സ്ഥാപനങ്ങളുടെ സ്ഥിതിഗതികൾ എന്താണെന്ന് ഉറപ്പുവരുത്തുകയും വിശ്രമമില്ലാതെ ഓരോ കാര്യവും ചെയ്ത് തീർക്കുകയും പുതിയതിലേക്ക് ചുവടുവെക്കുകയുമായിരുന്നു ജീവിതത്തിലുടനീളം അദ്ദേഹം.
വിയോഗവാർത്ത അറിഞ്ഞപ്പോൾ ആ ചിരിക്കുന്ന മുഖത്തിെൻറ ഓർമയിലേക്ക് മറ്റൊന്നും ചേർക്കാൻ തോന്നിയില്ല. ദിവസങ്ങളായി നാടും കോളജും പ്രാർഥനയിലായിരുന്നു. എത്രപേരുടെ പ്രാർഥനകളും നെഞ്ചിലേറ്റിയാണ് ആ വലിയ മനുഷ്യൻ കടന്നുപോയതെന്നോർക്കുമ്പോൾ സമാധാനമുണ്ട്. കരളുറപ്പിെൻറയും സ്നേഹത്തിെൻറയും പുറത്ത് അദ്ദേഹം കെട്ടിപ്പൊക്കിയ വലിയ ലോകം പ്രാർഥനയുമായി എപ്പോഴുമുണ്ടാവും -നജുല പറഞ്ഞുനിർത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.