ബംഗളൂരു: ബംഗളൂരുവിലെ ജീവകാരുണ്യ- സേവന രംഗങ്ങളിലെ കർമനിരതമായ ജീവിതമായിരുന്നു കഴിഞ്ഞ ദിവസം അന്തരിച്ച പ്രഫ. കെ. മൂസയുടേത്. രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ ആയിരക്കണക്കിന് പേരാണ് അദ്ദേഹത്തിെൻറ നേതൃത്വത്തിലുള്ള 'ഹിറ ഫൗണ്ടേഷ'നുകീഴിലെ വെൽെഫയർ അസോസിയേഷെൻറ വിവിധ പദ്ധതികളുടെ ഗുണഭോക്താക്കളായിട്ടുള്ളത്.
നാലുപതിറ്റാണ്ടിലേെറ കാലം ബംഗളൂരുവിൽ പ്രവാസിയായിക്കഴിഞ്ഞ അദ്ദേഹം വിഭാവനം ചെയ്ത പല പദ്ധതികളും സ്ഥാപനങ്ങളും ഇന്ന് പലർക്കും തണലേകി പടർന്നുനിൽക്കുകയാണ്. സദാസമയവും വിനയഭാവം നിറഞ്ഞ മുഖത്തെ നിശ്ചയദാർഢ്യവും ആജ്ഞാശക്തിയുമായിരുന്നു അദ്ദേഹത്തിെൻറ ൈകമുതൽ. രണ്ടു പതിറ്റാണ്ടു മുമ്പ് ബംഗളൂരു കോൾസ് പാർക്കിൽ ഹിറാ സെൻററും പിന്നീട് ബംഗളൂരുവിൽ മാധ്യമം ദിനപത്രവും ആരംഭിക്കുന്നതിൽ നേതൃപരമായ പങ്കുവഹിച്ച അദ്ദേഹം അവസാന കാലംവരെയും രക്ഷാധികാരിയായിനിന്നു.
പ്രഫ. കെ. മൂസയുടെ നിര്യാണത്തിൽ ജമാഅത്തെ ഇസ്ലാമി കേരള അമീർ പ്രഫ. എം.െഎ. അബ്ദുൽ അസീസ് അനുശോചനമറിയിച്ചു. ഇസ്ലാമിക മാര്‍ഗത്തില്‍ നിറഞ്ഞുനിന്നു പ്രവര്‍ത്തിച്ച വ്യക്തിത്വമായിരുന്നു അദ്ദേഹമെന്നും സംഘാടകശേഷി, നേതൃപാടവം, ത്യാഗം, സമര്‍പ്പണം എന്നീ കാര്യങ്ങളില്‍ മാതൃകയായിരുന്നെന്നും അമീർ അനുസ്മരിച്ചു.
ബംഗളൂരുവിലെ ഇസ്ലാമിക പ്രവർത്തനങ്ങളുടെ അമരക്കാരനാണ് വിടവാങ്ങിയതെന്ന് ജമാഅത്തെ ഇസ്ലാമി കേരള ബംഗളൂരു മേഖല പ്രസിഡൻറ് കെ. ഷാഹിർ അനുസ്മരിച്ചു. അദ്ദേഹം കൊളുത്തിവെച്ച വിളക്ക് ബംഗളൂരുവിലെ ഇസ്ലാമിക പ്രവർത്തനങ്ങളുടെ കേന്ദ്രമായും പാവങ്ങളുടെ ആശാകേന്ദ്രമായും എക്കാലവും തെളിഞ്ഞുനിൽക്കുമെന്ന് അദ്ദേഹംപറഞ്ഞു.
പ്രമുഖ സാമൂഹിക പ്രവർത്തകനും വ്യവസായിയുമായ മൂസ ഹാജിയുടെ നിര്യാണത്തിൽ മലബാർ മുസ്ലിം അസോസിയേഷൻ പ്രസിഡൻറ് ഡോ. എൻ.എ. മുഹമ്മദ്, ജനറൽ സെക്രട്ടറി ടി.സി. സിറാജ്, എച്ച്.ഡബ്ല്യു.എ പ്രസിഡൻറ് ഹസൻ കോയ എന്നിവർ അനുശോചിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.