കട്ടപ്പന: ഹെലികോപ്ടർ അപകടത്തിൽ മരിച്ച സംയുക്തസേന മേധാവി ജനറൽ ബിപിൻ റാവത്തിെൻറ സ്നേഹവായ്പ് ഏറ്റുവാങ്ങിയ ഓർമയിൽ ഇരട്ടയാറിലെ എൻ.സി.സി ലഫ്റ്റനൻറ് റെജി ജോസഫ്. 2017 ലെ റിപ്പബ്ലിക്ദിന പരേഡിന് നാലുദിവസം മുമ്പാണ് റെജി ജോസഫിനും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്ന എൻ.സി.സി ഓഫിസർമാർക്കും കാഡറ്റുകൾക്കും ജനറൽ ബിപിൻ റാവത്തിെൻറ ഭവനത്തിലേക്ക് ക്ഷണം ലഭിച്ചത്.
കേരളത്തിൽനിന്നും ലക്ഷദ്വീപിൽനിന്നുമായി റിപ്പബ്ലിക് ദിന പരേഡിന് പോയ 110 പേരിൽ പ്രത്യേകം െതരഞ്ഞെടുത്ത എട്ടുപേർക്കാണ് ജനറൽ റാവത്തിെൻറ വീട്ടിലേക്ക് ക്ഷണം ലഭിച്ചത്. ഒരു ദിവസം ഉച്ചക്കാണ് അദ്ദേഹത്തിെൻറ ഭവനത്തിൽ എത്തിയത്. വളരെ സ്നേഹത്തോടെ അദ്ദേഹം എല്ലാവരെയും സ്വാഗതം ചെയ്യുകയും ഓരോരുത്തരോടും പ്രത്യേകം സംസാരിക്കുകയും ചെയ്തു. ഉച്ചക്ക് അദ്ദേഹത്തോടൊപ്പമായിരുന്നു ഭക്ഷണം.
കരസേന മേധാവിയായിരുന്നു അന്ന് അദ്ദേഹം. ഇന്ത്യൻ കരസേനയുടെ തലവനോടൊപ്പം ഭക്ഷണം കഴിക്കാനും അദ്ദേഹത്തോടൊപ്പം ഫോട്ടോ എടുക്കാനും സംസാരിക്കാനും കഴിഞ്ഞത് ജീവിതത്തിലെ മറക്കാനാവാത്ത അനുഭവമാണെന്നും റെജി ജോസഫ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.