ഗുരുവായൂര്‍: 'വൈശാലി'യില്‍ ബാബു ആന്റണിയെ ലോമപാദ രാജാവാക്കിയത് സുനില്‍ ഗുരുവായൂരെടുത്ത ചിത്രം. വൈശാലിയുടെ സ്റ്റില്‍ ഫോട്ടോഗ്രാഫറായിരുന്ന സുനില്‍ എടുത്ത ചിത്രം കണ്ടാണ് തെൻറ ലോമപാദ രാജാവ് ബാബു ആന്റണി തന്നെയെന്ന് ഭരതന് നിശ്ചയിച്ചത്.
ബാബു ആന്റണിയുടെ അഭിനയ ജീവിതത്തിലെ നാഴികക്കല്ലാണ് ഈ കഥാപാത്രം. സുനിലിെൻറ രണ്ടാമത്തെ സിനിമയായിരുന്ന വൈശാലി. അതിന് മുമ്പ് പി.എ. ബക്കറിെൻറ 'ഇന്നലെയുടെ ബാക്കി' സിനിമയുടെ സ്റ്റില്‍ ഫോട്ടോഗ്രാഫറായിട്ടുണ്ടായിരുന്നു.
ഭരതന്, പത്മരാജന്, ഭരത്ഗോപി, കമല്‍, സിബി മലയില്‍, റാഫി-മെക്കാര്‍ട്ടിന്‍, ലോഹിതദാസ്, ജയരാജ്, അന്‍വര്‍ റഷീദ്, എം. പത്മകുമാര്‍, ഷാഫി, ലാല്‍ തുടങ്ങിയ പ്രമുഖ സംവിധായകരുടെ സിനിമകളില്‍ സുനില്‍ സ്റ്റില്‍ ഫോട്ടോഗ്രാഫറായി. ഷാജി കൈലാസിെൻറ ഒട്ടുമിക്ക സിനിമകളിലും സുനില്‍ ഉണ്ടായിരുന്നു.
പരുന്ത്, പാസഞ്ചര്‍, സ്വലേ, അണ്ണന് തമ്പി, നന്ദനം, കുഞ്ഞിക്കൂനന്, ചന്ദോത്സവം, ഉത്സവപിറ്റേന്ന്, ആറാം തമ്പുരാന്, നിറം, നരസിംഹം, കൃഷ്ണഗുഡിയില്‍ പ്രണയകാലത്ത് എന്നിങ്ങനെ ഒട്ടേറെ ഹിറ്റുകളിലെ ദൃശ്യങ്ങള്‍ ഇദ്ദേഹം ഒപ്പിയെടുത്തു. 2012ല്‍ ഷാജി സംവിധാനം ചെയ്ത സിംഹാസനമാണ് സുനിലിെൻറ അവസാന ചിത്രങ്ങളിലൊന്ന്.
പിന്നീട് രണ്ടുവര്‍ഷത്തിന് ശേഷം 'ഒന്നും മിണ്ടാതെ' എന്ന സിനിമയില്‍ മാത്രമേ ഇദ്ദേഹം പ്രവൃത്തിച്ചുള്ളൂ. ആരോഗ്യപരമായ കാരണങ്ങള്‍ സിനിമ മേഖല വിടുകയായിരുന്നു. 'മേരിക്കുണ്ടൊരു കുഞ്ഞാട്' എന്ന സിനിമയില്‍ പ്രവൃത്തിക്കുമ്പോഴാണ് ശ്വാസതടസ്സത്തെ തുടര്‍ന്ന് എറണാകുളം ലൂര്‍ദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
അവിടെ ചികിത്സയിലിരിക്കെ നടന് മമ്മൂട്ടി ഏറെ സഹായിച്ചിരുന്നതായി സുനിലിെൻറ ഭാര്യ അംബിക 'മാധ്യമ'ത്തോട് പറഞ്ഞു. മിക്ക താരങ്ങളുമായും നല്ല സൗഹൃദ ബന്ധമായിരുന്നുവെന്നും അവര്‍ പറഞ്ഞു. സുനിലെടുത്ത ഏറെ ചിത്രങ്ങള്‍ മറ്റുള്ളവരുടെ പേരുകളില്‍ പുറത്തുവന്നിട്ടുമുണ്ട്. എട്ടുവര്ഷത്തോളമായ സിനിമയില്‍നിന്ന് മാറി നില്‍ക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.