ദുബൈ: 1966 ഒക്ടോബർ. അങ്ങിങ്ങായി ചിതറിക്കിടന്ന നാട്ടുരാജ്യങ്ങളുടെ കൂട്ടം മാത്രമായിരുന്നു അന്ന് യു.എ.ഇ. കേരളത്തിൽ നിന്ന് പേർഷ്യയിലേക്ക് പ്രവാസത്തിെൻറ ഒഴുക്കുതുടങ്ങിയ ഈ കാലത്താണ് പി.എ. ഇബ്രാഹീം ഹാജിയും പത്തേമാരിയിലേറി ദുബൈയിലെത്തിയത്. പിന്നീട് കണ്ടത് ചരിത്രം. യു.എ.ഇയുടെ പിറവിക്ക് മുേമ്പ അവിടെയെത്തി വ്യവസായ സാമ്രാജ്യം കെട്ടിപ്പടുത്ത ഇബ്രാഹീം ഹാജിയുടേത് അതിജീവനത്തിെൻറയും സത്യസന്ധതയുടെയും മനുഷ്യപ്പറ്റിെൻറയും കഥയാണ്. 23ാം വയസ്സിൽ ബോംബെയിൽ നിന്നാണ് ഇബ്രാഹിം ഹാജി ജോലി തേടി ദുബൈയിലെത്തുന്നത്. ഒറ്റമുറിയിൽ 13 പേർക്കൊപ്പമായിരുന്നു താമസം. ബ്രിട്ടീഷ് മോട്ടോർ കോർപറേഷെൻറ ഏജൻസിയായ അലി ബിൻ അബ്ദുല്ല അൽ ഉവൈസ് കമ്പനിയിൽ സ്പെയർപാർട്സ് സെയിൽസ്മാനായി 400 ദിർഹം ശമ്പളത്തിലായിരുന്നു തുടക്കം. അഞ്ചു വർഷം ഈ കമ്പനിയിൽ. ഇടക്കാലത്ത് നിസാൻ ഓട്ടോമൊബൈലിെൻറ ഭാഗമായി മസ്കത്തിലെത്തി.
പരമ്പരാഗതമായി രക്തത്തിൽ ബിസിനസ് അലിഞ്ഞുചേർന്ന ഇബ്രാഹിം ഹാജിക്ക് 1970കളുടെ തുടക്കത്തിലാണ് സ്വന്തമായി ബിസിനസ് എന്ന ആഗ്രഹം കലശലായത്. സബ്കയിലെ അബ്ദുൽ കരീം തവക്കലിെൻറ പഴയ കെട്ടിടത്തിൽ ഗല്ലിയിലുള്ള വീതികുറഞ്ഞ നടപ്പാതയുടെ സമീപത്തെ ഷോപ്പ് കൈമാറ്റത്തിന് ഉണ്ടെന്ന കാര്യം സുഹൃത്ത് വെൽക്കം അബൂബക്കറിൽ നിന്നും അറിഞ്ഞു. ഇതിനൊപ്പമാണ് ആദ്യ ഹജ്ജ് യാത്രക്കും അവസരം കിട്ടിയത്. തികഞ്ഞ മതവിശ്വാസിയായ ഇബ്രാഹിം 500 ദിർഹം അഡ്വാൻസ് കൊടുത്തിട്ട് ഹജ്ജ് യാത്ര തുടങ്ങി. തിരിച്ചെത്തിയ ശേഷമാണ് കച്ചവടം സജീവമാക്കിയത്. 1976ൽ ബന്ധുവിെൻറ തുണിക്കട ഏറ്റെടുത്തു. സെഞ്ച്വറി ട്രേഡിങ് കമ്പനി എന്നായിരുന്നു പേര്. ദുബൈയിലെ ഏറ്റവും വലിയ മലയാളി വസ്ത്ര വ്യാപാരിയിലേക്കുള്ള ഇബ്രാഹിം ഹാജിയുടെ യാത്ര തുടങ്ങിയത് ഇവിടെ നിന്ന്. ജപ്പാനിൽ നിന്നുള്ള തുണിത്തരങ്ങൾ ഗൾഫിലേക്ക് ഒഴുകിയെത്തിയത് സെഞ്ച്വറി വഴിയായിരുന്നു. 14 വർഷം ധീരുഭായ് അംബാനിയുടെ വിമൽ ഫാബ്രിക്സിെൻറ മിഡിലീസ്റ്റിലെ വിതരണക്കാർ സെഞ്ച്വറിയായിരുന്നു. ഇതിനിടയിൽ കുവൈത്ത്, ബഹ്റൈൻ, ഒമാൻ, സൗദി എന്നിവിടങ്ങളിലേക്കും പടർന്നു പന്തലിച്ചു. 30ഓളം റിട്ടെയിൽ ഷോപ്പുകൾ തുറന്നു.
1984ൽ മാധവൻനായരുമായി (സംവിധായിക അഞ്ജലി മേനോെൻറ പിതാവ്) ചേർന്ന് കോഴിക്കോട്ട് ഇൻഡസ് മോട്ടോഴ്സിന് തുടക്കമിട്ടു. 1986ൽ മാരുതി കാറുകളുടെ ഏജൻസി ആരംഭിച്ചു. പിന്നീട് ഇതിെൻറ ഭൂരിഭാഗം ഓഹരികളും പി.വി. അബ്ദുൽ വഹാബിന് കൈമാറി. 1991 ടെക്സ്റ്റൈൽ മർച്ചൻറ്സ് അസോസിയേഷൻ രൂപവത്കരിച്ചപ്പോൾ വൈസ് ചെയർമാൻ ഇബ്രാഹിം ഹാജിയായിരുന്നു. അഞ്ചു വർഷം കഴിഞ്ഞപ്പോൾ ചെയർമാനുമായി. 1994ൽ സെഞ്ച്വറി ഇൻറർനാഷനൽ ട്രാവൽസ് ആൻഡ് ടൂർസ് തുടങ്ങി. 1999ലാണ് വിദ്യാഭ്യാസ മേഖലയിലേക്ക് കാലെടുത്തുവെക്കുന്നത്. അദ്ദേഹത്തിെൻറ ഉടമസ്ഥതയിലുള്ള പെയ്സ് ഗ്രൂപ് ആയിരത്തോളം അധ്യാപകരും ജീവനക്കാരും 20,000ലേറെ കുട്ടികളുമുള്ള സ്ഥാപനമായി വളർന്നു. 2003ലാണ് മലബാർ ഗോൾഡിൽ നിക്ഷേപമിറക്കിത്. കാസർകോട് ബസ് സ്റ്റാൻഡിന് സമീപത്ത് ഇബ്രാഹിം ഹാജിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലാണ് മലബാർ ഗോൾഡ് തുറന്നത്. അന്ന് മൂന്ന് ഷോപ്പുകൾ മാത്രമുണ്ടായിരുന്ന മലബാർ ഗ്രൂപ് 10 രാജ്യങ്ങളിലായി 260ലേറെ ഔട്ട്ലെറ്റിലേക്ക് വളർന്നപ്പോൾ നിക്ഷേപത്തിെൻറ നല്ലൊരു പങ്കും ഇബ്രാഹിം ഹാജിയുടെ വകയായിരുന്നു. അങ്ങനെയാണ് വസ്ത്ര വ്യാപാര മേഖലയിൽ നിന്ന് സ്വർണ വ്യവസായത്തിലേക്ക് പറിച്ചുനടപ്പെട്ടത്. അടുത്തകാലത്തായി മക്കളാണ് ബിസിനസ് നോക്കിനടത്തുന്നതെങ്കിലും സകലതിലും ഹാജിയും സജീവമായിരുന്നു. സത്യസന്ധതയാണ് ഇബ്രാഹീം ഹാജിയിലെ ബിസിനസുകാരെൻറ മുഖമുദ്ര. കൃത്യമായ ഇടപാട് നടത്തുന്നവരുമായി മാത്രമായിരുന്നു വ്യാപാരങ്ങളിൽ ഏർപ്പെട്ടിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.