പ്രേമൻമാരുടെ തർക്കത്തിൽ കെ.എസ്.​ പ്രേം​കുമാർ കൊച്ചുപ്രേമനായി

തി​രു​വ​ന​ന്ത​പു​രം: നാ​ട​ക​വേ​ദി​യാ​ണ്​ കെ.​എ​സ്.​ പ്രേം​​കു​മാ​റി​നെ കൊ​ച്ചു​പ്രേ​മ​നാ​ക്കി​യ​ത്. ​അ​തി​ന്​ നി​മി​ത്ത​മാ​യ​ത്​ ​നാ​ട​ക ന​ട​ൻ കൂ​ടി​യാ​യ ഉ​റ്റ​സു​ഹൃ​ത്ത്​ പ്രേം​കു​മാ​റും.

പ്രേം​കു​മാ​ർ എ​ന്നാ​ണ്​ പേ​രെ​ങ്കി​ലും ര​ണ്ടു​പേ​രും അ​റി​യ​പ്പെ​ട്ട​ത്​ ​'പ്രേ​മ​ൻ' എ​ന്നാ​ണ്. ആ​ദ്യ​മൊ​ക്കെ ര​ണ്ടു സ​മി​തി​ക​ളി​ലാ​യി​രു​ന്നെ​ങ്കി​ലും ഒ​രു​വ​ര്‍ഷം സം​ഘ​ചേ​ത​ന​യി​ല്‍ ഇ​രു​വ​രും ഒ​ന്നി​ച്ചെ​ത്തി. ഇ​​ന്ന​ത്തെ പോ​ലെ മൊ​ബൈ​ൽ ഫോ​ണോ സാ​മൂ​ഹി​ക​മാ​ധ്യ​മ​ങ്ങ​ളോ ദൃ​ശ്യ​മാ​ധ്യ​മ​ങ്ങ​ളോ ഇ​ല്ലാ​ത്ത കാ​ലം. നാ​ട​ക​ങ്ങ​ളെ കു​റി​ച്ച​റി​യാ​ൻ പ​ത്ര​ങ്ങ​ളാ​യി​രു​ന്നു ശ​ര​ണം. മ​ല​ബാ​ർ പ​ര്യ​ട​ന​ത്തി​ലാ​ണ്​ ര​ണ്ട്​ പ്രേ​മ​ൻ​മാ​രു​മ​ട​ങ്ങു​ന്ന നാ​ട​ക​സം​ഘം. ഒ​രു​പാ​ട് സ്റ്റേ​ജു​ക​ളി​ല്‍ ക​ളി​ച്ച നാ​ട​ക​ത്തെ​ക്കു​റി​ച്ച് പ​ത്ര​ത്തി​ൽ നി​രൂ​പ​ണം വ​ന്നു. 'നാ​ട​കം ക​ണ്ടു. എ​ല്ലാ​വ​രു​ടേ​യും അ​ഭി​ന​യം വ​ള​രെ ന​ല്ല​താ​യി​രു​ന്നു. പ്രേ​മ​ന്റെ അ​ഭി​ന​യം ഗം​ഭീ​രം.'

നി​രൂ​പ​ണ​ത്തി​ല്‍ പ​റ​യു​ന്ന പ്രേ​മ​ന്‍ ആ​രാ​ണെ​ന്ന​ത്​ ചോ​ദ്യ​ചി​ഹ്​​ന​മാ​യി. 'ഇ​ത് എ​ന്നെ​ക്കു​റി​ച്ചാ​ണ്' ര​ണ്ടു​പേ​ർ​ക്കും അ​വ​കാ​ശ​വാ​ദം. പേ​രി​ലെ സാ​ദൃ​ശ്യം ക്ര​മേ​ണ വാ​ദ​വും ത​ർ​ക്ക​വും വ​ഴ​ക്കു​മാ​യി. സൗ​ഹൃ​ദം ന​ഷ്ട​പ്പെ​ടു​ത്താ​ന്‍ ആ​ഗ്ര​ഹ​മി​ല്ലാ​ത്ത​തു​കൊ​ണ്ട് ആ​ദ്യം​ത​ന്നെ കെ.​എ​സ്.​ പ്രേം​​കു​മാ​ർ പ​റ​ഞ്ഞു, ശാ​രീ​രി​ക സ്ഥി​തി വെ​ച്ച്​ എ​ന്നെ കൊ​ച്ചു​പ്രേ​മ​ൻ എ​ന്ന്​ വി​ളി​ച്ചാ​ൽ മ​തി, നീ ​വ​ലി​യ പ്രേ​മ​നും... അ​ങ്ങ​നെ​യാ​ണ്​ വെ​ള്ളി​ത്തി​ര​യി​ലെ വ​ലി​യ സാ​ന്നി​ധ്യ​ത്തി​ന്​ കൊ​ച്ചു​​പ്രേ​മ​നെ​ന്ന പേ​ര്​ വ​രു​ന്ന​ത്. 

Tags:    
News Summary - This is how KS Premkumar became Kochu Preman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.