തകരയിലെ ചെല്ലപ്പനാശാരിയിൽ നിന്ന് ഭരതത്തിലെ കല്ലിയൂർ രാമനാഥനിലേക്കും കള്ളൻ പവിത്രനിലെ പവിത്രനിലേക്കുമടക്കം കഥാപാത്രങ്ങളിൽനിന്ന് കഥാപാത്രങ്ങളിലേക്ക് ഒഴുകിപ്പരന്ന വേഷപ്പകർച്ചകളായിരുന്നു നെടുമുടി വേണുവിെൻറ അഭിനയ ജീവിതം. നാടകാരങ്ങിെൻറ ആഴക്കടലിൽ ആടിത്തിമിർക്കാനായിരുന്നു ആഗ്രഹിച്ചതെങ്കിലും എത്തിപ്പെട്ടതാകെട്ട സിനിമയുടെ വൻകരയിലും.
അധ്യാപകദമ്പതിമാരുടെ അഞ്ച് മക്കളിൽ ഏറ്റവും ഇളയവനായാണ് ജനനം. സംഗീതാസ്വാദകനായിരുന്നു അച്ഛൻ. നാടകമെഴുത്തും പാട്ടും കൊട്ടുമെല്ലാം കേട്ടുവളർന്ന ബാല്യകാലം. ഇൗ 'കേട്ടുപഠനം' കലാജീവിതത്തിലും കഥാപാത്രങ്ങളിലും താളബോധം നിലനിർത്താൻ സഹായിച്ചിട്ടുണ്ടെന്ന് പല അഭിമുഖങ്ങളിലും വേണു തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
ഒരു സുന്ദരിയുടെ കഥ, തമ്പ്, തകര എന്നീ സിനിമകളിലൂടെയാണ് സിനിമാലോകത്ത് സജീവമാകുന്നത്. ശരീരം കൊണ്ടും ശബ്ദം കൊണ്ടും കഥാപാത്രങ്ങളിലേക്കുള്ള പരകായപ്രവേശം നടത്തുന്ന അഭിനയത്തികവ് എൺപതുകളിെലയും തൊണ്ണൂറുകളിലെയും മലയാളസിനിമയെ ഉത്സവമാക്കി. പിന്നീട് അഭിനയത്തുലാസിൽ നായകനൊപ്പം തന്നെ കനം തൂങ്ങിയ നിരവധി അഭിനയമുഹൂർത്തങ്ങളുടെ സുവർണകാലം. അച്ഛനും മുത്തച്ഛനും അമ്മാവനും സഹോദരനും സുഹൃത്തും വില്ലനും വഷളനും ഹാസ്യകഥാപാത്രങ്ങളുമെല്ലാം ആ കൈകളിൽ ഭദ്രമായിരുന്നു. അഭിനയവൈദഗ്ധ്യവും സംഭാഷണ അവതരണത്തിലെ വ്യത്യസ്തതയും നെടുമുടിയുടെ കഥാപാത്രങ്ങൾക്ക് കരുത്തേകി.
ആ വേഷപ്പകർച്ചയിൽ സൂക്ഷ്മാഭിനയത്തിലും പ്രായപരിധികളേശിയില്ല. ഒരു മിന്നാമിനുങ്ങിെൻറ നുറുങ്ങുവെട്ടത്തിൽ സർവിസിൽനിന്ന് വിരമിച്ച രാവുണ്ണി നായരിലൂടെ വാർധക്യത്തിെൻറ ഏകാന്തതയെയും അരക്ഷിതാവസ്ഥകളെയും അദ്ദേഹം ഹൃദ്യമായി അവതരിപ്പിച്ചത് 39 വയസ്സുള്ളപ്പോഴാണ്. ലഭിച്ച കഥാപാത്രങ്ങളിൽ നിറച്ച പൂർണത പിന്നീട് പത്മരാജൻ, ഭരതൻ, സത്യൻ അന്തിക്കാട് തുടങ്ങി പല സംവിധായകരുടെ ചിത്രങ്ങളിലും അദ്ദേഹത്തെ സ്ഥിരം സാന്നിധ്യമാക്കി മാറ്റി.
വൈകാരികതയും തന്മയത്വവും മെയ്വഴക്കവുംകൊണ്ട് ഒാലമേഞ്ഞ സിനിമാശാലകളിൽ ആരവങ്ങളുയർത്തിയ നാളുകൾ. ഗൃഹാതുരതയുടെ റീൽ കാലത്ത് നിന്ന് മലയാള സിനിമ ഡിജിറ്റൈലസേഷെൻറ വിസ്മയങ്ങളിലേക്ക് വേഷം മാറിയപ്പോഴും പാരമ്പര്യത്തിെൻറ കൈവഴികളെ മുറുകെപ്പിടിച്ച നെടുമുടി വേണുവിലെ അഭിനയത്തികവിന് ഒട്ടും നിറംമങ്ങിയില്ല. പുതുതലമുറ സംവിധായകർക്കും സൂപ്പര്‍ സ്റ്റാറുകൾക്കും ന്യൂജന്‍ താരങ്ങൾക്കുമൊപ്പം നെടുമുടി വേണു മത്സരിച്ച് അഭിനയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.