സംവിധായകൻ ഫാസിൽ ഓർമ്മകൾ പങ്കുവെക്കുന്നു..
വേണുവുമായുണ്ടായിരുന്നത് ആത്മബന്ധം. 53 വർഷം മുമ്പ് തുടങ്ങിയ അടുപ്പം എസ്.ഡി കോളജ് ഓഡിറ്റോറിയത്തിലെ സ്റ്റേജിൽ കണ്ടുമുട്ടിയിടത്തുനിന്നാണ്. അന്ന് പ്രീഡിഗ്രിക്കായിരുന്നു ഞങ്ങൾ രണ്ടുപേരും. കണ്ടുമുട്ടിയശേഷം അറിയുന്നു നെടുമുടിയിലെ ഒരു പ്രശസ്ത കലാപാരമ്പര്യമുള്ള കുടുംബത്തിലെ അംഗമാണ് വേണുവെന്ന്.
ഞാനും സമാനരീതിയിൽ കലാപാരമ്പര്യമുള്ള വീട്ടിൽനിന്ന്. ചിന്തയും അഭിലാഷവും സമാനമായതിലൂടെ ഞങ്ങളുടേത് ആത്മബന്ധമായി വളർന്നു. കലാപ്രവർത്തനമാണ് ഏറെ അടുപ്പിച്ചത്. പിന്നെ നീണ്ട പത്തു വർഷങ്ങൾ ഞങ്ങൾ ഒരുമിച്ചായിരുന്നു. നാടകം, മിമിക്രി, ഗാനമേള അങ്ങനെ ഒരുമിച്ച് കൈെവച്ച മേഖലകൾ തുറന്നതോടെ എെൻറ മുറിയിൽ ഒരു കട്ടിലിൽ ഉറങ്ങി എട്ടുവർഷേത്താളം. അങ്ങനെ ഞങ്ങൾ നാടകത്തിൽ സജീവമായി. മിമിക്രിയിലും സക്സസ് ആയി. അങ്ങനെയൊരു ഘട്ടത്തിലാണ് കാവാലം നാരായണപ്പണിക്കരെ ഞങ്ങളൊരുമിച്ച് കണ്ടുമുട്ടുന്നത്. തിരുവാഴിത്താൻ എന്ന അദ്ദേഹത്തിെൻറ തനത് നാടകത്തിൽ ഞാനും വേണുവും ഒന്നിച്ചഭിനയിച്ചു. അതിനിടെ തിരുവരങ്ങ് എന്നൊരു കലാഗൃഹം തിരുവനന്തപുരത്ത് തുടങ്ങുന്നതിന് അദ്ദേഹം താൽപര്യപ്പെട്ടു. അദ്ദേഹം പോകുേമ്പാൾ ഞങ്ങളോട് പോരുന്നോ എന്നുചോദിച്ചു. വരാമെന്ന് വേണു സമ്മതിച്ചു. ഞാൻ ആലപ്പുഴയിൽതന്നെ നിന്നു. തനത് നാടകങ്ങളായ 'ദൈവത്താറും' 'അവനവൻ കടമ്പ'യും ചെയ്തു. അത് വേണുവിനെ വലിയ പ്രശസ്തനാക്കി. അങ്ങനെയാണ് അരവിന്ദനും പത്മരാജനും ഭരതനുമൊക്കെ വേണുവിെൻറ ജീവിതത്തിലേക്ക് കടന്നുവന്നതും വേണു സിനിമയിൽ ചുവടുറപ്പിക്കുന്നതും. ഞാൻ ഇവിടെ ഉദയ, നവോദയ വഴി സംവിധാനത്തിലുമായി. വേണുവിെൻറ ക്ലാസിക്കൽ സിനിമകളായിരുന്നു ഭരതെൻറ 'തകര', മോഹനെൻറ 'വിടപറയും മുേമ്പ', പത്മരാജെൻറ 'ഒരിടത്തൊരു ഫയൽവാൻ' 'അരപ്പട്ട കെട്ടിയ ഗ്രാമത്തിൽ' എന്നിവ. ഞാൻ സംവിധായകനാകുന്ന ആദ്യ സിനിമ 'മഞ്ഞിൽ വിരിഞ്ഞ പൂക്കളിൽ' വേണു ചെറിയ റോളെങ്കിലും എടുക്കണമെന്ന് നിർബന്ധമായിരുന്നു എനിക്ക്. അങ്ങനെയൊരു റോൾ തട്ടിക്കൂട്ടിയാണ് വേണു ആ സിനിമയിൽ സെയ്തലവി എന്ന കഥാപാത്രമായത്. തിരുവനന്തപുരത്തുനിന്ന് കൊടൈക്കനാലിൽ വന്ന് ആ റോൾ ചെയ്തിട്ട് പോയി വേണു. ധന്യ, ഈറ്റില്ലം, നോക്കെത്താദൂരത്ത് കണ്ണുംനട്ട്... ഇതിലൊക്കെ വേണു ഉണ്ടായിരുന്നു.
'എന്നെന്നും കണ്ണേട്ടെൻറ'എന്ന സിനിമയിലാണ് വേണുവിെൻറ അങ്ങേയറ്റം ശ്രദ്ധിക്കപ്പെട്ട റോൾ എെൻറ സിനിമയിൽ പിന്നീടുണ്ടായത്. കുെറയേറെ സിനിമകളിൽ ഞങ്ങൾ ഒരുമിച്ചുണ്ടായി. പ്രേംനസീറിെൻറ കാലഘട്ടത്തിലും സോമൻ, സുകുമാരൻ, രതീഷ് എന്നിവരുടെ കാലത്തും സിനിമയിലെത്തിയതാണ് നെടുമുടി വേണു. മമ്മൂട്ടി-മോഹൻലാൽ കാലഘട്ടവും കടന്ന് പുതുമുഖങ്ങളുമായി പോലും മികച്ച രീതിയിൽ പ്രവർത്തിക്കുേമ്പാഴാണ് വേണു വിടപറയുന്നത്. ഇന്ത്യൻ സിനിമയിൽ ഇത്ര വൈവിധ്യമാർന്ന കഥാപാത്രങ്ങൾ പ്രശസ്ത ഡയറക്ടർമാർക്കൊപ്പം അഭിനയിച്ച നടനില്ല. പ്രിയദർശെൻറ 80ശതമാനം പടത്തിലും വേണുവുണ്ട്. പ്രതിഭാധനരായ സംവിധായകരുടെ വ്യത്യസ്തമാർന്ന സിനിമകളിൽ നിറഞ്ഞാടിയ ബഹുമുഖ പ്രതിഭയാണ്. മഹാനായ സിനിമക്കാരനെയും ആത്മസുഹൃത്തിനെയുമാണ് നഷ്ടമായത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.