കുറ്റ്യാടി  ഐ​ഡി​യ​ൽ സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ടി.​കെ. അ​ബ്​​ദു​ല്ല​യു​ടെ ആ​ദ്യ മ​യ്യി​ത്ത് ന​മ​സ്കാ​ര​ത്തി​ന് മ​ക​ൻ ടി.​കെ.​എം. ഇ​ഖ്ബാ​ൽ നേ​തൃ​ത്വം ന​ൽ​കു​ന്നു

ടി.കെ. അബ്​ദുല്ല: ആ വാഗ്​ധോരണി നിലച്ചു

ഒക്​ടോബർ 12 ചൊവ്വാഴ്​ച രാവിലെ 10 മണിക്ക്​ ഓമശ്ശേരി ശാന്തി ഹോസ്​പിറ്റലിലെ 264ാം നമ്പർ മുറിയിൽ. രോഗശയ്യയിൽ കിടക്കുന്ന ടി.കെ. അബ്​ദുല്ല സാഹിബിനെ ചെന്നുകാണു​േമ്പാൾ ആശങ്കിച്ചതിൽനിന്ന്​​ തികച്ചും വ്യത്യസ്​തമായിരുന്നു, ഇസ്​ലാമിക പ്രസ്​ഥാനത്തി​െൻറ മുന്നണിപ്പോരാളിയുടെ അവസ്​ഥ. സ്​ഥിതി തീർത്തും മോശമാണെന്നും സംസാരിക്കാനോ ശ്രദ്ധിക്കാനോ കഴിയാത്തവിധം അവശനാണ്​ അദ്ദേഹമെന്നുമായിരുന്നു തലേദിവസം ലഭിച്ച വിവരം. പക്ഷേ, എന്നെ കണ്ടപാടെ ബെഡിനരികെ ഇരിക്കാൻ പറഞ്ഞു. എന്നിട്ട്​ ഏതാനും മിനിറ്റുകൾക്കുമുമ്പ്​ മകൻ ഫാറൂഖുമായി നടത്തിയ 'സംഭാഷണം' ഞാനുമായി പങ്കുവെച്ചു. 'ജമാഅത്തെ ഇസ്​ലാമിയിൽ രണ്ടേ രണ്ടു മൗലവിമാരേയുള്ളൂ. രണ്ടുപേരും അത്​ അംഗീകരിക്കുന്നവരല്ല. ഒന്നാമൻ, വി.എ. കബീർ; രണ്ടാമൻ ഒ. അബ്​ദുറഹ്​മാനും.' മരണദൂതൻ വിളിപ്പാടകലെ നിൽക്കു​േമ്പാഴും നർമം കൈവിടാത്ത ടി.കെയുടെ ഇടർച്ചയോ പതർച്ചയോ ഇല്ലാത്ത വാക്​​ചാതുരി അന്യാദൃശമാണെന്ന്​ സമ്മതിച്ചേ തീരൂ. തുടർന്നും ത​െൻറ സമസ്​ത നാഡികളും തളർന്ന ആതുരാവസ്​ഥയെക്കുറിച്ചോ അനാരോഗ്യ​ത്തെപ്പറ്റിയോ ഒരു സൂചനപോലും നൽകാതെ പൊതുകാര്യങ്ങളെക്കുറിച്ചാണ്​ സംസാരിച്ചത്​.

വി. മുഹമ്മദ്​ സാഹിബാണ്​ വന്ദ്യഗുരു എന്ന്​ എന്നെ തിരുത്താനും അദ്ദേഹം മറന്നില്ല. 'നടന്നുതീരാത്ത വഴികളിൽ എന്ന ടി.കെയുടെ കൃതിയിൽ ടി.കെ എ​െൻറ വന്ദ്യഗുരു എന്ന തലക്കെട്ടിൽ ഞാനെഴുതിയ കുറിപ്പിനെയാണ്​ അദ്ദേഹം പരാമർശിച്ചത്​.' അസു​ഖത്തി​െൻറ സന്ദിഗ്ധാസ്​ഥ ഓർത്ത്​ ഞാനായിരുന്നു സംഭാഷണത്തിന്​ വിരാമമിട്ട്​ യാത്രപറഞ്ഞ്​ പിരിഞ്ഞത്​.

അക്ഷരാർഥത്തിൽ സംഭവബഹുലമായ ഏഴു പതിറ്റാണ്ട്​ കാലത്തെ പ്രാസ്​ഥാനിക ജീവിതത്തിലെ വൈവിധ്യപൂർണമായ അനുഭവങ്ങൾ അദ്ദേഹം 'നടന്നുതീരാത്ത വഴികളിൽ' എന്ന ആത്മകഥാപ്രധാനമായ കൃതിയിൽ ഹ്രസ്വമായി വിവരിച്ചിട്ടു​െണ്ടങ്കിലും അത്​ അപൂർണമാണെന്നേ നേരിട്ടറിയാവുന്നവർക്ക്​ വിലയിരുത്താനാവൂ. കാസർകോട്​ ആലിയ കോളജിലെ അമ്പതുകളിലെ വിദ്യാർഥിജീവിതകാലത്ത്​ ആരംഭിച്ച പ്രയാണത്തിന്​ രണ്ടായിരത്തി ഇരുപതുകളുടെ തുടക്കത്തോടെ പൂർണ വിരാമമിടു​േമ്പാൾ അക്ഷരാർഥത്തിൽ അനേകായിരം പ്രസംഗപീഠങ്ങളാണ്​ ചിരിയും ചിന്തയും ഒരുപോലെ ഇളക്കിവിട്ട അനുപമ വാക്​​ചാതുരിക്ക്​ സാക്ഷ്യംവഹിച്ചത്​.

മതപരവും സാമൂഹിക, രാഷ്​ട്രീയ, സാംസ്​കാരിക വിഷയങ്ങളും യ​േഥാചിതം പരാമർശിക്കപ്പെടുന്ന പ്രഭാഷണങ്ങൾ ഒരു മണിക്കൂർ മുതൽ നാലഞ്ചു​ മണിക്കൂർ വരെ നീളാം. അപ്പോഴും ശ്രോതാക്കൾ ഇടക്കിടെ സഗൗരവം ചിന്തിച്ചും പൊട്ടിച്ചിരിച്ചും പ്രഭാഷണം ആസ്വദിക്കുകയാവും.. മുസ്​ലിം സമുദായത്തിലെ അവാന്തര വിഭാഗങ്ങൾ, സമുദായത്തിനു​ പുറത്ത് മാർക്​സിസ്​റ്റ്​, യുക്തിവാദി, മതേതര ചിന്താഗതിക്കാർ എന്നിവരോടൊക്കെ ആശയസമരത്തിലേർപ്പെടേണ്ടിവന്നപ്പോഴും പൊതുജീവിതത്തിലെ അഴിമതിയും അധാർമികതയും മനുഷ്യാവകാശലംഘനങ്ങളും വിഷയമാവു​േമ്പാഴും തികഞ്ഞ പ്രതിപക്ഷ ബഹുമാനത്തോടെ, എന്നാൽ കുറിക്കുകൊള്ളുന്ന പ്രത്യാക്രമണശൈലിയിൽ സംസാരിക്കാനുള്ള അദ്ദേഹത്തി​െൻറ ശേഷി സമ്മതിച്ചേ തീരൂ.

1960ൽ മൂഴിക്കൽ മുതൽ 1998ലെ ഹിറാനഗർ വരെയുള്ള ജമാഅത്തെ ഇസ്​ലാമി സംസ്​ഥാന സമ്മേളനങ്ങളിലെ സമാപന പരിപാടിയിലെ ടി.കെയുടെ പ്രഭാഷണങ്ങൾ വേറിട്ടുനിൽക്കുന്നു. സംഘടനയുടെ ദേശീയ നേതാക്കളുടെ ഉർദുപ്രസംഗങ്ങളുടെ പരിഭാഷ ചുമതലയും നീണ്ടകാലം അദ്ദേഹത്തിനായിരുന്നു. എഴുതിത്തയാറാക്കുന്നതു​ പോയിട്ട്​ കുറിപ്പുകളുടെ പിൻബലംപോലുമില്ലാതെയാണ്​ പ്രഭാഷണങ്ങൾ ​േശ്രാതാക്കളിലേക്ക്​ ഒഴുകിയെത്തുക. തികച്ചും പ്രതികൂല സാഹചര്യങ്ങളിലൂടെ കടന്നുപോകാൻ വിധിക്കപ്പെട്ട ഇസ്​ലാമിക പ്രസ്​ഥാനത്തെ യുവാക്കളുടെ ആവേശവും പ്രചോദനവുമായി നിലനിർത്താൻ അദ്ദേഹത്തി​െൻറ വാഗ്​ധോരണി വഴിയൊരുക്കിയിട്ടുണ്ട്​. അതേസമയം, കേവലം അക്ഷരങ്ങളും വാക്കുകളുംകൊണ്ടുള്ള ഇന്ദ്രജാലമായിരുന്നില്ല ടി.കെ എന്ന പണ്ഡിത​െൻറ പ്രസംഗങ്ങൾ. ഗൗരവപൂർണമായ ചിന്തകളും ക്രിയാത്മക വിമർശനങ്ങളും പ്രഭാഷണങ്ങളുടെ പ്രസ്​താവ്യ സവിശേഷതകളായിരുന്നു. മലയാളത്തിലെന്നപോലെ ഉർദുവിലും അദ്ദേഹത്തി​െൻറ വാഗ്​ധാര ഉത്തരേന്ത്യൻ പ്രസ്​ഥാന പ്രവർത്തകരെയും നേതാക്കളെയും പിടിച്ചിരുത്തി. ജമാഅത്തി​െൻറ അഖിലേന്ത്യാ പ്രതിനിധിസഭയിലും ഉന്നത നയരൂപവത്​കരണ സമിതിയായ മജ്​ലിസ്​ ശൂറായിലും ഏതാണ്ട്​ ജീവിതാവസാനംവരെ അംഗമായിരുന്ന ടി.കെ സുചിന്തിതമായ മാറ്റങ്ങൾക്ക്​ അനുകൂലമായി നിലകൊണ്ടു.

എന്നാൽ, തെരഞ്ഞെടുപ്പ്​ രാഷ്​ട്രീയത്തിൽ പ​ങ്കെടുക്കുകപോലുള്ള നിർണായക ഇഷ്യൂകളിൽ ഏറെ കരുതലോടെയായിരുന്നു സമീപനം. രണ്ടു കാര്യങ്ങളിൽ അദ്ദേഹത്തിന്​ ശാഠ്യംതന്നെയുണ്ടായിരുന്നു. ഒന്ന്​, ഒരു കാരണവശാലും ഒന്നിലും എടുത്തുചാടരുത്​. രണ്ട്​, പ്രവർത്തകരുടെ അച്ചടക്കവും ശിക്ഷണവും പരമാവധി ഉറപ്പുവരുത്തണം. സംഘടനയുടെ വളർച്ചക്കനുസരിച്ച്​ അനിവാര്യമാവുന്ന അയവുകളിൽ അസ്വസ്​ഥനായിരുന്നു ടി.കെ. 1948ൽ നിലവിൽ വന്നതിൽപിന്നെ പിളർപ്പിനിരയാവാത്ത ഇന്ത്യയിലെ ഏക പ്രസ്​ഥാനം എന്ന കീർത്തി ജമാഅത്തെ ഇസ്​ലാമിക്ക്​ നേടിക്കൊടുത്തത്​ ഇത്തരം ശാഠ്യങ്ങളാണ്​ എന്നോർത്താൽ വികാസത്തിലെ സാവകാശം പൊറുക്കാവുന്നതേയുള്ളൂ എന്ന്​ കരുതുന്നതിൽ തെറ്റില്ല. പ്രഭാഷണം മാത്രമായിരുന്നില്ല ടി.കെയുടെ പ്രവർത്തനരംഗം. അമ്പതുകളുടെ മധ്യം മുതൽ തൊണ്ണൂറുകളുടെ അവസാനം വരെ നീണ്ടകാലം പത്രപ്രവർത്തനരംഗത്തും സജീവമായിരുന്നു ടി.കെ. പ്രബോധനം ദ്വൈവാരികയുടെ സഹപത്രാധിപരായി ജീവിതമാരംഭിച്ച അദ്ദേഹം അത്​ വാരികയായശേഷവും നീണ്ടകാലം അതി​െൻറ എഡിറ്ററായിരുന്നു. എന്നെയും ജ്യേഷ്​ഠൻ അബ്​ദുല്ലയെയും വി.എ. കബീറി നെയുമൊക്കെ മാധ്യമരംഗത്തേക്ക്​ കൈപ്പിടിച്ചുയർത്തുന്നതിൽ​ ടി.കെ വഹിച്ച പങ്ക്​ നിഷേധിക്കാനാവില്ല. അപ്രകാരം ഇസ്​ലാമിക്​ പബ്ലിഷിങ്​ ഹൗസ്​, ഇസ്​ലാമിക വിജ്ഞാന കോശം എന്നിവയുടെ ഉപദേശക സമിതികളിലും ടി.കെ ഉണ്ടായിരുന്നു.

'മാധ്യമം' നടത്തിവരുന്ന ഐഡിയൽ പബ്ലിക്കേഷൻ ട്രസ്​റ്റിൽ അംഗമായിരുന്ന ടി.കെ പത്രത്തി​െൻറ നയരൂപവത്​കരണത്തിൽ അനിഷേധ്യപങ്കാണ്​ വഹിച്ചത്​. നയവ്യതിയാനം സംഭവിക്കുന്നുവെന്ന്​ പരാതി ഉയർന്നപ്പോഴൊക്കെ അദ്ദേഹം ശക്തമായി ഇടപെട്ടു. അബദ്ധങ്ങൾ ചൂണ്ടിക്കാണിക്കപ്പെട്ടാൽ തിരുത്തുന്നതിന്​ ഒരു വൈമനസ്യവും ഉണ്ടാവരുത്​ എന്നത്​ അദ്ദേഹത്തി​ന്​ നിർബന്ധമായിരുന്നു. മത, രാഷ്​ട്രീയ, സാമൂഹിക രംഗങ്ങളിൽ ബോധവും നിശ്ചയദാർഢ്യവുമുള്ള ഒരു യുവതലമുറ വളർന്നുവരുന്നതി​ൽ സംതൃപ്​തനായിക്കൊണ്ടാണ്​ ആ ആദർശശാലി വിടവാങ്ങിയത്​.

Tags:    
News Summary - T.K. Abdullah Sahib: lost the intellectual presence

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.