വർക്കല: സിനിമ സംവിധായകനും ഐ.ടി വ്യവസായ സംരംഭകനുമായ വർക്കല സ്വദേശി രാമൻ അശോക് കുമാർ (60) കൊച്ചിയിൽ അന്തരിച്ചു. സിംഗപ്പൂരിൽ നിന്നെത്തി ഇവിടെ ചികിത്സയിലായിരുന്നു.
അശോകൻ എന്ന പേരിൽ ചലച്ചിത്ര സംവിധാന രംഗത്ത് പതിറ്റാണ്ടുകൾക്കുമുമ്പ് പേരുറപ്പിച്ച അദ്ദേഹം 'വർണം' സിനിമയുടെ സംവിധായകനായിരുന്നു. അശോകൻ- താഹ കൂട്ടുകെട്ടിൽ നിരവധി സിനിമകൾ പിറവി കൊണ്ടു. ശശികുമാറിന്‍റെ അസിസ്റ്റൻറായി അദ്ദേഹത്തിന്‍റെ 35ലധികം സിനിമകൾക്ക് സഹസംവിധായകനായി. പ്രവർത്തനങ്ങൾക്കായി ചെന്നൈയിൽ താമസമാക്കി.
വിവാഹശേഷം സിംഗപ്പൂരിൽ ബന്ധുക്കൾക്കൊപ്പം പ്രവർത്തന കേന്ദ്രം മാറ്റിയ അശോകൻ ബിസിനസിൽ ശ്രദ്ധപതിപ്പിച്ചു. അതിനിടെ, കൈരളി ടി.വിയുടെ തുടക്കത്തിൽ 'കാണാപ്പുറങ്ങൾ' എന്ന ടെലിഫിലിം സംവിധാനം ചെയ്തു. അതിന് ആ വർഷത്തെ മികച്ച ടെലിഫിലിമിനുള്ള സംസ്ഥാന സർക്കാർ അവാർഡ് ലഭിച്ചു. ഗൾഫിലും കൊച്ചിയിലും പ്രവർത്തിക്കുന്ന ഒബ്രോൺ എന്ന ഐ.ടി കമ്പനിയുടെ മാനേജിങ് ഡയറക്ടറായിരുന്നു.
ഭാര്യ: സീത. മകൾ: ഗവേഷണ വിദ്യാർഥി അഭിരാമി. സിംഗപ്പൂരിൽ താമസമാക്കിയ അശോകൻ വർക്കല സ്വദേശിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.