മത്തായിയുടെ മൃതദേഹം കിടന്ന കിണറും പരിസരങ്ങളും പരിശോധിക്കാൻ സി.ബി.ഐ സംഘം എത്തിയപ്പോൾ

ചിറ്റാർ കസ്​റ്റഡി മരണം ; സി.ബി.ഐ സംഘം കിണർ പരിശോധിച്ചു

ചിറ്റാർ: വനംവകുപ്പി​െൻറ കസ്​റ്റഡിയിലിരിക്കെ മത്തായിയെ മരിച്ചനിലയിൽ കണ്ടെത്തിയ കിണറും വീടും സി.ബി.ഐ സംഘം പരിശോധിച്ചു. വെള്ളിയാഴ്ച റീ പോസ്​റ്റ്​​േമാർട്ടത്തിനുശേഷം സി.ബി.ഐ സംഘം വൈകീട്ട് ഏഴിനാണ് കുടപ്പനക്കുളത്ത് എത്തിയത്. നാലംഗ സി.ബി.ഐ സംഘത്തോടൊപ്പം പോസ്​റ്റ്​​േമാർട്ടത്തിന്​ നേതൃത്വം കൊടുത്ത മൂന്ന്​ ഡോക്ടർമാരുമുണ്ടായിരുന്നു.

കിണറും പരിസരവും പരിശോധിച്ചു. മരിച്ച നിലയിൽ കണ്ടെത്തിയ സമയത്ത് മൃതദേഹം കരക്കുകയറ്റിയ സീതത്തോട് ഫയർസ്​റ്റേഷനിലെ ആറ്​ ജീവനക്കാരും തെളിവെടുപ്പിന്​ എത്തിയിരുന്നു. ഇവർ കിണറ്റിലിറങ്ങി മൃതദേഹം എടുത്ത രീതിയും മറ്റും ചോദിച്ച്​ മനസ്സിലാക്കി. കിണറിന് 25 അടി താഴ്ചയുണ്ട്. മത്തായി മരിക്കുമ്പോൾ നാലടി വെള്ളം മാത്രമേ കിണറ്റിൽ ഉണ്ടായിരുന്നുള്ളൂ. ബന്ധുക്കളോടും സമീപവാസികളോടും വിവരങ്ങൾ ചോദിച്ച്​ മനസ്സിലാക്കിയാണ് സംഘം മടങ്ങിയത്. മുക്കാൽ മണിക്കൂറോളം പരിശോധന നീണ്ടു. സി.ബി.ഐ വെള്ളിയാഴ്​ച നടത്തിയ ഇൻക്വസ്​റ്റിൽ മത്തായിയുടെ ശരീരത്തിൽ കൂടുതൽ മുറിപ്പാടുകൾ കണ്ടെത്തി. മർദനത്തി​െൻറ സൂചനയാണ് ആദ്യഘട്ടത്തിൽ ലഭിച്ചത്.

ജൂലൈ 31ന് കോട്ടയം മെഡിക്കൽ കോളജിൽ നടന്ന ആദ്യ പോസ്​റ്റ്മോർട്ടം റിപ്പോർട്ടിൽ മുങ്ങിമരണമെന്നായിരുന്നു പ്രാഥമിക നിഗമനം. ശരീരത്തി​െൻറ പലഭാഗത്തും മുറിവുകളും പോറലുകളും തലയുടെ ഇടതുഭാഗത്ത് ചതവുകളും ഉണ്ടെന്നും പോസ്​റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നുണ്ട്. കൈ ഒടിഞ്ഞത് കിണറ്റിൽ വീണപ്പോൾ സംഭവിച്ചതാകാമെന്നായിരുന്നു നിഗമനം. വെള്ളം കയറി വീർത്ത നിലയിലായിരുന്ന ശ്വാസകോശത്തിൽനിന്ന്​ മണൽത്തരികളും ലഭിച്ചിരുന്നു.

മണിയാർ വനത്തിൽ വനം വകുപ്പ് സ്ഥാപിച്ച നിരീക്ഷണ കാമറയിൽനിന്ന് മെമ്മറി കാർഡ് കൈവശപ്പെടുത്തിയെന്ന ആരോപണത്തി​െൻറ അടിസ്ഥാനത്തിലാണ് ജൂലൈ 28ന് വൈകീട്ട്​ നാലിന്​ മത്തായിയെ വനപാലകർ അരീക്കകാവിലെ വീട്ടിൽ നിന്ന്​ കസ്​റ്റഡിയിലെടുത്തത്. ​

െഡപ്യൂട്ടി റേഞ്ചറുടെ നേതൃത്വത്തിലുള്ള ഏഴംഗ സംഘമാണ് അറസ്​റ്റ്​ ചെയ്തത്. മണിയാർ വനത്തിൽ വന്യമൃഗ സാന്നിധ്യം അറിയുന്നതിന്​ വനംവകുപ്പ് സ്ഥാപിച്ച കാമറ മത്തായി തകർത്തെന്നും ഫാമിലെ മാലിന്യം വനത്തിൽ തള്ളുന്നെന്നും ആരോപിച്ചായിരുന്നു നടപടി. പിന്നീട് കുടപ്പനയിലെ കുടുംബവീട്ടിലെ കിണറ്റിനുള്ളിൽ വൈകീട്ട് ആറോടെ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു.

മരിച്ച്​ 40ാം ദിവസമായ ശനിയാഴ്​ച വൈകീട്ട്​ മൂന്നിന്​ കുടപ്പനക്കുളം സെൻറ്​ മേരീസ് ഓർത്തഡോക്സ് പള്ളിയിലെ സെമിത്തേരിയിലാണ് സംസ്കാരം. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.