ചിറ്റാർ കസ്റ്റഡി മരണം ; സി.ബി.ഐ സംഘം കിണർ പരിശോധിച്ചു
text_fieldsചിറ്റാർ: വനംവകുപ്പിെൻറ കസ്റ്റഡിയിലിരിക്കെ മത്തായിയെ മരിച്ചനിലയിൽ കണ്ടെത്തിയ കിണറും വീടും സി.ബി.ഐ സംഘം പരിശോധിച്ചു. വെള്ളിയാഴ്ച റീ പോസ്റ്റ്േമാർട്ടത്തിനുശേഷം സി.ബി.ഐ സംഘം വൈകീട്ട് ഏഴിനാണ് കുടപ്പനക്കുളത്ത് എത്തിയത്. നാലംഗ സി.ബി.ഐ സംഘത്തോടൊപ്പം പോസ്റ്റ്േമാർട്ടത്തിന് നേതൃത്വം കൊടുത്ത മൂന്ന് ഡോക്ടർമാരുമുണ്ടായിരുന്നു.
കിണറും പരിസരവും പരിശോധിച്ചു. മരിച്ച നിലയിൽ കണ്ടെത്തിയ സമയത്ത് മൃതദേഹം കരക്കുകയറ്റിയ സീതത്തോട് ഫയർസ്റ്റേഷനിലെ ആറ് ജീവനക്കാരും തെളിവെടുപ്പിന് എത്തിയിരുന്നു. ഇവർ കിണറ്റിലിറങ്ങി മൃതദേഹം എടുത്ത രീതിയും മറ്റും ചോദിച്ച് മനസ്സിലാക്കി. കിണറിന് 25 അടി താഴ്ചയുണ്ട്. മത്തായി മരിക്കുമ്പോൾ നാലടി വെള്ളം മാത്രമേ കിണറ്റിൽ ഉണ്ടായിരുന്നുള്ളൂ. ബന്ധുക്കളോടും സമീപവാസികളോടും വിവരങ്ങൾ ചോദിച്ച് മനസ്സിലാക്കിയാണ് സംഘം മടങ്ങിയത്. മുക്കാൽ മണിക്കൂറോളം പരിശോധന നീണ്ടു. സി.ബി.ഐ വെള്ളിയാഴ്ച നടത്തിയ ഇൻക്വസ്റ്റിൽ മത്തായിയുടെ ശരീരത്തിൽ കൂടുതൽ മുറിപ്പാടുകൾ കണ്ടെത്തി. മർദനത്തിെൻറ സൂചനയാണ് ആദ്യഘട്ടത്തിൽ ലഭിച്ചത്.
ജൂലൈ 31ന് കോട്ടയം മെഡിക്കൽ കോളജിൽ നടന്ന ആദ്യ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ മുങ്ങിമരണമെന്നായിരുന്നു പ്രാഥമിക നിഗമനം. ശരീരത്തിെൻറ പലഭാഗത്തും മുറിവുകളും പോറലുകളും തലയുടെ ഇടതുഭാഗത്ത് ചതവുകളും ഉണ്ടെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നുണ്ട്. കൈ ഒടിഞ്ഞത് കിണറ്റിൽ വീണപ്പോൾ സംഭവിച്ചതാകാമെന്നായിരുന്നു നിഗമനം. വെള്ളം കയറി വീർത്ത നിലയിലായിരുന്ന ശ്വാസകോശത്തിൽനിന്ന് മണൽത്തരികളും ലഭിച്ചിരുന്നു.
മണിയാർ വനത്തിൽ വനം വകുപ്പ് സ്ഥാപിച്ച നിരീക്ഷണ കാമറയിൽനിന്ന് മെമ്മറി കാർഡ് കൈവശപ്പെടുത്തിയെന്ന ആരോപണത്തിെൻറ അടിസ്ഥാനത്തിലാണ് ജൂലൈ 28ന് വൈകീട്ട് നാലിന് മത്തായിയെ വനപാലകർ അരീക്കകാവിലെ വീട്ടിൽ നിന്ന് കസ്റ്റഡിയിലെടുത്തത്.
െഡപ്യൂട്ടി റേഞ്ചറുടെ നേതൃത്വത്തിലുള്ള ഏഴംഗ സംഘമാണ് അറസ്റ്റ് ചെയ്തത്. മണിയാർ വനത്തിൽ വന്യമൃഗ സാന്നിധ്യം അറിയുന്നതിന് വനംവകുപ്പ് സ്ഥാപിച്ച കാമറ മത്തായി തകർത്തെന്നും ഫാമിലെ മാലിന്യം വനത്തിൽ തള്ളുന്നെന്നും ആരോപിച്ചായിരുന്നു നടപടി. പിന്നീട് കുടപ്പനയിലെ കുടുംബവീട്ടിലെ കിണറ്റിനുള്ളിൽ വൈകീട്ട് ആറോടെ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു.
മരിച്ച് 40ാം ദിവസമായ ശനിയാഴ്ച വൈകീട്ട് മൂന്നിന് കുടപ്പനക്കുളം സെൻറ് മേരീസ് ഓർത്തഡോക്സ് പള്ളിയിലെ സെമിത്തേരിയിലാണ് സംസ്കാരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.