ബംഗളൂരുവിൽ വെൻറിലേറ്റർ ലഭിച്ചില്ല; കേരളത്തിലേക്ക്​ മടങ്ങിയ കോവിഡ്​ രോഗി മരിച്ചു

ബംഗളൂരു: ബംഗളൂരു നഗരത്തിൽ കോവിഡ്​ ബാധിച്ച്​ മതിയായ ചികിത്സ ലഭിക്കാതെ മറ്റൊരു മലയാളിയുടെ ജീവൻകൂടി പൊലിഞ്ഞു. ബംഗളൂരു വിജയനഗർ​ പട്ടകെയർ പാളയ ശോഭ ഹോസ്​പിറ്റലിന്​ സമീപം സംപിഗെ ലേഒൗട്ടിൽ താമസിക്കുന്ന തൃശൂർ നെല്ലിക്കുന്ന്​ ചുങ്കത്ത്​ വീട്ടിൽ ഡേവിസി​െൻറ ഭാര്യ ഡെയ്​സി (72) ആണ്​ മരിച്ചത്​.

50 വർഷമായി ഇൗ കുടുംബം ബംഗളൂരുവിലാണ്​ കഴിയുന്നത്​. മാഗഡി ​േറാഡിൽ എൻജിനീയറിങ്​ വർക്​ഷോപ്പ്​ നടത്തിവരികയായിരുന്നു ഡേവിസ്​. നേരത്തെ ബൈപാസ്​ ശസ്​ത്രക്രിയ കഴിഞ്ഞ ഡെയ്​സിക്ക്​ കോവിഡ്​ ലക്ഷണങ്ങൾ കാണിച്ചിരുന്നെങ്കിലും കഴിഞ്ഞ വ്യാഴാഴ്​ച ആരോഗ്യ സ്​ഥിതി വഷളാവുകയായിരുന്നു. തുടർന്ന്​ ബംഗളൂരു നഗരത്തിലെ വിവിധ ആശുപത്രികളിൽ അഡ്​മിഷന്​ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. തീവ്രപരിചരണ വിഭാഗത്തിൽ കോവിഡ്​ ബെഡ്​ ഒഴിവില്ലെന്നായിരുന്നു മറുപടി.

ഇതോടെ വീട്ടിൽ ഒാക്​സിജൻ സൗകര്യം ലഭ്യമാക്കി താൽക്കാലിക പരിചരണമൊരുക്കി. വെള്ളിയാഴ്​ച വൈകീട്ട്​ നാ​േലാടെ നഴ്​സ്​ അടക്കമുള്ള സജ്ജീകരണങ്ങളോടെ ആംബുലൻസിൽ രോഗിയെ തൃശൂരിലേക്ക്​ കൊണ്ടുപോയി. യാത്രക്കിടെ രോഗം മൂർച്​ഛിച്ചതോടെ വിവിധ ആശുപത്രികളിൽ പ്രവേശനത്തിന്​ ശ്രമിച്ചെങ്കിലും ലഭിച്ചില്ല. കോയമ്പത്തൂരിലെ ഒരു ആശുപത്രിയിൽനിന്ന്​ നൽകിയ ഇൻജക്​ഷ​െൻറ ബലത്തിൽ ശനിയാഴ്​ച പുലർ​െച്ച ഒന്നരയോടെ തൃശൂരിലെ ആശുപത്രിയിലെത്തിച്ചെങ്കിലും മൂന്നോടെ ഡെയ്​സി മരണത്തിന്​ കീഴടങ്ങി. സംസ്​കാരം കോവിഡ്​ മാനദണ്ഡ പ്രകാരം തൃശൂരിൽ.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.