എരുമാട്: നീലഗിരി ജില്ലയിലെ പൗര പ്രമുഖനും മത- സാമൂഹിക- സാംസ്കാരിക രംഗത്തെ നിറസാന്നിധ്യവുമായ വി.കെ. അബ്ദുൽ നാസർ ഹാജി (63) നിര്യാതനായി.
നീലഗിരിയിൽ നിരവധി സാമൂഹ്യ കൂട്ടായ്മകൾക്ക് നേതൃത്വം നൽകുകയും വിവിധ സ്ഥാപനങ്ങൾക്ക് മുൻകൈയെടുക്കുകയും ചെയ്തിട്ടുണ്ട്. നീലഗിരി കോളജ്, നീലഗിരി മെട്രിക്കുലേഷൻ സ്കൂൾ എന്നിവയുടെ സ്ഥാപകനാണ്.
ഗൂഡല്ലൂർ പഞ്ചായത്ത് യൂനിയൻ വൈസ് ചെയർമാൻ, നീലഗിരി ജില്ല മുസ്‍ലിം ലീഗ് ട്രഷറർ, സംസ്ഥാന കൗൺസിലർ, ഗൂഡലൂർ താലൂക്ക് മുസ്‍ലിം ഓർഫനേജ് ജോയിന്റ് സെക്രട്ടറി, നീലഗിരി ജില്ല സുന്നി മഹല്ല് ഫെഡറേഷൻ വൈസ് പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. നിലവിൽ എരുമാട് മഹല്ല് മുത്തവല്ലിയാണ്.
ഭാര്യ: ആമിന. മക്കൾ: മുഹമ്മദ് യൂനുസ്, മുഹമ്മദ് ഉനൈസ്, ഹൈറുന്നിസ. മരുമക്കൾ: ഷാനവാസ്, ജസ്ന, മുഹ്സിന ജൗഹർ.
മയ്യിത്ത് നമസ്കാരം രാത്രി എട്ടുമണിക്ക് എരുമാട് ജുമാമസ്ജിദിൽ. ഖബറടക്കം ചേരമ്പാടിയിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.