നിയമസഭ തെരഞ്ഞെടുപ്പ് പടിവാതിക്കൽ എത്തിയതോടെ സംസ്ഥാനത്ത് ജാഥകൾ അരങ്ങുവാഴാൻ തുടങ്ങി. സർക്കാറിനെതിരെയുള്ള കുറ്റപത്രവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ആദ്യം െഎശ്വര്യ കേരളയാത്രയുമായി ഇറങ്ങി തിരിച്ചത്. യാത്ര തിരുവനന്തപുരത്ത് എത്തും മുമ്പാണ് എൽ.ഡി.എഫ് വികസന മുന്നേറ്റ ജാഥയുമായി രംഗത്തെത്തിയത്. ഇൗ ജാഥ സമാപിക്കും മുമ്പ് ബി.ജെ.പിയും യാത്രയുമായി എത്തുകയാണ്. രാഷ്ട്രീയ നേട്ടം കൊയ്യുകതന്നെയാണ് യാത്രകളിലൂടെ ഇരുമുന്നണികളും ബി.ജെ.പിയും ലക്ഷ്യമാക്കുന്നത്.
കേരളത്തിൽ നിലനിൽക്കുന്നത് അഴിമതി ഭരണമാണെന്നും സംശുദ്ധ ഭരണം യു.ഡി.എഫിനു മാത്രമേ കഴിയൂവെന്നും ജനങ്ങളെ ഉദ്ബോധിപ്പിച്ചാണ് പ്രതിപക്ഷ നേതാവിെൻറ നേതൃത്വത്തിൽ െഎശ്വര്യ കേരള യാത്ര നടത്തുന്നത്. ഒന്നിനു പിറകെ ഒന്നായി വിവാദങ്ങൾ എൽ.ഡി.എഫിനെ വരിഞ്ഞു മുറുക്കുേമ്പാൾ അത് മുതലെടുത്ത് എൽ.ഡി.എഫിെൻറ തുടർഭരണ മോഹം തച്ചുടക്കാനാണ് യു.ഡി.എഫ് ശ്രമം. പിൻവാതിൽ നിയമനവും ബന്ധുനിയമനവുമടക്കം ചൂണ്ടിക്കാട്ടി സർക്കാർ സമ്പൂർണ പരാജയമാണെന്നാണ് യു.ഡി.എഫ് െഎശ്വര്യ കേരള യാത്രയിൽ ചൂണ്ടിക്കാട്ടുന്നത്.
ആസന്നമായ തെരഞ്ഞെടുപ്പിൽ തുടർഭരണം ലഭിക്കുമെന്ന ആത്മവിശ്വാസം വ്യക്തമാക്കുന്നതായിരുന്നു എ. വിജയരാഘവൻ നയിക്കുന്ന വികസന മുന്നേറ്റ ജാഥ ഉപ്പളയിൽ ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പ്രസംഗം. കഴിഞ്ഞ നാലര വർഷത്തെ ഭരണ നേട്ടങ്ങൾ എണ്ണിയെണ്ണി പറഞ്ഞ അദ്ദേഹത്തിന് സംസ്ഥാനത്തെ ജനങ്ങൾ എൽ.ഡി.എഫിന് ഒപ്പമാണെന്ന കാര്യത്തിൽ സംശയമില്ല. യു.ഡി.എഫ് നിലപാടിനെ രൂക്ഷമായി വിമർശിച്ച അദ്ദേഹം ബി.ജെ.പിയുടെയും ആർ.എസ്.എസിെൻറയും വർഗീയ നിലപാടുകളെ തുറന്നു കാട്ടാനും മറന്നില്ല. ഇവരുടെ വർഗീയ നിപാടുകളെ ചെറുക്കാൻ ന്യൂനപക്ഷങ്ങൾ ഇടതു മുന്നണിക്കൊപ്പം അണിനിരക്കണമെന്നും പിണറായി ആഹ്വാനം ചെയ്തു. പൗരത്വ നിയമം കേരളത്തിൽ നടപ്പാക്കില്ലെന്ന് അർഥശങ്കക്ക ് ഇടമില്ലാത്ത വിധം മുഖ്യമന്ത്രി ശനിയാഴ്ചയും ആവർത്തിച്ചത് ന്യൂനപക്ഷങ്ങളെ ഒപ്പം നിർത്താൻ ലക്ഷ്യമിട്ടുതന്നെയാണ്. യു.ഡി.എഫും ബി.ജെ.പിയും ഉന്നയിക്കുന്ന ആേരാപണങ്ങൾ തുറന്നു കാട്ടുകയാണ് ജാഥയിലൂടെ എൽ.ഡി.എഫ് ചെയ്യുന്നത്.
അഴിമതി വിമുക്തം, പ്രീണന വിരുദ്ധം, സമഗ്ര വികസനം എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിപിടിച്ചാണ് ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കെ. സുരേന്ദ്രന്‍ വിജയ യാത്ര നയിക്കുന്നത്. ഇൗമാസം 21ന് വൈകീട്ട് മൂന്നിന് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് യാത്ര ഉദ്ഘാടനം ചെയ്യും. എല്ലാ ജില്ലകളിലെയും പ്രചരണ പരിപാടികള്‍ക്ക് ശേഷം മാര്‍ച്ച് ഏഴിന് യാത്ര തിരുവനന്തപുരത്ത് സമാപിക്കും. കഴിഞ്ഞ തെരെഞ്ഞടുപ്പിൽ നിയമസഭയിൽ അക്കൗണ്ട് തുറക്കാൻ കഴിഞ്ഞ ആത്മവിശ്വാസത്തിലാണ് വരുന്ന തെരഞ്ഞെടുപ്പിനെ നേരിടാൻ ബി.ജെ.പി ഒരുങ്ങുന്നത്. സംസ്ഥാനത്ത് ഒന്നിൽ കൂടുതൽ സീറ്റുകളിൽ വിജയിക്കാൻ ലക്ഷ്യമിട്ടാണ് ബി.ജെ.പി തെരഞ്ഞെടുപ്പിനെ സമീപിക്കുന്നത്.
പതിവു രീതിയിൽ കാസർകോട്ടു നിന്നു തന്നെയാണ് വികസന മുന്നേറ്റ ജാഥയും െഎശ്വര്യ കേരള യാത്രയും തുടങ്ങിയത്. ബി.ജെ.പിയുടെ വിജയ യാത്ര തുടങ്ങുന്നതും സപ്തഭാഷ സംഗമ ഭൂമിയായ കാസർകോട്ടു നിന്നുതന്നെയാണ്. ജാഥകളും യാത്രകളും ഒേട്ടറെ കണ്ടവരാണ് കേരളത്തിലെ ജനങ്ങൾ. അതുകൊണ്ടുതന്നെ യാത്രകൾക്ക് ജനങ്ങളുടെ മനസ്സ് മാറ്റാൻ കഴിയുമോയെന്ന കാത്തിരുന്ന് കാണേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.