കെ.ടി ജലീൽ മുഖ്യമന്ത്രി പിണറായി വിജയനൊപ്പം (ഫയൽ ചിത്രം)

മാധ്യമങ്ങൾ ചോദിക്കുന്നതും മന്ത്രി ജലീൽ പറയുന്നതും

വിവാദച്ചുഴിയിലാണ്​ മന്ത്രി കെ.ടി. ജലീൽ ഇപ്പോൾ. എൻഫോഴ്​സ്​മെൻറ്​ ഡയറക്​ടറേറ്റ്​ ചോദ്യം ചെയ്​തതിനെതുടർന്ന്​ മാധ്യമങ്ങളോട്​ പ്രതികരിക്കുന്നതിൽ നിന്നടക്കം വിട്ടു നിൽക്കുകയാണ്​ മന്ത്രി. തനിക്ക്​ പറയാനുള്ളത്​ സാമൂഹിക മാധ്യമങ്ങളിലൂടെയും തിരഞ്ഞെടുത്ത മാധ്യമങ്ങളിലൂടെയും പറയുമെന്നാണ്​ മന്ത്രിയുടെയും മന്ത്രിയെ പ്രതിനിധീകരിച്ച്​ ചർച്ചകളിലടക്കം പ​ങ്കെടുക്കുന്നവരുടെയും നിലപാട്​. എന്നാൽ, ചോദ്യങ്ങളെ അഭിമുഖീകരിക്കാനുള്ള വിമുഖതയാണ്​ മന്ത്രിയുടെ നിലപാടിന്​ പിറകിലെന്നാണ്​ വിമർശകരുടെ പക്ഷം.

മന്ത്രി കെ.ടി. ജലീലിനോട്​ മാധ്യമങ്ങൾ ഉന്നയിക്കുന്ന ചോദ്യങ്ങൾ എന്തൊക്കെയാണ്​? ആ ചോദ്യങ്ങൾക്ക്​​ മന്ത്രിയോ മന്ത്രിയെ പ്രതിനിധീകരിക്കുന്നവരോ ഇതുവരെ നൽകിയ മറുപടികൾ എന്തൊക്കെയാണ്​ എന്നിവ പരിശോധിക്കുകയാണിവിടെ. സാമൂഹിക മാധ്യമങ്ങളിലൂടെയും വിവിധ അഭിമുഖങ്ങളിലൂടെയും മന്ത്രിയോ മന്ത്രിയെ പ്രതിനിധീകരിക്കുന്നവരോ നൽകിയ ഉത്തരങ്ങളാണ്​ ഇതിന്​ അവലംബിച്ചിരിക്കുന്നത്​.​

എന്തിനാണ് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് (ഇ.ഡി.) താങ്കളെ ചോദ്യം ചെയ്തത്?

കെ.ടി ജലീൽ (ഫേസ്ബുക്കിൽ): കല്ലുവെച്ച നുണകളും കെട്ടുകഥകളും യാതൊരു മനസ്സാക്ഷിക്കുത്തുമില്ലാതെ ഓരോ ദിവസവും വിളമ്പുന്നവരോട് കാര്യങ്ങളുടെ നിജസ്ഥിതി വെളിപ്പെടുത്താൻ മനസ്സില്ല. മറച്ചുവെക്കേണ്ടത് മറച്ചുവെച്ചും പറയേണ്ടത് പറഞ്ഞുമാണ് എല്ലാ ധർമയുദ്ധങ്ങളും വിജയിച്ചിട്ടുള്ളത്. എഴുതേണ്ടവർക്ക് ഇല്ലാക്കഥകൾ എഴുതാം. പറയേണ്ടവർക്ക് അപവാദങ്ങൾ പ്രചരിപ്പിക്കാം. അതുകൊണ്ടൊന്നും പകലിനെ ഇരുട്ടാക്കാനാവില്ല കൂട്ടരേ.
ഞങ്ങളറിയാതെ ഇവിടെ ഒരു ഈച്ച പാറില്ല എന്ന് അഹങ്കരിച്ചവരുടെ തലക്കേറ്റ പ്രഹരത്തിൻെറ ആഘാതം അവർക്ക് ജീവനുള്ളേടത്തോളം മറക്കാനാവില്ല. പല വാർത്താ മാധ്യമങ്ങളും നൽകുന്ന വാർത്തകളുടെ പൊള്ളത്തരം ജനങ്ങളെ ബോധ്യപ്പെടുത്തലായിരുന്നു ലക്ഷ്യം. അത് നടന്നു. അത് നടത്തി. അങ്ങാടിയിൽ തോറ്റതിന് അമ്മയോട് പകതീർക്കുന്നവർ എക്കാലത്തുമുണ്ടായിട്ടുണ്ട്. ഇപ്പോഴും അത് തുടരുന്നു.

മുഖ്യമന്ത്രി (വാർത്താ സമ്മേളനത്തിൽ): യു.എ.ഇ കോൺസുലേറ്റ് വഴി ഖുർആൻ കൊണ്ടുവന്നതുമായി ബന്ധപ്പെട്ടാണ് കെ.ടി ജലീലിനെ ചോദ്യം ചെയ്തത്.

സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കെ.ടി ജലീലിനുള്ള പങ്ക് എന്താണ്?

കെ.ടി. ജലീൽ (ഫേസ്ബുക്കിൽ): സത്യമേ ജയിക്കൂ. സത്യം മാത്രം. ലോകം മുഴുവൻ എതിർത്താലും മറിച്ചൊന്ന് സംഭവിക്കില്ല.

ഇ.ഡി. ഓഫീസിലേക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ പോയപ്പോൾ ഔദ്യോഗിക വാഹനം ഉപയോഗിക്കാതെ എന്തുകൊണ്ട് സ്വകാര്യ വാഹനം ഉപയോഗിച്ചു?

കെ.ടി. ജലീൽ (മനോരമ ന്യൂസ് റിപ്പോർട്ട്): സ്വന്തമായി വാഹനം ഇല്ലാത്തതുകൊണ്ട് സുഹൃത്തിന വാഹനം ഉപയോഗിച്ചു. സ്വകാര്യ വാഹനം ഉപയോഗിച്ചതിൽ തെറ്റില്ല.

ചോദ്യം ചെയ്യലിന് എന്തിനാണ് രഹസ്യമായി പോയത്?

‍കെ.ടി. ജലീൽ (മനോരമ ന്യൂസ് റിപ്പോർട്ട്): ഇ.ഡി ഓഫീസിലേക്ക് ഔദ്യോഗിക പകിട്ടിൽ പോകേണ്ടെന്നു കരുതി.

(കൈരളി ടി.വി): ചോദ്യം ചെയ്യലിന്​ തലയിട്ട്​ മുണ്ടിട്ട്​പോയിട്ടില്ല. ഇ.ഡി വളരെ സ്വകാര്യതയോടെയാണ്​​ ചോദ്യം ചെയ്യലിന്​ വിളിച്ചത്​​. അവർ പറഞ്ഞ സമയം അവരുടെ ഓഫിസിൽ പോയി. 

മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ): ചോദ്യം ചെയ്യൽ വിവരം കെ.ടി ജലീൽ മറച്ചുവെച്ചതായി അറിയില്ല.

പിന്നെ എന്തുകൊണ്ട് മാധ്യമങ്ങളോട് ഇതേക്കുറിച്ച് ഒന്നും പ്രതികരിച്ചില്ല?

കെ.ടി ജലീൽ (കൈരളി ടി.വി): ഇ.ഡി എല്ലാ വിവരശേഖരണവും പേഴ്​സണൽ ഐ.ഡിയിലാണ്​ നടത്തിയത്​. രഹസ്യസ്വഭാവം ഞാനായിട്ട്​ പൊളിക്കേണ്ട എന്ന്​ കരുതിയാണ്​ മാധ്യമങ്ങളോട്​ പ്രതികരിക്കാതിരുന്നത്​. മാധ്യമങ്ങളുടെ അകമ്പടിയോടെ അത്​ തത്സമയം സംപ്രേഷണം ചെയ്യണമെന്നാണ്​ അവർ കരുതുന്നത്​. ആടിനെ പട്ടിയാക്കി, പേപ്പട്ടിയാക്കി തല്ലിക്കൊല്ലാനാണ്​ മാധ്യമങ്ങൾ ശ്രമിച്ചത്​. മാധ്യമപ്രവർത്തകർ ഏതൊരു കാര്യത്തിനും മറുപടി വേണമെന്ന്​ പറഞ്ഞ്​ സമീപിക്കുക, അവർ പറഞ്ഞത്​ നമ്മൾ കേൾക്കുക. ആ സമീപനം ശരിയല്ല. 

യു.എ.ഇ കോൺസുലേറ്റിൽനിന്ന് നയതന്ത്ര ബാഗേജുകളിൽ ലഭിച്ച പായ്ക്കറ്റുകൾ സി-ആപ്റ്റിൻെറ വാഹനത്തിൽ മലപ്പുറത്തെ രണ്ട് സ്ഥാപനങ്ങളിൽ എത്തിച്ചെന്ന് കണ്ടെത്തിയിരിക്കുന്നു. ഈ പായ്ക്കറ്റുകളിൽ മതഗ്രന്ഥമാണെന്നാണ് ജലീൽ പറയുന്നത്. പക്ഷേ, ബാഗേജുകളുടെ തൂക്ക വ്യത്യാസം കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്.

കെ.ടി. ജലീൽ (കൈരളി ടി.വി): എ​ൻെറ വീട്ടിൽ ആരും സ്വർണം ഉപയോഗിക്കാറില്ല. എൻെറ മകൾക്ക്​ മഹറായി നൽകിയത്​ വിശുദ്ധ ഖുർആനാണ്​. എ​ൻെറ ഭാര്യയും സ്വർണം ഉപയോഗിക്കാറില്ല. 

മുഖ്യമന്ത്രി: വഖഫുമായി ബന്ധപ്പെട്ട വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രിയാണ് ജലീൽ. സാധാരണ നടക്കുന്ന കാര്യങ്ങൾ മാത്രമേ ഇക്കാര്യത്തിലും നടന്നിട്ടുള്ളൂ.

രാജി വെക്കുമോ?

കെ.ടി. ജലീൽ (കൈരളി ടി.വി): ഞാൻ​ ​െതറ്റുചെയ്​തെന്ന്​​ നെഞ്ചിൽ കൈവെച്ച് ഹൈദരലി​ തങ്ങൾ പറഞ്ഞാൽ രാജിവെക്കും.

മുഖ്യമന്ത്രി: അന്വേഷണത്തിൻെറ പേരിൽ മന്ത്രി രാജി വെക്കേണ്ട കാര്യമില്ല. ജലീലിനെതിരെ ഒരു കുറ്റവും ആരോപിക്കാനില്ല. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.