കവളപ്പാറയും വിക്ടറും പെയ്തൊഴിയാത്ത ഓർമകൾ

മലപ്പുറം: കോട്ടയം പ്രസ് ക്ലബ്ബി​െൻറ‍ വിക്ടർ ജോർജ് സ്മാരക പുരസ്കാരം ലഭിച്ച ചിത്രത്തിന് പിന്നിലെ കഥ പറഞ്ഞ് മാധ്യമം മലപ്പുറം ബ്യൂറോയിലെ ന്യൂസ് ഫോട്ടോഗ്രാഫർ മുസ്തഫ അബൂബക്കർ. 2019ലെ പ്രളയത്തിൽ നിലമ്പൂരിലെ ഉൾവനത്തിലുണ്ടായ ഉരുൾപ്പൊട്ടലിനെത്തുടർന്ന് വനത്തിൽ ഒറ്റപ്പെട്ട ആദിവാസികൾ താൽക്കാലിക ചങ്ങാടത്തിൽ കുത്തിയൊലിക്കുന്ന ചാലിയാർ പുഴയിയിലൂടെ ഇക്കരയിലേക്ക് വരുന്ന ചിത്രമാണ് 'ജീവൻ കൂട്ടിപ്പിടിച്ച്' എന്ന തലവാചകത്തോടെ ആഗസ്റ്റ് 18ലെ പത്രത്തി​െൻറ ഒന്നാം പേജിൽ പ്രസിദ്ധീകരിച്ചത്.

''മാധ്യമം ദിനപത്രത്തിൽ ന്യൂസ് ഫോട്ടോഗ്രാഫറായി ജോലിയിൽ പ്രവേശിച്ചിട്ട് വർഷങ്ങൾ ആയിട്ടും നിലമ്പൂർ കവളപ്പാറയിൽ ഉരുൾപ്പൊട്ടലിെൻറ ചിത്രങ്ങൾ എടുക്കാൻ പോയപ്പോൾ ഉണ്ടായ അനുഭവം ജീവിതത്തിൽ ഇതുവരെയുണ്ടായിട്ടില്ല. മനസും ശരീരവും മരവിച്ച നാളുകൾ. ചിന്നിച്ചിതറിയ ശരീരങ്ങൾ. രക്ഷാപ്രവർത്തകർ വാരിയെടുക്കുന്നത് കണ്ട് എന്നിലെ 'മനുഷ്യൻ' മരിച്ചുപോയി. രണ്ടാഴ്ചയോളം അവിടെയുണ്ടായിരുന്നു. വാഹനം പാർക്ക് ചെയ്ത് ഏകദേശം ഒരു കിലോമീറ്ററോളം വെള്ളത്തിലൂടെയും ചളിയിലൂടെ നടന്നെങ്കിൽ മാത്രമേ അപകടസ്ഥലത്ത് എത്തിച്ചേരാൻ പറ്റൂ. പ്രളയത്തെത്തുടർന്ന് നേരത്തെ പത്രം അച്ചടിക്കുന്നതിനാൽ വൈകുന്നേരം അഞ്ച് മണിക്ക് മുമ്പെ ചിത്രങ്ങളും വാർത്തകളും അയക്കണം. ആയതിനാൽ എന്നും രാവിലെ കവളപ്പാറയിലെ ദുരന്തഭൂമിയിലെത്തി ഉച്ചയോടെ മടങ്ങും. രക്ഷാപ്രവർത്തകർ മണ്ണിലടിയിൽപ്പെട്ടവരുടെ മൃതദേഹങ്ങൾ ജെ.സി.ബി ഉപയോഗിച്ച് തിരയുന്നതിെൻറ ചിത്രങ്ങൾ എടുക്കുന്നതിനിടെ ക്യാമറയുടെ അകത്ത് നിന്ന് ചെറിയ ശബ്ദം കേൾക്കുകയും നിശ്ചലമാവുകയും ചെയ്തു. ലെൻസ് ഊരിനോക്കിയപ്പോൾ മിറർ ഊരിപ്പോന്നിരുക്കുന്നു.

മനസിൽ ആകെ ഇരുട്ടുമൂടി. കയ്യിലുള്ള മൊബൈൽ അത്ര മികച്ചതല്ല. മുന്നിലുള്ളത് ചരിത്രമാകുന്ന ചിത്രങ്ങളാണ്. കോഴിക്കോടുള്ള സർവീസ് സെൻററിൽ വിളിച്ച് കാര്യം പറഞ്ഞപ്പോൾ ഫെവി ക്യുക്ക് പോലുള്ള ഏതെങ്കിലും പശ ഉപയോഗിച്ച് താൽക്കാലികമായി ഉറപ്പിച്ച് നിർത്താമെന്ന് അവർ പറഞ്ഞു. ഒരു മണിക്കൂറുനുള്ളിൽ എങ്ങനെയെക്കേയോ പശ സംഘടിപ്പിച്ചു. രണ്ടും കൽപ്പിച്ച് മിറർ ഒട്ടിച്ചു. ക്യാമറ വർക്ക് ചെയ്യുന്നുണ്ട് ഭാഗ്യം. പിന്നീട് ഒാരോ തവണ ക്യാമറ ക്ലിക്ക് ചെയ്യുേമ്പാഴും മിറൽ ഉൗരിപോരല്ലേ എന്ന പ്രാർഥനയാണ് മനസിൽ.

ക്യാമറ പണിമുടക്കിയ പ്രതിസന്ധിയുടെ പിറ്റേന്നാൾ രാവിലെ മുേണ്ടരിയിലേക്കാട് പോയി. കനത്ത മഴയിൽ നിലമ്പൂരിലെ ഉൾവനത്തിലുണ്ടായ ഉരുൾപ്പൊട്ടലിനെത്തുടർന്ന് വനത്തിൽ ഒറ്റപ്പെട്ട ആദിവാസികൾ താൽക്കാലിക ചങ്ങാടത്തിൽ കുത്തിയൊലിക്കുന്ന ചാലിയാർ പുഴയിയിലൂടെ ഇക്കരയിലേക്ക് വരുന്ന കാഴ്ചയാണ് കണ്ടത്. പിറ്റെ ദിവസം എല്ലാ എഡിഷനിലും ഒന്നാം പേജിൽ ഫോട്ടോ പ്രസിദ്ധീകരിച്ചു. ജീവിതത്തിൽ ഒരിക്കലെങ്കിലും കാണാൻ ആഗ്രഹിച്ച വ്യക്തിയായിരുന്നു വിക്ടർ ജോർജ്. അദ്ദേഹത്തിൻറെ തട്ടകമായ കോട്ടയത്ത് നിന്നാണ് ഞാൻ ന്യൂസ് ഫോട്ടോഗ്രാഫിയുടെ ബാലപാഠങ്ങൾ പഠിച്ചത്. എന്നെ പോലുള്ള പുതിയ തലമുറയിലെ ഫോട്ടോഗ്രാഫർമാരെ ചിത്രങ്ങൾകൊണ്ട് അദ്ഭുതപ്പെടുത്തി ദുരന്തമുഖത്തെ ഓർമച്ചിത്രമായി മടങ്ങിയ വിക്ടറി​െൻറ പേരിലുള്ള പുരസ്കാരം ലഭിച്ചത് ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യങ്ങളിൽ ഒന്നായിക്കരുതുന്നു.''

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.