നെൽകർഷകരെ ആര് കാക്കും ?

നെൽകൃഷിയേയും കർഷകരേയും സംരക്ഷിക്കാൻ സർക്കാറിന് ശുഷ്കാന്തികുറവ് ഉണ്ടോ? എല്ലാ വർഷവും കൊയ്ത്തുകാലമാവുേമ്പാൾ കർഷകരുടെ ഭാഗത്തുനിന്നും ഉയരുന്ന മുറവിളികൾ കേൾക്കുേമ്പാൾ അങ്ങനെ സംശയിക്കാൻ ഒരു പാട് കാരണങ്ങളുണ്ട്. കാലാവസ്ഥ ചതിച്ചതുകൊണ്ടു മാത്രം ഉണ്ടാകുന്ന പ്രശ്നങ്ങളെ ആ അർഥത്തിൽ കാണാമെന്ന് വെച്ചാൽ തന്നെ ഉദ്യോഗസ്ഥ മെല്ലപ്പോക്കും സംഭരണത്തിലെ പ്രശ്നങ്ങളുമടക്കം ഒഴിവാക്കാവുന്ന വീഴ്ചകൾ സർക്കാറിെൻറ കാര്യക്ഷമമായ ഇടപെടലിലൂടെ പരിഹരിക്കാവുന്നതല്ലേ?


എന്തുകൊണ്ട് എല്ലാ വർഷവും കർഷകർക്ക് കൊയ്തെടുത്ത നെല്ല് മുറ്റത്ത് കൂട്ടിയിട്ട്, പരിദേവനങ്ങളുമായി അധികാരികളുടെ വാതിൽക്കൽ മുേട്ടണ്ട ഗതിവരുന്നു. തരിശുനിലങ്ങളിൽ കൃഷി പ്രോത്സാഹന പദ്ധതികൾ ആവിഷ്കരിച്ചതുകൊണ്ട് മാത്രം നെൽകൃഷി സംരക്ഷണം പരിപൂർണ്ണതയില്ലെത്തില്ലെന്ന തിരിച്ചറിവ് കേന്ദ്ര, സംസ്ഥാന സർക്കാറുകൾക്ക് ഉണ്ടാവണം. നെൽപ്പാടങ്ങളുടെ വിസ്തൃതി വർഷംതോറും കുറയുേമ്പാൾ, ശേഷിക്കുന്ന പാടശേഖരങ്ങളെയും കർഷകരേയും സംരക്ഷിച്ചുനിർത്താൻ കൂടുതൽ ജാഗ്രത ആവശ്യമായിരിക്കുന്നു.

കഴിഞ്ഞ രണ്ട് വർഷവും പ്രളയമാണ് വില്ലനായിരുന്നതെങ്കിൽ ഇക്കുറി കോവിഡിെൻറ കരിനിഴലിലാണ് ഒന്നാംവിള കൊയ്ത്തിന് കർഷകർ ഒരുങ്ങുന്നത്. കൊയ്ത്തിന് ഒരാഴ്ചയേ ശേഷിക്കുന്നുള്ളുവെങ്കിലും അനിശ്ചിതത്വവും ആശങ്കയും കർഷക മനസുകളിൽ മൂടികെട്ടിനിൽക്കുകയാണ്. പതിവുപോലെ, നെല്ലിെൻറ സംഭരണ വിലയിലെ അപര്യപ്തതയും സംഭരണ തീയതി പ്രഖ്യാപനം വൈകുന്നതുമടക്കം നൂറുകൂട്ടം ആവലാതികൾ കർഷകർ ഉന്നയിക്കുന്നു. നിലവിൽ, 27.48 രൂപയാണ് നെല്ലിെൻറ സംഭരണവില. കേന്ദ്ര സബ്സിഡിയായ 18.68 രൂപയും സംസ്ഥാന സബ്സിഡിയായ 8.80 രൂപയും ചേർത്തുള്ള വിലയാണിത്.

സൈപ്ലക്കോ വഴിയാണ് നെല്ല് സംഭരണം. സബ്സിഡിയിൽ, കേന്ദ്രം ഇൗയിടെ 53 ൈപസ വർധിപ്പിച്ചെങ്കിലും സംസ്ഥാന സർക്കാർ കഴിഞ്ഞ രണ്ട് വർഷമായി സബ്സിഡിയിൽ വർധനയൊന്നും വരുത്തിയിട്ടില്ല. ഉൽപ്പാദനചിലവ് അനുദിനമെന്നോണം കൂടിവരുന്നു.

ഉൽപ്പന്നത്തിെൻറ വിലയും ഉൽപ്പാദന ചിലവും തമ്മിൽ യാതൊരുവിധ പൊരുത്തവുമില്ലെന്ന് കർഷകർ പറയുന്നു. തക്കസമയത്ത്, ആവശ്യത്തിന് െതാഴിലാളികളെ കിട്ടുന്നില്ല. കാർഷിക യന്ത്രങ്ങളുടെ വാടക കുത്തനെ കൂട്ടി. രാസവളത്തിനും കീടനാശിനിക്കും വില കൂടുകയുണ്ടായി. കർഷകെതാഴിലാളികളെ കിട്ടാത്തതിന് പുറമേ അവർക്ക് കൊടുക്കുന്ന വേതനവും താങ്ങാവുന്നല്ലെന്ന് കർഷകർ പറയുന്നു.


കോവിഡ് പ്രതിസന്ധിയും കർഷകർക്ക് ഇരുട്ടടി ആയിരിക്കുകയാണ്. പാലക്കാട് ജില്ലയിലേക്ക് കൊയ്ത്ത് യന്ത്രങ്ങൾ അധികവും എത്തുന്നത് തമിഴ്നാട്ടിൽനിന്നാണ്. എന്നാൽ, ക്വാറൻറീൻ അടക്കം പ്രശ്നങ്ങൾ കാരണം യന്ത്രം കൊണ്ടുവരാൻ പല വിധ തടസ്സങ്ങളുണ്ട്. ഒന്നാംവിള കൊയ്ത്തിന് ഒാരോ പഞ്ചായത്തിനും അഞ്ച് മുതൽ പത്തുവെര കൊയ്ത്തു യന്ത്രങ്ങൾ ആവശ്യമാണ്. തൃശൂർ, പാലക്കാട് ജില്ലകളിൽ വളരെ കുറച്ച് കൊയ്ത്ത് യന്ത്രങ്ങളേയുള്ളു. അതിൽ ചിലത് കട്ടപുറത്തുമാണ്. തമിഴ്നാട്ടിൽനിന്നും കൊയ്ത്ത് യന്ത്രം എത്തിക്കാൻ സർക്കാർ പ്രത്യേകം നയം രൂപവത്കരിക്കുമെന്ന് പാലക്കാട് ജില്ല കലക്ടർ, കർഷക സംഘടനകൾക്ക് ഉറപ്പുനൽകിയിട്ട് ഒരാഴ്ച കഴിഞ്ഞെങ്കിലും പ്രഖ്യാപനങ്ങളൊന്നും വന്നിട്ടില്ല.

നെല്ല് സംഭരണത്തിലെ താളപിഴകളാണ് കർഷകരെ അലട്ടുന്ന പ്രധാന പ്രശ്നം. മുൻ വർഷങ്ങളിലേതിന് സമാനമായി സംഭരണ തീയതി പ്രഖ്യാപനം നീണ്ടുപോകുകയാണ്. കൊയ്ത്തിന് രണ്ടാഴ്ച മുൻപ് സംഭരണ തീയതി പ്രഖ്യാപിക്കണമെന്ന കർഷക സംഘടനകളുടെ ആവശ്യം അധികൃതർ ചെവികൊണ്ടിട്ടില്ല. കേന്ദ്ര സർക്കാർ അനുമതി വൈകുന്നതാണ് സംഭരണത്തിനുള്ള ഒാൺലൈൻ രജിസ്ട്രേഷൻ ആരംഭിക്കാൻ തടസ്സമായി പറയുന്നത്. രാജ്യമൊട്ടാകെ ഇതിന് പൊതുമാനദണ്ഡം വെക്കുന്നതാണ് പ്രശ്നം. മറ്റു സംസ്ഥാനങ്ങളിൽ ഒക്ടോബറോടെയാണ് സീസൺ തുടങ്ങുന്നത്. കേരളത്തിൽ മഴയുടേയും മറ്റും പ്രശ്നങ്ങൾ കാരണം ഇത് ഒരു മാസം നേരത്തെയാണ്.

മഴയുള്ളതുകൊണ്ട് നെല്ല് ഉണക്കി സൂക്ഷിക്കാനുള്ള സൗകര്യവുമില്ല. സംഭരണം വൈകുേമ്പാൾ സ്വാഭാവികമായും കർഷകർ ചുരുങ്ങിയ വിലക്ക് നെല്ല് സ്വകാര്യ മില്ലുകാർക്ക് നൽകാൻ നിർബന്ധിതരാവും. മുൻ വർഷങ്ങളിൽ ഇത് സംഭവിച്ചിട്ടും സംഭരണം നേരത്തെയാക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാറുകൾ കൂടിയാലോചിച്ചുള്ള നീക്കം ഉണ്ടായിട്ടില്ലെന്നത് ഖേദകരമാണ്. നെല്ലിന് താങ്ങുവില നിശ്ചിച്ച് സർക്കാർ സംഭരണം നടത്തുന്നത് കർഷകരെ സഹായിക്കാനും നെൽവയലുകൾ നിലനിർത്താനുമാണ്. എന്നാൽ, സംഭരണത്തിെൻറ ഉദ്ദേശശുദ്ധി തന്നെ നഷ്ടപ്പെടുത്ത നടപടികളാണ് സമീപകാലത്ത് ഉണ്ടായികൊണ്ടിരിക്കുന്നത്.


സംഭരണം വൈകിപ്പിച്ച് കർഷകരെ ദ്രോഹിക്കുന്ന നടപടികൾക്ക് പിന്നിൽ സൈപ്ലക്കോ ഉദ്യോഗസ്ഥരും സ്വകാര്യമില്ലുകാരും തമ്മിലുള്ള ഒത്തുകളിയാണെന്ന ആരോപണം വർഷങ്ങളായി ഉയർന്നുകേൾക്കുന്നതാണ്. ഇത് ശരിവെക്കുന്ന പല അന്യായങ്ങളും സൈപ്ലക്കോയുടെ ഭാഗത്തുനിന്നും മുൻ വർഷങ്ങളിൽ കർഷകർക്ക് അനുഭവിക്കേണ്ടിവന്നിട്ടുണ്ട്. സാമാന്യം നല്ല വിളവ് ലഭിച്ചിട്ടും സാമ്പത്തികമായി മെച്ചമുണ്ടാക്കാൻ കർഷകർക്ക് കഴിയാതിരുന്നത് സംഭരണത്തിലെ പാളിച്ചകൾ നിമിത്തമാണ്. അളന്നെടുത്ത നെല്ലിെൻറ വില കിട്ടാൻ മാസങ്ങൾ കാത്തിരിക്കേണ്ട ദുരവസ്ഥയും കർഷകരെ അലട്ടുന്നു.

ഇൗ വർഷമെങ്കിലും നിശ്ചിത സമയത്തിനകം പണം നൽകാൻ സംവിധാനെമാരുക്കണമെന്ന ആവശ്യം കർഷക സംഘടനകൾ മുന്നോട്ടുവെച്ചിട്ടുണ്ട്. പാഡി മാർക്കറ്റിങ് ഒാഫിസർമാരുടെ തസ്തിക ഒഴിഞ്ഞുകിടക്കുന്നതിനാൽ കർഷകരുടെ ആവലാതികൾ േകൾക്കാൻ ആരുമില്ലാത്ത അവസ്ഥയുമുണ്ട്. പാലക്കാട് ജില്ലയിൽ ആറു താലൂക്കുകൾക്ക് ഒരാൾ മാത്രമേയുള്ളു. രജിസ്േട്രഷൻ, നെല്ല് എടുക്കൽ, എക്കൗണ്ടിൽ പണം വരൽ എന്നിവയുമായി ബന്ധപ്പെട്ട കർഷകരുടെ പരാതികൾക്കെല്ലാം സമയാസമയം ഇടപെട്ട് പരിഹരിക്കേണ്ടത് കൃഷി വകുപ്പിന് കീഴിലെ പാഡി മാർക്കറ്റിങ് ഒാഫിസർമാരുടെ ചുമതലയാണ്.

തരിശുനിലങ്ങളിൽ കൃഷി വ്യാപിപ്പിക്കാൻ സർക്കാർ കോടികൾ ചിലവിട്ട് പദ്ധതികൾ ആവിഷ്കരിക്കുേമ്പാഴാണ് നിയമസങ്കീർണ്ണതകൾ പരിഹരിച്ച്, അവശേഷിക്കുന്ന നെൽകൃഷി സംരക്ഷിക്കാനും കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കാനും വേണ്ടവിധം ഇടപെടലുകൾ ഇല്ലാതെപോകുന്നത്. 1970കളിൽ കേരളത്തിൽ 8.25 ലക്ഷം ഹെക്ടർ നെൽകൃഷി ഉണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോൾ അത് 1.75 ലക്ഷം ഹെക്ടറിലേക്ക് ചുരുങ്ങി. കർഷകരുടെ പ്രശ്നങ്ങൾ തിരിച്ചറിഞ്ഞ് അപ്പപ്പോൾ പരിഹാരം ഉണ്ടാക്കിയില്ലെങ്കിൽ നെൽകൃഷി നാമാവശേഷമാകുന്ന കാലം വിദൂരമല്ല.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.