കോവിഡാണ്​, മഹാമാരിയാണ്​, എന്നാലും ഇവിടെ ഇങ്ങനാണ്​ ഭായ്...

മലപ്പുറം: കോവിഡാണ്​, മഹാമാരിയാണ്​, അതിനെ പിടിച്ചു കെട്ടാൻ സർക്കാർ ആവുന്ന​െതല്ലാം ചെയ്യുന്നു, എല്ലാ വകുപ്പുകളും എണ്ണയിട്ട യന്ത്രം പോലെ ഓടുന്നു. ലോക നിലവാരത്തിലാണ്​ കേരളത്തി​െൻറ പ്രതിരോധം എന്നാണ്​ സർക്കാറും അതത്ജി ല്ലാഭരണകൂടങ്ങളും നമ്മോട്​ പറഞ്ഞുകൊണ്ടിരിക്കുന്നത്​.

മുഴുവനായും തള്ളാണെന്ന്​ പറയാനാവില്ല. എന്നാൽ രോഗികളുടെ എണ്ണം കൂടാൻ തുടങ്ങിയതോടെ എല്ലാം പൊളിഞ്ഞു വീഴുന്നതാണ്​ കാണുന്നത്​. ഏകോപനമൊക്കെ വണ്ടി പിടിച്ചുപോയി. ഇപ്പോൾ തോന്നിയ മട്ടാണ്​. സർക്കാർ പ്രതിരോധം നടപ്പാക്കുന്നത്​ അതത്​ ജില്ലാ ഭരണകൂടങ്ങൾ വഴിയാണല്ലോ. അവർക്കിടയിലെ കുശുമ്പും കണ്ടുകൂടായ്​മയും മൂപ്പിളമ തർക്കവും ഈഗോയും പലപ്പോഴും പ്രശ്​നങ്ങളെ സങ്കീർണമാക്കുന്നതായാണ്​ അനുഭവം. കൃത്യമായ വിവരം നൽകുന്നതിൽ പോലും വീഴ്​ചകളുണ്ടാകുന്നു എന്ന്​ പറയാതെ വയ്യ. ആരോഗ്യ വകുപ്പ്​ പറയുന്നത്​ ചിലപ്പോൾ ദുരന്ത നിവാരണ വകുപ്പ്​ കേൾക്കില്ല. ഇവർ രണ്ടു കൂട്ടരും പറയുന്നത്​ കലക്​ടർക്ക്​ മനസിലാവില്ല.

ഫോട്ടോ: ദിലീപ് പുരയ്ക്കൽ

ഒരു റോഡി​െൻറ ഇപ്പുറം കണ്ടെയ്​ൻമെൻറ്​ സോണാണെങ്കിൽ അപ്പുറത്തെ കടകൾ തുറക്കാമെന്ന്​ ഉത്തരവിറങ്ങും. അപ്പുറത്തുള്ള കോവിഡ്​ ഇങ്ങോട്ട്​ എത്തില്ലെന്നാണ്​ അധികൃതരുടെ കണ്ടുപിടിത്തം. കണ്ടെയ്​ൻമെൻറ്​ സോൺ എന്ന്​ കേൾക്കു​േമ്പാഴേക്ക്​ പൊലീസുകാർ ചാടി വീഴും.​ ഹൈവേകളിൽ പോലും വലിയ പാറക്കല്ലുകൾ കൊണ്ടിടും. പത്ര വിതരണം അടക്കം തടയും. പൊന്നാനി ചമ്രവട്ടം പാലത്തിലുടെ പോകുന്ന തീരദേശ ഹൈവേ വലിയ പാറക്കല്ലിട്ട്​ അടച്ചത്​ പ്രതിഷേധത്തിനൊടുവിലാണ്​ മാറ്റിയത്​. കർണാടകയിൽ റോഡ്​ അടച്ചതിനെ ട്രോളി കൊന്നവരാണ്​ മലയാളികൾ. എന്നാൽ നമ്മുടെ സർക്കാർ ചെയ്​താൽ ഇങ്ങക്കെന്താ കോൺഗ്രസേ എന്ന ലൈനിലാണ്​ ഇടത്​ ശിങ്കങ്ങൾ.

പബ്ലിക്​ റിലേഷൻ വിഭാഗം മാധ്യമങ്ങൾക്ക്​ നൽകുന്ന വിവരങ്ങളിൽ പോലും അവ്യക്​തതയും പിശകുമുണ്ടാവുന്നു. സംശയ നിവാരണത്തിന്​ ഡി.എം.ഒയെ വിളിച്ചാൽ അത്​ ദുരന്ത നിവാരണ വകുപ്പി​െൻറ വീഴ്​ചയാണെന്ന്​ പറയും. ജില്ലയിലെ ദുരന്ത നിവാരണ വിഭാഗത്തി​െൻറ ചുമതലയുള്ള ഡെപ്യൂട്ടി കലക്​ടറാണെങ്കിൽ ആള്​ പുലിയാണ്​. കലക്​ടറെക്കാളും എസ്​.പിയേക്കാളും തിരക്കിലാണ്​ കക്ഷി. ഫോൺ വിളിച്ചാൽ എടുക്കുന്ന പ്രശ്​നമില്ല. പി.ആർ.ഡിയിൽ നിന്നും സ്വന്തം വകുപ്പിൽ നിന്നുള്ള കോളുകളാണെങ്കിൽപോലും മൂപ്പരെ കിട്ടില്ല. പാവം കലക്​ടറാണെങ്കിൽ ഇവർ നൽകുന്ന വിവരങ്ങൾ വെച്ച്​ അറിയിപ്പുകൾ നൽകുകയും ചെയ്യും. പിന്നീട്​ തെറ്റാണെന്ന്​ അറിയു​േമ്പാൾ തിരുത്താൻ കഴിയാതെ വട്ടം കറങ്ങും.

നിലമ്പൂർ താലൂക്കിൽ ചില വാർഡുകൾ കണ്ടെയ്​ൻമെന്‍റ് സോണാക്കി കലക്​ടറുടെ അറിയിപ്പ്​ വന്നിരുന്നു കുറച്ചു ദിവസം മുമ്പ്​. പത്രങ്ങളെല്ലാം സ്​റ്റോറി ഫയൽ ചെയ്​തു. എന്നാൽ രാത്രി 10 ഓടെ നഗരസഭ അധികൃതർ തിരുത്തുമായി വന്നു. ഈ വാർഡുകളിലൊന്നും പ്രശ്​നമില്ലെന്നും ഒരു കോവിഡ്​ രോഗി പോലുമില്ലെന്നും അവർ അറിയിച്ചു. ആകെ പുലിവാലായി. കലക്​ടറെ വിളിച്ച മാധ്യമ പ്രവർത്തകരോട്​ കാത്തിരിക്കാൻ പറഞ്ഞു. ഡി.എം.ഒയെ വിളിച്ചപ്പോൾ പന്ത്​ ഡിസാസ്​റ്റർ മാനേജ​്​മെൻറിലേക്ക്​ തട്ടി. അവിടെ വാർത്ത ടൈപ്​ ചെയ്​തപ്പോൾ പറ്റിയ പിശകാണെന്ന്​ അറിയിച്ചു. പി.ആർ.ഡിക്കാരും കുടുങ്ങി. അവർക്കും വിളിച്ചിട്ട്​ ഡെപ്യൂട്ടി കലക്​ടറെ കിട്ടുന്നില്ല. ഒടുവിൽ സഹികെട്ട്​ നിലമ്പൂർ നഗരസഭ ചെയർമാൻ വോയിസ്​ ക്ലിപ്പിട്ടു. നിലമ്പൂർ നഗരസഭ മൊത്തം കണ്ടെയ്​ൻമെൻറ്​ സോണാക്കി അവരങ്ങ്​ പ്രഖ്യാപിച്ചു. അതോടെ എല്ലാം ശുഭം.


മലപ്പുറം കോട്ടപ്പടി മാർക്കറ്റിൽ അതിനെക്കാൾ രസകരമാണ്​ കാര്യങ്ങൾ. മത്സ്യമാർക്കറ്റിലെ ഒരാൾക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചു. മാർക്കറ്റ്​ അടച്ചിട്ടു. എന്നാൽ തൊട്ടടുത്ത കടകൾ എല്ലാം ഇപ്പോഴും തുറന്നു പ്രവർത്തിക്കുന്നു. മത്സ്യമാർക്കറ്റിൽ മാത്രമേ കോവിഡ്​ വരൂ എന്നൊന്നും ചോദിക്കരുത്​. മൊത്തം നട്ടം തിരിഞ്ഞ്​ നിൽക്കുന്നതിനാൽ കഥയിൽ ചോദ്യമില്ല. മഴ കനത്തതോടെ കൊണ്ടോട്ടി താലൂക്കിലെ വാഴക്കാട്​, വാഴയൂർ, ചീക്കോട്​ പഞ്ചായത്തുകളിലെല്ലാം വെള്ളം കയറിയിട്ടുണ്ട്​. സുരക്ഷിത സ്​ഥാനങ്ങളിലേക്ക്​ മാറാൻ അധികൃതർ അറിയിപ്പ്​ നൽകുകയും ചെയ്​തു. എന്നാൽ കണ്ടെയ്​ൻമെൻറ്​ സോൺ ആക്കിയ താലൂക്കിലെ റോഡുകളെല്ലാം​ പൊലീസുകാർക്ക്​ ഈച്ചക്ക്​ പോലും പോകാൻ പറ്റാതെ അടച്ചിട്ടുണ്ട്​. അടച്ച റോഡിൽ കൂടി കുഞ്ഞു കുട്ടി പരാധീനങ്ങളുമായി എങ്ങോട്ട്​ പോകുമെന്നൊന്നും അധികാരികളോട്​ ചോദിക്കരുത്​. അവർ ഏതായാലും ഹെലികോപ്​റ്ററൊന്നും അയച്ചു തരില്ല. അതിന്​ മിനിമം പിണറായിയോ മോദിയോ ആവണം. അതുകൊണ്ട്​ വെള്ളം കയറിയാൽ നാട്ടുകാരെ നിങ്ങൾ വീടി​െൻറ ടെറസിൽ കയറി ഇരിക്കുക. കാരണം, ഇവിടെ ഇങ്ങനെയൊക്കെയാണ്​ ഭായ്​. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.