പൊലീസുകാർക്കിടയിൽ കോവിഡ് പിടിപെടുന്നവരുെട എണ്ണം ദിനംപ്രതി കൂടികൊണ്ടിരിക്കുകയാണ്. വ്യാഴാഴ്ച മാത്രം മലപ്പുറം ജില്ലയിൽ പോസിറ്റീവായത് 50ലധികം പേർക്കാണ്. ജില്ല പൊലീസ് മേധാവിയുടെ ഗൺമാെന പിടിച്ച കോവിഡ് അധികം വൈകാതെ എസ്.പിയെ തേടിയെത്തി. പിന്നാലെ കലക്ടർ, സബ് കലക്ടർ, അസി. കലക്ടർ അവരോടൊപ്പമുള്ള പൊലീസുകാർ എന്നിവർക്കൊക്കെ പണി കിട്ടി.
എസ്.പി ഓഫിസിലും മറ്റുമായി നടത്തിയ പരിശോധനയിലാണ് മലപ്പുറം ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി, സി.ഐ അടക്കം വൈറസ് ബാധ കണ്ടെത്തിയത്. കോവിഡ് പോസിറ്റീവായവരുമായി പ്രൈമറി കോൺടാക്റ്റുണ്ടായ നിരവധി പൊലീസുകാരുണ്ട് ജില്ലയിൽ. അവരെയൊന്നും ക്വാറൻറീനിൽ പോകാൻ മേലാപ്പീസർമാർ സമ്മതിക്കാത്തതിൽ സാധാരണ പൊലീസുകാർക്കിടയിൽ മുറുമുറുപ്പുണ്ട്. സമ്പർക്കമുണ്ടായവരുടെ പട്ടികയിൽ നിന്ന് പൊലീസുകാരെ തന്ത്രപൂർവം ഒഴിവാക്കുന്നു. അതോടെ ക്വാറൻറീൻ ഒഴിവായി കിട്ടുമല്ലോ. പൊലീസുകാർ പോയാൽ ശരിയാവില്ല എന്നാണ് മേലാപ്പീസർമാരുടെ തീരുമാനം. എന്നാലിത് സാധാരണ പൊലീസുകാരിലുണ്ടാക്കുന്ന മാനസിക പിരിമുറുക്കം അവർക്കറിയേണ്ടതില്ലല്ലോ.
മറ്റൊരപകടം കൂടിയുണ്ടിതിൽ. പോസിറ്റീവായവരുമായി നേരിട്ടുള്ള കോൺടാക്റ്റുണ്ടായവർ പൊലീസിലെ മറ്റുള്ളവരുമായും പൊതുജനങ്ങളുമായും ഇടപഴകിയാണ് ജോലി ചെയ്യുന്നത്. ജില്ലയിലെ ഒരു പൊലീസ് സ്റ്റേഷൻ പരിധിയിൽ ഇതര സംസ്ഥാനക്കാരനായ ഒരാൾ കഴിഞ്ഞ ദിവസം മരിച്ചിരുന്നു. ഇയാൾക്ക് കോവിഡ് സ്ഥിരീകരിച്ചു. രോഗിയുമായി സമ്പർക്കം പുലർത്തിയവരുടെ പട്ടികയിൽ മൃതദേഹം ഇൻക്വസ്റ്റ് നടത്തിയ പൊലീസുകാരുടെ പേരുണ്ടായിരുന്നില്ല. എന്നാൽ പൊലീസുകാർ സഞ്ചരിച്ച സ്വകാര്യ വാഹനത്തിെൻറ ഡ്രൈവറെ പട്ടികയിൽ പെടുത്തുകയും ചെയ്തു. അയാൾക്ക് ചോദിക്കാനും പറയാനും ആരുമില്ലല്ലോ. ആരോഗ്യ വകുപ്പിെൻറ മാനദണ്ഡമനുസരിച്ച് സ്വയം ക്വാറന്റീനിൽ പോകേണ്ടവരായിട്ടും അതുചെയ്യാതെ പൊതു ജനങ്ങൾക്കിടയിലിറങ്ങി ജോലി ചെയ്യുന്നവരാണ് സാധാരണക്കാരോട് വീട്ടിൽ കഴിയണമെന്നും പുറത്തിറങ്ങരുതെന്നുമൊക്കെ കണ്ണുരുട്ടുന്നത്.
അബദ്ധത്തിൽ മാസ്കിടാതെ ഒന്ന് പുറത്തിറങ്ങിയാൽ പിടികൂടി പിഴ ഈടാക്കുന്നവരിലും കോവിഡ് രോഗികളുമായി അടുത്തിടപഴകിയ പൊലീസുകാരുണ്ട് എന്നതാണ് തമാശ. നാട്ടുകാരുടെ സ്ഥാപനങ്ങളിലോ, കടയിലോ വന്നവരിൽ ആർക്കെങ്കിലും കോവിഡ് സ്ഥിരീകരിച്ചുെവന്ന് കേക്കുേമ്പാഴേക്ക് ഏമാന്മാർ എത്തി അത് അടച്ചിടാൻ പറയും. നഗരസഭയിലോ പഞ്ചായത്തിലോ ഏതാനും പേർക്ക് രോഗം പിടികൂടുേമ്പാഴേക്കും നാടു മൊത്തം അടച്ചിടും.
എന്നാൽ സർക്കാർ ഓഫിസുകൾക്ക് ഇതൊന്നും ബാധകമല്ല. കലക്ടറുടെ ഓഫിസോ, എസ്.പി ഓഫിസോ, മറ്റു പൊലീസ് സ്റ്റേഷനുകളോ ഒന്നും ഇതുവരെ അടച്ചിട്ടിട്ടില്ല. എന്നാൽ പാവം പിടിച്ച കച്ചവടക്കാരനെങ്ങാനും കട തുറക്കുകയോ ക്വാറൻറീനിലുള്ളവർ ഇറങ്ങി നടക്കുകയോ ചെയ്താൽ പിന്നെ കേസായി, പുകിലായി.
കോവിഡ് പോസിറ്റീവായവരെ വിളിച്ച് വെറുപ്പിക്കുന്ന പണി കൂടിയുണ്ട് പൊലീസിന്. അതത് ദിവസത്തെ രോഗികളുടെ പട്ടിക ആരോഗ്യ വകുപ്പ് സ്പെഷ്യൽ ബ്രാഞ്ച്, ഇൻറലിജൻസ്, ലോക്കൽ പോലീസ് സ്റ്റേഷൻ എന്നിവിടങ്ങളിലേക്ക് അയക്കുകയാണ് ചെയ്യുന്നത്.
ഇതു കിട്ടുന്നതോടെ പല പ്രാവശ്യമായി പല ഉദ്യോഗസ്ഥർ രോഗികൾ അടക്കമുള്ളവരെ ഫോണിൽ വിളിച്ചാണ് വിവര ശേഖരണം നടത്തുന്നത്. ഓരോ വിങിലേയും ഉദ്യോഗസ്ഥരും വിളിച്ച് ബുദ്ധിമുട്ടിച്ച് ഒരേ വിവരങ്ങൾ തന്നെയാണ് കോവിഡ് ബാധിതരിൽ നിന്ന് വീണ്ടും വീണ്ടും ശേഖരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.