വാളയാറിൽ സഹോദരിമാർ ദുരൂഹസാഹചര്യത്തിൽ മരിച്ച കേസ് വീണ്ടും രാഷ്ട്രീയായുധമാകുന്നു. കേസിൽ പുനരന്വേഷണവും വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടിയും ആവശ്യപ്പെട്ട് കുട്ടികളുടെ അമ്മ വാളയാർ അട്ടപ്പള്ളത്ത് കഴിഞ്ഞ 25ന് ആരംഭിച്ച ഏഴ് ദിവസത്തെ സത്യഗ്രഹമാണ് വാളയാർ കേസ് ചർച്ചയിലേക്ക് കൊണ്ടുവന്നത്.
സി.ആർ. നീലകണ്ഠെൻറ നേതൃത്വത്തിൽ പൗരാവകാശ പ്രവർത്തകരാണ് സമരത്തിെൻറ സംഘാടകർ. സത്യഗ്രഹത്തിന് പിന്തുണയുമായി യു.ഡി.എഫ്, ബി.ജെ.പി നേതാക്കൾ രംഗത്തുവരികയും പ്രതിരോധവുമായി മുഖ്യമന്ത്രിയടക്കം
പ്രസ്താവനകളിറക്കുകയും ചെയ്തതോടെയാണ് വാളയാർ ശ്രദ്ധാകേന്ദ്രമായത്. പ്രതികളെ വെറുതെ വിട്ട സെഷൻസ് കോടതി വിധിക്കെതിരെ, സംസ്ഥാന സർക്കാറിെൻറ അപ്പീൽ ഹരജി നവംബർ ഒമ്പതിന് ഹൈക്കോടതി
പരിഗണിക്കാനിരിക്കെ, വാളയാർ കേസിൽ സർക്കാറിെന അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള രാഷ്ട്രീയ ചർച്ചകൾ പൊടിപൊടിക്കുകയാണ്.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കഴിഞ്ഞദിവസം വാളയാറിലെത്തി സത്യഗ്രഹത്തിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. അന്നുതന്നെ ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കെ. സുരേന്ദ്രനും വാളയാറിലെത്തി. വ്യാഴാഴ്ച കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രനും സമരപന്തലിലെത്തി. യു.ഡി.എഫ് യുവജന, വിദ്യാർഥി സംഘടനകളും ദലിത് സംഘടനകളും മഹിള മോർച്ചയടക്കം വിവിധ സംഘ് പരിവാർ സംഘടനകളും സമരത്തിന് പിന്തുണയുമായുണ്ട്.
സമരത്തിനുപിന്നിൽ രാഷ്ട്രീയ ലക്ഷ്യമാണെന്നും സർക്കാരിനും പാർട്ടിക്കും ഒന്നും മറച്ചുവക്കാനില്ലെന്നുമാണ് മുഖ്യമന്ത്രിയും സി.പി.എമ്മും വ്യക്തമാക്കിയത്. അമ്മയുടെ എല്ലാ ആവശ്യങ്ങളെയും സർക്കാർ പിന്തുണച്ചിട്ടുണ്ടെന്നും അവരെ തെറ്റിദ്ധരിപ്പിച്ച് സമരത്തിനിറക്കിയതാണെന്നുമാണ് മന്ത്രി എ.കെ. ബാലൻ പ്രതികരിച്ചത്്.
കേസേന്വഷണത്തിൽ വീഴ്ച വരുത്തിയ ഡിവൈ.എസ്.പി ഉൾപ്പെടയുള്ള പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നാണ് കുട്ടികളുടെ അമ്മ മുന്നോട്ടുവെക്കുന്ന പ്രധാന ആവശ്യം. കേസിൽ ആറാംപ്രതിയായി
ഒരാൾകൂടിയുെണ്ടന്നും കേസ് അട്ടിമറിക്ക് പിന്നിൽ ഉന്നത സ്വാധീനമുള്ള ഇയാളാണെന്നും അമ്മ പറയുന്നു. വാളയാർ കേസിലെ വീഴ്ചകൾ പരിശോധിച്ച ഹനീഫ കമീഷൻ റിപ്പോർട്ടിലെ ശിപാർശകൾ നടപ്പാക്കപ്പെടാത്തതും കുട്ടികളുടെ അമ്മ സർക്കാറിനെതിരെ തിരിയാനുള്ള കാരണമാണ്.
കേസ് രണ്ടാമത് അേന്വഷിച്ച ഡിവൈ.എസ്.പി എം.ജെ. സോജന് എസ്.പിയായി സ്ഥാനക്കയറ്റം ലഭിച്ചതും െഎ.പി.എസിന് ശിപാർശ ചെയ്യപ്പെട്ടതും ഇവർ സർക്കാറിനെതിരാവാൻ കാരണങ്ങളാണ്. കമീഷൻ റിപ്പോർട്ടിൽ നടപടിയെടുക്കാൻ ഹൈക്കോടതി വിധിവരെട്ടയെന്നാണ് സി.പി.എം നിലപാട്. കമീഷൻ റിപ്പോർട്ടിെൻറ മാത്രം അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥരുടെ പ്രമോഷൻ തടയാൻ നിയമപരമായി കഴിയില്ലെന്ന് മന്ത്രി എ.കെ. ബാലൻ പറയുന്നു. സംസ്ഥാനത്തലത്തിൽ ഏറെ ചർച്ച ചെയ്യപ്പെട്ട വാളയാർ കേസ് പുതിയ സമരത്തിെൻറ വെളിച്ചത്തിൽ ആസന്നമായ തദേശഭരണ തെരഞ്ഞെടുപ്പിെൻറ രാഷ്ട്രീയ ചർച്ചകളിലും ഇടംപിടിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.