ഇന്ന് (ഒക്ടോബർ 12) വിവരാവകാശ നിയമത്തിന് 12 വയസ്സ് പൂർത്തിയാകുന്നു. രാജ്യത്ത് നിയമം പ്രാബല്യത്തിൽ വന്നത് 2005 ഒക്ടോബർ 12നാണ്. അന്നുമുതൽ ദേശീയ വിവരാവകാശ ദിനമായി ആചരിക്കുന്നു. ലോകത്തെ ഏറ്റവും ശക്തമായ രണ്ടാമത്തെ നിയമമായിരുന്നു അന്ന് ഇന്ത്യയുടെ വിവരാവകാശ നിയമം. ഒന്നാം സ്ഥാനം സെർബിയക്കാണ്. സ്ലൊവീനിയ എന്ന രാജ്യവുമായാണ് ഇന്ത്യ രണ്ടാം സ്ഥാനം പങ്കുവെച്ചത്. അമേരിക്കയിലെയും ബ്രിട്ടനിലെയും അറിയാനുള്ള അവകാശ നിയമങ്ങളെ ബഹുദൂരം പിന്നിലാക്കിയാണ് ഇന്ത്യ മുന്നിലെത്തിയത്. എന്നാൽ, ഇപ്പോൾ ഇന്ത്യ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ദക്ഷിണേഷ്യൻ രാജ്യങ്ങളും അറിയാനുള്ള അവകാശ നിയമം നിർമിച്ചതോടെയാണിത്.
2002ൽ പാസാക്കിയ നിയമത്തിന് ഭേദഗതികൾ കൊണ്ടുവന്നതോടെ മെക്സികോ ഒന്നാം സ്ഥാനത്തെത്തി. കഴിഞ്ഞ ആഗസ്റ്റിൽ നിയമം നിലവിൽവന്ന ശ്രീലങ്കക്കാണ് ഒമ്പതാം റാങ്ക്. ഇൗ വർഷം ഏഴു രാജ്യങ്ങളാണ് അറിയാനുള്ള അവകാശനിയമം പാസാക്കിയത്. പുതുതായി നിയമം പാസാക്കിയ രാജ്യങ്ങളിൽ ഏറ്റവും ശക്തമായ നിയമം നിലവിലുള്ളത് ശ്രീലങ്കയിലാണ്. ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ ഏറ്റവും പിന്നിൽ പാകിസ്താനും. വിവരാവകാശ നിയമം ഇന്ത്യൻ പാർലമെൻറ് പാസാക്കിയപ്പോൾ ‘ന്യൂയോർക് ടൈംസ്’ എഴുതിയ മുഖപ്രസംഗത്തിൽ ‘ഇന്ത്യൻ ജനാധിപത്യത്തിന് പ്രായപൂർത്തിയായി’ എന്നാണ് പറഞ്ഞത്. ആർ.ടി.െഎ നിയമത്തിെൻറ പിറവിക്കുശേഷം ഇന്ത്യയിൽ പുറത്തുവന്ന അഴിമതികളിൽ 70 ശതമാനം ഇൗ നിയമത്തിെൻറ പിൻബലത്തിലായിരുന്നുവെന്ന് ചരിത്രം. രണ്ടാം യു.പി.എയുടെ ഭരണകാലത്ത് നടന്ന കുംഭകോണങ്ങളുടെ കുംഭമേളകൾ ആർ.ടി.െഎ നിയമത്തിെൻറ ശക്തി ഭരണാധികാരികളെ ബോധ്യപ്പെടുത്തി.
നിയമം കണ്ടുപിടിച്ചവെൻറ തലയിൽ ഇടിത്തീ വീഴും!
സർക്കാർ ഉദ്യോഗസ്ഥർക്കായി വിവരാവകാശ നിയമത്തെക്കുറിച്ച് നടത്തിയ പരിശീലനക്കളരിയിൽ നിയമംകൊണ്ട് സഹികെട്ട ഒരു ഉദ്യോഗസ്ഥയുടെ ശാപവാക്കാണ് ഇൗ ശീർഷകം. ഇൗ നിയമത്തിെൻറ പ്രസക്തിയാണ് ഇതിലൂടെ വ്യക്തമാകുന്നത്. നിലവിലെ സർവ നിയമങ്ങളെയും വളക്കാനും ഒടിക്കാനും കഴിഞ്ഞ ബ്യൂറോക്രസിക്ക് പക്ഷേ, ഇൗ നിയമത്തെ നേരിട്ട് ഒന്നുംചെയ്യാൻ കഴിയാത്ത രോഷമാണ് അതിൽ നിറഞ്ഞു നിൽക്കുന്നത്. പഞ്ചലോഹംപോലെ ശക്തമായ ഇൗ നിയമത്തെ സംരക്ഷിക്കാനുള്ള ബാധ്യത ഇനി പൊതുസമൂഹത്തിേൻറതാണ്.
വിവരാവകാശ പ്രവർത്തകരുടെ കൊലപാതകങ്ങൾ, ആക്രമണങ്ങൾ, വിജയഗാഥകൾ, സുപ്രധാനമായ വെളിപ്പെടുത്തലുകൾ, നിയമത്തിനനുകൂലവും പ്രതികൂലവുമായ കോടതി വിധികൾ, വിവരാവകാശ കമീഷനുകളുടെ ഉത്തരവുകൾ, നിയമത്തിെൻറ കഴുത്തുഞെരിക്കാനുള്ള ഭരണകൂടശ്രമങ്ങൾ, ആർ.ടി.െഎ നിയമത്തിെൻറ ഒരു വ്യാഴവട്ടം സോഷ്യൽ ഒാഡിറ്റിങ്ങിനു വിധേയമാക്കുകയാണ് ഇൗ പംക്തിയിൽ.
(പംക്തിയിലെ ആദ്യലേഖനം അടുത്ത വ്യാഴാഴ്ച)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.