കാലിയായ ഖജനാവും വന്‍കടബാധ്യതയും വരുത്തിയാണ് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കുന്നത്. ബാര്‍ക്കോഴയില്‍ മന്ത്രിസ്ഥാനം രാജിവെച്ച കെ.എം. മാണിയാണ് ഏറെയും ധനവകുപ്പ് ഭരിച്ചത്. 14 ബജറ്റ് എന്ന റെക്കോഡിലേക്ക് നീങ്ങവെയാണ് മന്ത്രിസ്ഥാനം പോയത്. സാമ്പത്തിക പ്രതിസന്ധിയില്ല, ഞെരുക്കം മാത്രമേയുള്ളൂവെന്നാണ് സര്‍ക്കാര്‍ പറഞ്ഞിരുന്നത്. എന്നാല്‍ പ്രതിസന്ധി ഗുരുതരമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. പക്ഷേ, സാമ്പത്തികനില തൃപ്തികരമെന്നാണ് സര്‍ക്കാറിന്‍െറ അവസാന ബജറ്റ് അവതരിപ്പിച്ച മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ അവകാശവാദം. ആഭ്യന്തര ഉല്‍പാദനത്തിന്‍െറ 31.34 ശതമാനം വരെ വായ്പയെടുക്കാമെന്ന ഉറപ്പാണ് വാരിക്കോരി പദ്ധതികള്‍ പ്രഖ്യാപിച്ചതിന്‍െറ കാരണമായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ വരും പക്ഷെ,അതൊന്നും വലിയ പ്രശ്നമല്ളെന്നാണ് അദ്ദേഹത്തിന്‍െറ നിലപാട്. 112 കോടിയുടെ അധിക വിഭവസമാഹരണം നിര്‍ദേശിച്ച് 330 കോടിയുടെ നികുതി ഇളവുകളാണ് അദ്ദേഹം പ്രഖ്യാപിച്ചിരിക്കുന്നത്.
2011 മാര്‍ച്ചില്‍ 3513.72 കോടി ട്രഷറിയില്‍ മിച്ചമുണ്ടായിരുന്നെങ്കിലും 2014 മാര്‍ച്ചില്‍ അത് 758.56 കോടിയിലത്തെി. കഴിഞ്ഞ മാര്‍ച്ചില്‍ വീണ്ടും താഴേക്ക്. എന്നാലും ചില ഗിമ്മിക്കുകളൊക്കെ കാണിച്ച് ട്രഷറി പൂട്ടാതെ ഇറങ്ങിപ്പോകാന്‍ മാണിക്കായി. അടുത്ത മാര്‍ച്ചിലത്തെുമ്പോള്‍ ദയനീയമാണ് കാര്യങ്ങള്‍. മാര്‍ച്ച് മുതല്‍ പുതിയ ശമ്പളവും പെന്‍ഷനും നല്‍കണം. നികുതി പിരിവ് ലക്ഷ്യത്തിനടുത്ത് എത്തിയിട്ടില്ല. നികുതിവരുമാനം മാത്രം 45,428 കോടിയാണ് ലക്ഷ്യം. അത് നേടുക എളുപ്പമല്ല. കഴിഞ്ഞ നാല് വര്‍ഷവും സ്ഥിതി ഇതുതന്നെ. കഴിഞ്ഞവര്‍ഷം 4224 കോടിയുടെ കുറവാണുണ്ടായിരുന്നത്. എന്നാല്‍ ചെലവുകള്‍ കുതിച്ചുയര്‍ന്നു. 33,000 തസ്തിക അധികമുണ്ടെന്ന് പറയുമ്പോള്‍ തന്നെ 20,000 തസ്തിക സൃഷ്ടിച്ചു. ഇക്കൊല്ലം വിപണിയില്‍നിന്ന് കടമെടുക്കാനുള്ള അനുമതിയുള്ള 17,716.55 കോടിയില്‍ 1000 കോടി ഒഴികെ വാങ്ങി ചെലവിട്ടു. ധനകമ്മി 17,699.25 കോടിയിലും റവന്യൂ കമ്മി 7,831.92 കോടിയിലും പ്രാഥമിക കമ്മി 6,747.15 കോടിയിലും പരിമിതപ്പെടുത്താനാണ് ലക്ഷ്യമിട്ടത്. അവിടെയൊന്നും കമ്മി നില്‍ക്കാന്‍ പോകുന്നില്ല എന്നതുറപ്പ്.
മാണി അവതരിപ്പിച്ച അഞ്ചു ബജറ്റിലും നിത്യോപയോഗ സാധനങ്ങള്‍ക്കുള്‍പ്പെടെ, നികുതി കുത്തനെ കൂട്ടുകയായിരുന്നു. ചിലതിന് കുറക്കുകയും ചെയ്തു. ഇതിനുപുറമെ സാമ്പത്തികഞെരുക്കം പറഞ്ഞ് 3,000 കോടിയുടെ പുതിയ നികുതികള്‍ അടിച്ചേല്‍പ്പിച്ചു. കഴിഞ്ഞ ബജറ്റില്‍ 1200 കോടിയുടെ നികുതി കൂടി വര്‍ധിപ്പിച്ചു. എന്നിട്ടും ഖജനാവ് ശക്തിപ്പെട്ടില്ല. എന്ത് കാര്യം ചെയ്യാനും കടംവാങ്ങേണ്ട സ്ഥിതി. ശമ്പളവും പെന്‍ഷനും വേണ്ടി മാസംതോറും 1000 കോടിയെങ്കിലും കടംവാങ്ങുന്നു.
ഇക്കൊല്ലം മാര്‍ച്ചിലത്തെുമ്പോള്‍ പൊതുകടം 1,59,523 കോടിയിലത്തെും. 2001ല്‍ വെറും കാല്‍ലക്ഷം കോടി (25,754) മാത്രമുണ്ടായിരുന്ന പൊതുകടമാണ് 15 കൊല്ലം കൊണ്ട് ഒന്നരലക്ഷം കോടി പിന്നിടുന്നത്. ഇതിന് പലിശ കൊടുക്കാനും തിരിച്ചടവിനുമായി വീണ്ടും കടം വാങ്ങികൂട്ടുന്നു. ശമ്പള പരിഷ്കരണത്തിന്‍െറ 7222 കോടിയുടെ അധികബാധ്യത കൂടിയാണ് ഏറ്റെടുത്തത്.
ഐസക് ധനമന്ത്രിയായിരുന്നപ്പോള്‍ ട്രഷറിയെ ശക്തിപ്പെടുത്തിയിരുന്നു. യു.ഡി.എഫ് കാലത്ത് ട്രഷറിയിലുണ്ടായിരുന്ന പൊതുമേഖലാ സഥാപനങ്ങളുടെയും സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും അടക്കം പണം ബാങ്കുകളിലേക്ക് പോയി. രണ്ട് വര്‍ഷം കൊണ്ട് 5,000 കോടിയാണ് ഇത്തരത്തില്‍ പോയത്. പുത്തന്‍ തലമുറ സ്വകാര്യ ബാങ്കുകളില്‍ വരെ സര്‍ക്കാര്‍ പണം കൊണ്ടിടാന്‍ വകുപ്പുകള്‍ മത്സരിച്ചു. ഒടുവില്‍ ട്രഷറി പൂട്ടുമെന്നായപ്പോള്‍ ട്രഷറിയിലേ ഇടാന്‍ പാടുള്ളൂവെന്ന ഉത്തരവിറക്കിയിട്ടും പോയതൊന്നും തിരിച്ചുവന്നില്ല.
മാണി അധികാരമേറ്റ ഉടന്‍ കേന്ദ്ര സര്‍ക്കാര്‍ പെട്രോള്‍, ഡീസല്‍ എന്നിവക്ക് വിലകൂട്ടുമ്പോള്‍ അധികനികുതി സംസ്ഥാനം ഒഴിവാക്കിയിരുന്നു. പിന്നീട് ഇതില്‍നിന്ന് പിന്മാറിയെന്ന് മാത്രമല്ല നികുതി നിരക്ക് ഉയര്‍ത്തി കൂടുതല്‍ കഴുത്തറുക്കുകയും ചെയ്തു. അരി, ആട്ട, മൈദ, സൂചി, റവ തുടങ്ങിയവക്ക് നികുതി ഇളവ് നല്‍കിയതിന്‍െറ നേട്ടം മുഴുവന്‍ ചില മില്ലുകളും കമ്പനികളും കൊണ്ടുപോയി. നുറുകണക്കിന് കോടികള്‍ ഇത്തരത്തില്‍ നഷ്ടപ്പെട്ടു. നികുതി ഇളവ് സമൂഹത്തില്‍ അതുണ്ടാക്കുന്ന പ്രതിഫലനവും ആവശ്യകതയും നോക്കിയായിരുന്നില്ല.
നികുതി പിരിവില്‍ ലക്ഷ്യം ഉയര്‍ത്തി വെക്കുകയും അത് നേടുകയും ചെയ്യുന്ന രീതിയാണ് നേരത്തെ ഉണ്ടായിരുന്നത്. സാമ്പത്തിക മാന്ദ്യമെന്ന പേരില്‍ ഇപ്പോള്‍ ലക്ഷ്യത്തിലത്തെുന്നില്ല.10,000 കോടിക്കടുത്ത് നികുതി കുടിശ്ശികയായി പിരിച്ചെടുക്കാനുണ്ടെന്നാണ് കണക്ക്. കുടിശ്ശികക്കാര്‍ അപ്പോള്‍തന്നെ സര്‍ക്കാറിനെയോ കോടതിയെയോ സമീപിച്ച് സ്റ്റേ വാങ്ങും. സ്റ്റേ കിട്ടുന്ന നികുതി കുടിശ്ശികയില്‍ പിന്നീട് നടപടിയുമില്ല.
ചക്കിട്ടപാറ, കാക്കൂര്‍, മാവൂര്‍ ഖനനാനുമതി റദ്ദാക്കി
വിവാദങ്ങളെ തുടര്‍ന്ന് ചക്കിട്ടപാറ, കാക്കൂര്‍, മാവൂര്‍ എന്നിവിടങ്ങളിലെ ഖനനാനുമതി സര്‍ക്കാര്‍ റദ്ദാക്കി. ചക്കിട്ടപാറയില്‍ 406.48 ഹെക്ടറും മാവൂരില്‍ 53.93 ഹെക്ടറും കാക്കൂരില്‍ 251.22 ഹെക്ടറിലുമാണ് ഇരുമ്പയിര് ഖനനത്തിന് നേരത്തെ അനുമതി നല്‍കിയത്. ഇത് വിവാദമായിരുന്നു.
ഷോക്കടിപ്പിച്ച വൈദ്യുതി
വൈദ്യുതി ബില്‍ ഉപഭോക്താക്കളെ ഷോക്കടിപ്പിച്ച കാലമായിരുന്നു ഇത്. റെഗുലേറ്ററി കമീഷന്‍ വന്നശേഷം പത്ത് വര്‍ഷത്തോളം നിരക്കുയര്‍ത്തിയിരുന്നില്ല. അതിന്‍െറ കേട് തീര്‍ക്കാനെന്നോണം തുടര്‍ച്ചയായ മൂന്നുവര്‍ഷം നിരക്കുകൂട്ടി. കണക്ഷനുകള്‍ ലഭിക്കുന്നതിനുള്ള എല്ലാ നിരക്കുകളും രണ്ട് തവണ കൂട്ടി. പുതുതായി വൈദ്യുതി കണക്ഷന്‍ എടുക്കാന്‍ വന്‍ ബാധ്യതയാണ് ഉപഭോക്താവിനുണ്ടായത്. കഴിഞ്ഞവര്‍ഷം 2700 കോടിയിലേറെ കമ്മി വന്നുവെന്ന് ബോര്‍ഡ് പറഞ്ഞെങ്കിലും നിരക്ക് കൂട്ടാന്‍ സര്‍ക്കാര്‍ അനുമതിനല്‍കിയില്ല. സര്‍ചാര്‍ജ് പിരിക്കാനും ബാക്കിയുണ്ട്. ഇത് തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഉപഭോക്താക്കളുടെ മുകളില്‍വരും. കേന്ദ്ര നിയമപ്രകാരം വൈദ്യുതി ബോര്‍ഡ് പുതിയ കമ്പനിയായി മാറി. പഴയ ബോര്‍ഡ് പേരില്‍ മാത്രമേയുള്ളൂ. ഇനി കമ്പനി എന്ന നിലയിലാകും ബോര്‍ഡിന്‍െറ പ്രവര്‍ത്തനം. കാര്യമായ വൈദ്യുതി പ്രതിസന്ധി ഈ കാലത്തുണ്ടായില്ല. ചില നിയന്ത്രണങ്ങള്‍ വേണ്ടിവന്നു. പ്രതിദിന ഉപഭോഗം കൂടിയിട്ടും നിയന്ത്രണം വേണ്ടി വന്നില്ല. മഴ കുറഞ്ഞ വര്‍ഷങ്ങളില്‍പോലും നിയന്ത്രണം ഒഴിവായതിനുകാരണം പുറം വൈദ്യുതി കരാറാണ്. സംസ്ഥാനത്തിനകത്തെ താപവൈദ്യുതിയുടെ വില കുറഞ്ഞതും ഗുണകരമായി. എന്നാല്‍ അവയേക്കാള്‍ കുറഞ്ഞനിരക്കില്‍ പുറത്ത് നിന്ന് വൈദ്യുതി യഥേഷ്ടം ലഭ്യമാണ്. വൈദ്യുതി കണക്ഷന്‍ ലഭിക്കാന്‍ ഏറെ കാത്തുനില്‍ക്കേണ്ടതുമില്ല.
പുതിയ റേഷന്‍ കാര്‍ഡായില്ല
വര്‍ഷങ്ങള്‍ നീണ്ട അഭ്യാസങ്ങള്‍ നടത്തിയിട്ടും പുതിയ റേഷന്‍ കാര്‍ഡ് കൊടുക്കാനായില്ല. വനിതകളെ കാര്‍ഡ് ഉടമകളാക്കി ചില പരിഷ്കാരണങ്ങള്‍ കൊണ്ടു വന്നിരുന്നു. ഉടമകളെ വിളിച്ചുവരുത്തി ഫോട്ടോ എടുക്കുകയും അപേക്ഷ പൂരിപ്പിച്ചുവാങ്ങുകയും ചെയ്തിട്ടും വെബ്സൈറ്റില്‍ വന്ന വിവരങ്ങള്‍ ഭൂരിപക്ഷവും തെറ്റായിരുന്നു. ഇത് എങ്ങനെ ശരിപ്പെടുത്തണമെന്നറിയാതെ വിഷമിക്കുകയാണ് സര്‍ക്കാര്‍. റേഷന്‍ കാര്‍ഡ് വിതരണത്തിന് പല അവധി പറഞ്ഞിട്ടും എന്ന് വിതരണം ചെയ്യാനാകുമെന്ന് ഒരുറപ്പുമില്ല. കമ്പ്യൂട്ടര്‍ യുഗത്തില്‍ റേഷന്‍ കാര്‍ഡുകള്‍ അബദ്ധപഞ്ചാംഗമാകുമെന്ന ഭയം സര്‍ക്കാറിനുമുണ്ട്. പൊതുവിതരണ രംഗത്തെ പ്രശ്നങ്ങളൊന്നും പരിഹരിക്കാനായിട്ടില്ല. റേഷന്‍ കടകള്‍ കമ്പ്യൂട്ടര്‍വത്കരിക്കാന്‍ തീരുമാനമെടുത്തെങ്കിലും നടപ്പായില്ല. 60 ലക്ഷം പേരെക്കൂടി ഒരു രൂപ അരിയുടെ പരിധിയില്‍ ഉള്‍പ്പെടുത്തിയതായി സര്‍ക്കാര്‍ അവകാശപ്പെടുന്നു.
നാളെ: ടി.പി വധം, ഫയര്‍ ഫോഴ്സിലെ തീ മുതല്‍ ഫേസ്ബുക് വരെ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.