ജിഷയുടെ കൊലപാതകം സംസ്ഥാനത്തിന്‍െറ രാഷ്ട്രീയ-സാംസ്കാരിക മേഖലകളില്‍ ചൂടേറിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണല്ളോ. സമൂഹത്തിലെ ധാര്‍മികതയുടെ ഇടിവ്, പൊലീസിന്‍െറ നടപടികള്‍, രാഷ്ട്രീയ മുതലെടുപ്പ് തുടങ്ങി നിരവധി വിഷയങ്ങള്‍ ചര്‍ച്ചകള്‍ക്ക് വിഷയമായിട്ടുണ്ടെങ്കിലും ഇത്തരം അതിക്രൂരമായ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവരുടെ പ്രത്യേകതകളെക്കുറിച്ചോ, അവരുടെ മാനസികാവസ്ഥയെക്കുറിച്ചോ ചര്‍ച്ചചെയ്യാന്‍ ആരുമധികം മുന്നോട്ടുവന്നിട്ടില്ല. കൊലപാതകം, ബലാത്സംഗം, അക്രമം തുടങ്ങിയ പ്രവര്‍ത്തികള്‍ മനുഷ്യരുണ്ടായതുമുതല്‍ക്ക് എല്ലാ സമൂഹങ്ങളിലും രാജ്യങ്ങളിലും കണ്ടുവരുന്നതാണ്.
എന്നാല്‍, ചില കുറ്റകൃത്യങ്ങള്‍മാത്രം സമൂഹ മന$സാക്ഷിയെ ഞെട്ടിക്കുകയും ക്രൂരതയുടെ പേരില്‍ പ്രത്യേക ശ്രദ്ധയാകര്‍ഷിക്കുകയും വാര്‍ത്തകളില്‍ നിറയുകയും ചെയ്യാറുണ്ട്. ഗോവിന്ദചാമിയുടെ കൈയിലകപ്പെട്ട സൗമ്യയും ഒരുകൂട്ടം ക്രിമിനലുകളുടെ കൈയില്‍പെട്ട ഡല്‍ഹിയിലെ പെണ്‍കുട്ടിയും ഇപ്പോള്‍ പെരുമ്പാവൂരില്‍ മരിച്ച ജിഷയുമെല്ലാം ഇത്തരത്തില്‍ സമാനതകളില്ലാത്ത ക്രൂരതകള്‍ക്ക് ഇരകളായി ജീവന്‍ നഷ്ടപ്പെട്ടവരാണ്. ഈ സംഭവങ്ങളിലെല്ലാം പൊതുവായ ഒരുകാര്യം കണ്ടത്തൊനാവും. കൊലപാതകത്തിനും ബലാത്സംഗത്തിനുമൊപ്പം കൊലയാളിയുടെ ചില ചെയ്തികള്‍ നമ്മെ ഞെട്ടിക്കാറുണ്ട്. മാനഭംഗത്തിനുശേഷം ഇരയുടെ ജനനേന്ദ്രിയത്തില്‍ ഇരുമ്പുദണ്ഡ് കുത്തിക്കയറ്റുക, ശരീരത്തിന്‍െറ മറ്റുഭാഗങ്ങളില്‍ പൈശാചികമായി മുറിവേല്‍പിക്കുകയും അവ കടിച്ചുപറിക്കുകയും ചെയ്യുക, കൊലപാതകത്തിനുശേഷം മൃതദേഹത്തെ ലൈംഗികമായി ഉപയോഗിക്കുക തുടങ്ങിയ കാര്യങ്ങളാണ് ഇത്തരം സംഭവങ്ങളില്‍ നമുക്ക് കാണാനാവുന്നത്. കുറ്റവാളി എന്തിനാണ് ഇങ്ങനെയൊക്കെ ചെയ്യുന്നതെന്ന് ആര്‍ക്കും തോന്നിപ്പോവും. എല്ലാവരുടെ മനസ്സിലും അതൊരു ഉത്തരംകിട്ടാത്ത ചോദ്യമായി അവശേഷിക്കുകയും ചെയ്യും. എന്നാല്‍, മന$ശാസ്ത്രരംഗത്ത് ഇതിനുള്ള വ്യക്തമായ ഉത്തരങ്ങളും നിഗമനങ്ങളുമുണ്ടെന്നതാണ് യാഥാര്‍ഥ്യം. സമൂഹമോ സര്‍ക്കാറുകളോ പക്ഷേ, ഒരിക്കലും യാഥാര്‍ഥ്യത്തിന്‍െറ ഇത്തരം മേഖലകളിലേക്ക് എത്തിനോക്കാറില്ളെങ്കിലും.
ഇതുപോലുള്ള മന$സാക്ഷിയില്ലാത്ത കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവരെ മന$ശാസ്ത്രം ‘സൈക്കോപാത്തുകള്‍’ എന്നാണ് വിളിക്കുന്നത്. സൈക്കോപതിക് പേഴ്സനാലിറ്റി ഉള്ളവരാണ് ഇത്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവരിലധികവും. ആന്‍റി സോഷ്യല്‍ പേഴ്സനാലിറ്റി എന്നും ഇത്തരക്കാരുടെ മാനസികാവസ്ഥയെ വിശേഷിപ്പിക്കാറുണ്ട്. സമൂഹത്തിലെ നിയമങ്ങളെ ഒട്ടും മാനിക്കാത്തവരും നിയമങ്ങള്‍ ലംഘിക്കുന്നതില്‍ ആനന്ദം കണ്ടത്തെുന്നവരുമാണ് ഇവര്‍. ഏതുതരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടാനും ഇക്കൂട്ടര്‍ക്ക് ഒരു മടിയുമുണ്ടാവില്ല. കുറ്റം ചെയ്തുകഴിഞ്ഞാല്‍ കുറ്റബോധത്തിന്‍െറ നേരിയ കണികപോലും ഇവരില്‍ കാണാനാവില്ല. ഉപദേശംകൊണ്ടോ ഭീഷണികൊണ്ടോ ശിക്ഷകൊണ്ടോ ഇത്തരക്കാരെ ഒരിക്കലും മാറ്റിയെടുക്കാനോ ശരിയായവഴിയിലേക്ക് കൊണ്ടുവരാനോ കഴിയുകയുമില്ല. ഇവരുടെ ലൈംഗിക സ്വഭാവങ്ങളും വൈകൃതങ്ങളുടെ ചുവടുപിടിച്ചുള്ളവയായിരിക്കും. മറ്റുള്ളവര്‍ വേദനകൊണ്ട് പിടയുമ്പോള്‍ ലൈംഗിക സംതൃപ്തിക്ക് സമാനമായ അനുഭൂതി ഇവരനുഭവിക്കുന്നു.
നേരത്തെ വിദേശങ്ങളില്‍മാത്രമായിരുന്നു ഇത്തരക്കാരെ കണ്ടുവന്നിരുന്നത്. പ്രശസ്തമായ ‘സൈക്കോ’ എന്ന ഹോളിവുഡ് സിനിമയുടെ പ്രമേയമിതാണ്. കൊലപാതകിയുടെ മനോവൈകല്യങ്ങളും വൈകൃതങ്ങളുമാണ് ഈ സിനിമ മുന്നോട്ടുവെക്കുന്നത്. നമ്മുടെ നാട്ടില്‍ അപൂര്‍വമായി മാത്രം കണ്ടുവന്നിരുന്ന ഇത്തരക്കാരുടെ എണ്ണമിപ്പോള്‍ ക്രമാതീതമായി വര്‍ധിച്ചിരിക്കുന്നു. സാംസ്കാരിക മേഖലയില്‍ വന്ന മാറ്റവും ലഹരിയുടെ അമിതോപയോഗവുമാണ് ഇതിനുള്ള കാരണമായി കാണുന്നത്.
തലച്ചോറിലെ ന്യൂറോണുകളുടെ ഘടനയിലും പ്രവര്‍ത്തനത്തിലുമുള്ള ചില പ്രത്യേകതകള്‍ മൂലമാണ് വ്യക്തികള്‍ ഇത്തരത്തിലായിത്തീരുന്നത്. ഇവരെ മരുന്നുകൊണ്ടോ കൗണ്‍സലിങ്കൊണ്ടോ ചികിത്സിച്ച് മാറ്റിയെടുക്കാന്‍ കഴിയില്ല എന്നതാണ് വാസ്തവം. ഇനി ഏതെങ്കിലും രീതിയില്‍ ശിക്ഷിക്കപ്പെട്ടാലും ഇവര്‍ക്ക് മാനസാന്തരം വരുകയോ കുറ്റകൃത്യങ്ങള്‍ ഉപേക്ഷിക്കുകയോ ചെയ്യാറില്ല. സത്യത്തില്‍ ഇത്തരക്കാരെ മറ്റുള്ളവരോടൊപ്പം ജയിലിലടക്കുന്നത് പ്രശ്നം കൂടുതല്‍ സങ്കീര്‍ണമാകാനേ സഹായിക്കൂ. കാരണം, പലതരത്തിലുള്ള കുറ്റകൃത്യങ്ങളുടെ പേരില്‍ ജയിലിലത്തെുന്നവരില്‍ നല്ളൊരു ശതമാനം പേരും ഇത്തരത്തില്‍ ഏറ്റക്കുറച്ചിലുകളുള്ള സൈക്കോപതിക്കുകളാണ്. ഇവര്‍ പരസ്പരം ആശയവിനിമയം നടത്തുകയും മാനസാന്തരപ്പെടുന്നതിന് പകരം കൂടുതല്‍ കുറ്റകൃത്യങ്ങള്‍ ചെയ്യാനുള്ള പ്രചോദനം ഉള്‍ക്കൊണ്ട് പുറത്തുവരുകയുമാണ് ചെയ്യുന്നത്.
ഈ പ്രശ്നത്തിന്‍െറ മറ്റൊരു ഗൗരവമായ വശം മനോരോഗികളായ ഇത്തരക്കാരെ ശിക്ഷിക്കാന്‍ കഴിയുമോ എന്നതാണ്. എന്നാല്‍, ഇത്തരം പ്രത്യേകതയുള്ള മനോരോഗികളെ ശിക്ഷിക്കാന്‍ നിയമം അനുവദിക്കുന്നുണ്ട്. അതേസമയം, നമ്മുടെ നിയമസംഹിതകളില്‍ ഈ പ്രശ്നത്തെ ശരിയായരീതിയില്‍ കൈകാര്യംചെയ്യുന്ന പതിവില്ല. വിദേശരാജ്യങ്ങളില്‍ മേല്‍സൂചിപ്പിച്ച മനോവൈകല്യമുള്ളവര്‍ക്ക് വധശിക്ഷതന്നെ നല്‍കാറുണ്ട്. സമൂഹത്തിന്‍െറ സുരക്ഷയെ മുന്‍നിര്‍ത്തി മാത്രമാണിത്. ചിലരെ മരണംവരെ ജയിലില്‍ പ്രത്യേകം താമസിപ്പിക്കുന്ന പതിവുമുണ്ട്. മനോരോഗ വിദഗ്ധരും മന$ശാസ്ത്രജ്ഞരും നിയമവിദഗ്ധരും മറ്റുമടങ്ങിയ ഒരു സംഘമാണ് ഇത്തരം കാര്യങ്ങള്‍ വിലയിരുത്തുകയും തീരുമാനമെടുക്കുകയും ചെയ്യേണ്ടത്. സൈക്കോപതിക്കുകളാണെന്ന് തെളിഞ്ഞവരെ പിന്നീട് സമൂഹത്തിന്‍െറ സുരക്ഷക്ക് ഭീഷണിയായി തിരിച്ചുവരാന്‍ ഒരിക്കലും അനുവദിക്കരുത്. വിദേശങ്ങളില്‍ ഇത്തരക്കാരെ ശാസ്ത്രീയമായി ഷണ്ഡീകരിക്കുന്ന പതിവുമുണ്ട്. ഇങ്ങനെ ചെയ്യുമ്പോള്‍ ഇവരില്‍ പുരുഷ ഹോര്‍മോണുകള്‍ ഇല്ലാതാവുന്നു. അങ്ങനെ ലൈംഗിക കുറ്റകൃത്യങ്ങളില്‍നിന്ന് ഇവരെ തടയാനാവുന്നു.
ഇന്ത്യന്‍ ശിക്ഷാനിയമം ഈ മേഖലയില്‍ ഇനിയും ശാസ്ത്രീയ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളേണ്ടതുണ്ട്. കൂടാതെ, നമ്മുടെ നാട്ടില്‍ വിചാരണയും കേസുകള്‍ കൈകാര്യംചെയ്യുന്ന രീതികളും കാരണം കുറ്റം തെളിയുന്നതിനും തെളിഞ്ഞാല്‍തന്നെ പ്രതിക്ക് ശിക്ഷലഭിക്കുന്നതിനും വളരെയധികം കാലതാമസമെടുക്കുന്നു. ശിക്ഷകൊണ്ട് ഉദ്ദേശിക്കുന്ന ഫലം കിട്ടാതെപോകാന്‍ ഇതും കാരണമാകുന്നു. പഠനകാലത്ത് റാങ്ക് വാങ്ങിയ ഒരാള്‍ക്കുള്ള അംഗീകാരവും പുരസ്കാരങ്ങളും അയാളുടെ വാര്‍ധക്യകാലത്ത് നല്‍കിയിട്ട് എന്തുകാര്യം. അതുപോലത്തെന്നെയാണ് ശിക്ഷയുടെ കാര്യവും. കുറ്റം ചെയ്താല്‍ കഴിയുന്നത്ര വേഗത്തില്‍ ശിക്ഷനല്‍കണം. എന്നാല്‍മാത്രമേ ശിക്ഷകള്‍കൊണ്ട് ഉദ്ദേശിക്കുന്ന ഫലം ലഭിക്കൂ. അതുകൊണ്ട് ഇത്തരം കുറ്റകൃത്യങ്ങള്‍ക്ക് വേണ്ടിയെങ്കിലും ഫാസ്റ്റ് ട്രാക്ക് കോടതികള്‍ സ്ഥാപിക്കാനും ഇത്തരം മനോവൈകൃതങ്ങളുള്ള കുറ്റവാളികള്‍ക്ക് കടുത്തശിക്ഷ നല്‍കുവാനും നമുടെ നിയമത്തിന് കഴിയണം. ഈ വഴിക്കുള്ള ചര്‍ച്ചകളും ഫലപ്രദമായ തീരുമാനങ്ങളുമുണ്ടാവാന്‍ ഒട്ടും വൈകിക്കൂടാ.
അതുപോലെ ചുരുങ്ങിയ കാലയളവിനുള്ളില്‍ ഇത്തരം സംഭവങ്ങള്‍ വര്‍ധിച്ചുവരുന്നതിന്‍െറ കാരണങ്ങളും അന്വേഷിക്കേണ്ടിയിരിക്കുന്നു.
(കോഴിക്കോട് കെ.എം.സി.ടി മെഡിക്കല്‍ കോളജ്
മനോരോഗ ചികിത്സാവിഭാഗം പ്രഫസറും നിരവധി പുസ്തകങ്ങളുടെ കര്‍ത്താവുമാണ് ലേഖകന്‍)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.