വിരോധാഭാസങ്ങളുടെ പൂരം

പൊലീസ്, സൈനികാതിക്രമങ്ങളാല്‍ സങ്കീര്‍ണമായ കശ്മീര്‍ പ്രതിസന്ധിക്ക് പരിഹാരം തേടി ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങിന്‍െറ നേതൃത്വത്തില്‍ ശ്രീനഗര്‍ സന്ദര്‍ശിച്ച സര്‍വകക്ഷി സംഘം ന്യൂഡല്‍ഹിയില്‍ തിരികെ എത്തിയിരിക്കുന്നു. അന്യവത്കരിക്കപ്പെട്ട കശ്മീരിലെ ജനങ്ങളുമായി സമ്പര്‍ക്കം സ്ഥാപിക്കാനോ സംഘര്‍ഷാവസ്ഥക്ക് അയവുവരുത്തുന്ന പ്രാഥമിക ചുവടുവെപ്പുകള്‍ നടത്താനോ പര്യടനത്തിന് വേണ്ടത്ര സാധിച്ചിരുന്നില്ല. വലതുപക്ഷ രാഷ്ട്രീയത്തിന്‍െറ മറ്റൊരു പ്രഹസനമെന്ന് ഇത് തുടക്കത്തില്‍ വിശേഷിപ്പിക്കപ്പെട്ടു. സമാധാന സ്ഥാപനത്തിന് ജനപിന്തുണ ആര്‍ജിക്കാന്‍ സര്‍വകക്ഷി പ്രതിനിധി സംഘം അവതരിപ്പിച്ച പുതിയ നിര്‍ദേശങ്ങള്‍ ഫലപ്രദമാകുമോ എന്ന കാര്യം ഇപ്പോള്‍ പ്രവചിക്കാനാവില്ല.

രക്തം വാര്‍ന്നുകൊണ്ടിരിക്കുന്ന കശ്മീരിലെ സമാധാന സ്ഥാപനത്തിനുള്ള ചര്‍ച്ചകളില്‍  ഹുര്‍റിയത്തിന് പ്രാതിനിധ്യം നല്‍കാനാകില്ളെന്ന ദുര്‍വാശിയിലായിരുന്നു പലരും. നിഷേധാത്മക പ്രചാരണങ്ങള്‍ അഴിച്ചുവിടാനും ഭരണകര്‍ത്താക്കള്‍ ദത്തശ്രദ്ധരായിരുന്നു. ബദല്‍ അഭിപ്രായങ്ങളും നിര്‍ദേശങ്ങളുമായി ഒട്ടേറെ പേര്‍ കശ്മീരില്‍തന്നെ ഉണ്ട്. എന്നാല്‍, അത്തരം നിര്‍ദേശങ്ങള്‍ക്ക് ചെവിനല്‍കാന്‍ ഭരണകര്‍ത്താക്കള്‍ തയാറല്ല.  ഹുര്‍റിയത് നേതാക്കളെ എന്തിന് ജയിലിലടക്കുന്നു എന്ന സന്ദേഹം പ്രകടിപ്പിക്കുന്ന നിരവധി പ്രാദേശിക നേതാക്കള്‍ ഉണ്ടെങ്കിലും അവര്‍ക്ക് മറുപടി നല്‍കാന്‍ സര്‍ക്കാര്‍ കൂട്ടാക്കുന്നില്ല. ഇരുപതോളം പാര്‍ട്ടികളുടെ നേതാക്കളോടൊപ്പമാണ് സര്‍ക്കാര്‍ പ്രതിനിധികള്‍ കശ്മീര്‍ സന്ദര്‍ശിച്ച് സംഭാഷണം നടത്തിയിരുന്നതെങ്കിലും എന്തുകൊണ്ട് ഹുര്‍റിയത് സമാധാന ചര്‍ച്ചാ വേദികളിലേക്ക് ഇതുവരെ ക്ഷണിക്കപ്പെട്ടില്ല? കശ്മീരിലെ കുരുതിയോട്് പ്രതികരിക്കാന്‍ പാര്‍ലമെന്‍റ് അംഗങ്ങള്‍ രണ്ടു മാസത്തോളം കാത്തിരുന്നത് എന്തുകൊണ്ടായിരുന്നു? ഡല്‍ഹിയില്‍നിന്ന്  എത്താറുള്ള വി.ഐ.പികള്‍ പാഴ്വാഗ്ദാനങ്ങള്‍ നല്‍കി തിരിച്ചുപോകുന്ന പതിവ് പുത്തരിയല്ല. ആ രീതിയുടെ തനിയാവര്‍ത്തനം ഇപ്പോഴും സംഭവിച്ചു. അര്‍ഥശൂന്യമായ ഹലോ വിളികളും ആത്മാര്‍ഥത തീണ്ടാത്ത മറ്റ് അഭിവാദനങ്ങളുംവഴി കശ്മീരി ജനതക്ക് എന്തുകിട്ടാന്‍? വിരോധാഭാസങ്ങളുടെ മേളതന്നെ അരങ്ങേറിക്കൊണ്ടിരിക്കുകയുമാണ് ഭൂമിയിലെ പറുദീസയില്‍. സമാധാന ചര്‍ച്ചയില്‍ ഹുര്‍റിയത്തിന് ഒരു റോളും നല്‍കില്ളെന്ന പരസ്യ നിലപാടില്‍ ഉറച്ചുനില്‍ക്കുകയുമായിരുന്നു ഇതുവരെ കേന്ദ്ര-സംസ്ഥാന ഭരണകൂടങ്ങള്‍. അതേസമയം, ഹിസ്ബ് കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനി കൊല്ലപ്പെട്ടതോടെ  പ്രത്യക്ഷമായ സംഘര്‍ഷാവസ്ഥ ശമിപ്പിക്കാനുള്ള പ്രഥമ അഭ്യര്‍ഥനയുമായി മുഖ്യമന്ത്രി മഹ്ബൂബ മുഫ്തി സമീപിച്ചത് ഇതേ ഹുര്‍റിയത് നേതാക്കളത്തെന്നെയായിരുന്നു. വിഘടനവാദികളായ ഹുര്‍റിയത് നേതാക്കള്‍ തീര്‍ത്തും അപ്രസക്തരാണെന്ന വാദം ഉന്നയിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ ചര്‍ച്ചയുടെ വാതിലുകള്‍ അവര്‍ക്കു മുന്നില്‍ കൊട്ടിയടച്ചുകൊണ്ടിരുന്നു. അതേസമയം, ഹുര്‍റിയത് നേതാക്കളെ ജയിലുകളിലോ വീട്ടുതടങ്കലിലോ പാര്‍പ്പിക്കാനും അധികൃതര്‍ ഒൗത്സുക്യം പ്രദര്‍ശിപ്പിച്ചു. പ്രസക്തിയും ജനസ്വാധീനവും ഇല്ളെങ്കില്‍ ഈ നേതാക്കളെ എന്തിന് അറസ്റ്റ് ചെയ്യണം? എന്തിന് അവരെ അഴികള്‍ക്കു പിന്നില്‍ സൂക്ഷിക്കണം?

ഹുര്‍റിയത്തിലെ ഘടകകക്ഷികള്‍ തമ്മില്‍ ഭിന്നതകള്‍ തലപൊക്കി എന്നത് നേരുതന്നെ (ഇതില്‍ ഇന്‍റലിജന്‍സിനു വലിയ റോളുണ്ട്). എന്നാല്‍, ഹുര്‍റിയത് നേതാക്കളുടെ ജനസ്വാധീനത്തില്‍ മാറ്റമില്ല. സൂനാമി, പ്രളയം, ഇതര ദുരന്തസംഭവങ്ങള്‍ എന്നിവ അരങ്ങേറുമ്പോള്‍ യാസീന്‍ മാലികിനെപ്പോലെയുള്ള ഹുര്‍റിയത് നേതാക്കള്‍ കാഴ്ചവെക്കുന്ന ആശ്വാസപ്രവര്‍ത്തനങ്ങള്‍ അവിസ്മരണീയമാണെന്ന് ശ്രീനഗറിലെ ജനങ്ങള്‍ വ്യക്തമാക്കുന്നു.
ഹുര്‍റിയത് നേതാക്കളുമായി ന്യൂഡല്‍ഹിയില്‍വെച്ചും ശ്രീനഗറില്‍വെച്ചും അഭിമുഖസംഭാഷണം നടത്താന്‍ എനിക്ക് പലതവണ അവസരം ലഭിക്കുകയുണ്ടായി. തീര്‍ത്തും വിവേകപൂര്‍ണമായ നിര്‍ദേശങ്ങളാണ് എനിക്ക് അവരില്‍നിന്ന് കേള്‍ക്കാന്‍ സാധിക്കാറുള്ളത്. എന്നാല്‍, യാഥാസ്ഥിതികരും വിവരദോഷികളുമായി ഇവരെ മുദ്രകുത്തുന്ന ഇലക്ട്രോണിക് മാധ്യമങ്ങള്‍ കഥയെന്തറിയുന്നു എന്ന് ചോദിക്കാതെവയ്യ.

2009ല്‍ ന്യൂഡല്‍ഹിയില്‍ ചേര്‍ന്ന ബഹുകക്ഷി സംവാദത്തില്‍ സംബന്ധിക്കാനത്തെിയ ഹുര്‍റിയത് നേതാവ് പ്രഫ. അബ്ദുല്‍ ഗനി ഭട്ട് അഭിമുഖത്തില്‍ നടത്തിയ പരാമര്‍ശങ്ങള്‍ ഇങ്ങനെ വായിക്കാം:‘കശ്മീരിലെ സാധാരണ മനുഷ്യരുടെ ജീവിതത്തില്‍ മാറ്റങ്ങളൊന്നും ദൃശ്യമല്ല. ജനങ്ങളുടെ അന്യവത്കരണവും ഹൃദയാന്തരങ്ങളിലെ അമര്‍ഷവും മെറ്റല്‍ ഡിറ്റക്ടറുകള്‍ ഉപയോഗിച്ച് അളക്കാനാകില്ല. കശ്മീരിലെ ജനവികാരങ്ങളാണ് മാനിക്കപ്പെടേണ്ടത്. ആഗോളതലത്തില്‍ ദൃശ്യമാകുന്ന നവീനമായ ഉണര്‍വുകള്‍ക്കും പരിഗണന നല്‍കണം. യഥാര്‍ഥ പ്രശ്നങ്ങള്‍ക്ക് തീര്‍പ്പ് കണ്ടത്തൊന്‍ പരിശ്രമിക്കുകയല്ലാതെ ഇന്ത്യക്കും പാകിസ്താനും മുന്നില്‍ ബദല്‍വഴികളില്ല.’

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.