ദുരന്ത നിവാരണത്തിന് ജനപങ്കാളിത്തം

സംസ്ഥാനത്തെ ഉരുള്‍പൊട്ടല്‍ സാധ്യതാമേഖലയിലാണ് ദുരന്തമുണ്ടാകുന്നത്.  കോഴിക്കോട് ജില്ലയിലെ പൂഴിത്തോട് പശുക്കടവ് വനമേഖലയും ഇതില്‍ ഉള്‍പ്പെടുന്നതാണ്. ഉരുള്‍പൊട്ടലിനെ തുടര്‍ന്നാണ് മലവെള്ളപ്പാച്ചിലുണ്ടായത്. ഉരുള്‍പൊട്ടലിന്‍െറ വകഭേദമാണ് ഇവിടെ സംഭവിച്ചത്. ഇക്കാര്യത്തില്‍ ജിയളോജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാറിന്‍െറ കൈയിലുണ്ട്. പരിഹാരനിര്‍ദേശങ്ങളും റിപ്പോര്‍ട്ടില്‍ നല്‍കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ ഇനി ബൃഹത്തായ പഠനത്തിന്‍െറ ആവശ്യമില്ല. നിലവിലുള്ള റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ ഗൗരവമായി നടപ്പാക്കുകയാണ് വേണ്ടത്. ദുരന്തം സംഭവിച്ചതിനുശേഷം പരിഹാരം അന്വേഷിച്ചിട്ട് കാര്യമില്ല. തൃശൂരിലുള്ള ദുരന്തനിവാരണസേന കോഴിക്കോട്ടത്തെുമ്പോഴേക്കും സംഭവം എല്ലാം കഴിഞ്ഞിരിക്കും. സേനക്ക് തെക്കോട്ടും വടക്കോട്ടും ഓടി ദുരന്തത്തിന് പരിഹാരമുണ്ടാക്കാനാകില്ല. ഉരുള്‍പൊട്ടല്‍ സാധ്യതാമേഖലയിലെ ജനങ്ങള്‍ക്ക് ഇക്കാര്യത്തില്‍ പരിശീലനം നല്‍കണം. പുഴയുടെ ആഴവും  പരപ്പും ഒഴുക്കിന്‍െറ പ്രത്യേകതയുമെല്ലാം പ്രദേശവാസികളെപ്പലെ സേനാംഗങ്ങള്‍ക്ക് അറിയാന്‍ കഴിയില്ല. ദുരന്തം നടക്കുമ്പോള്‍ സര്‍ക്കാര്‍ സേനയോട് സഹായം അഭ്യര്‍ഥിച്ചിട്ട് കാര്യമില്ല.
കോടിക്കണക്കിന് രൂപ ദുരന്തനിവാരണ അതോറിറ്റിയുടെ കെട്ടിടനിര്‍മാണത്തിന് ഉപയോഗിക്കുന്നുണ്ടെങ്കിലും ഉരുള്‍പൊട്ടല്‍ സാധ്യതാമേഖലകളില്‍ ദുരന്തം ഒഴിവാക്കുന്നതിന് മുന്നൊരുക്കം നടത്തുന്നില്ല. ദുരന്തങ്ങള്‍ക്ക് സാങ്കേതികമായി പരിഹാരം സാധ്യമല്ല. ജനങ്ങളുടെ പങ്കാളിത്തത്തോടെയുള്ള സംവിധാനമാണ് ആവശ്യം. സംസ്ഥാനത്തെ ചെങ്കുത്തായ മലകളുള്ള പ്രദേശങ്ങള്‍ ഉരുള്‍പൊട്ടല്‍ സാധ്യതാമേഖലയാണ്. അത് അടയാളപ്പെടുത്തിയിട്ടുണ്ട്. പുതിയ പഠനത്തിന്‍െറ ആവശ്യവുമില്ല. ഇത്തരം മേഖലകളില്‍ ചരിവുകളില്‍ വെള്ളത്തിന്‍െറ അളവ് കൂടുമ്പോഴാണ് ഉരുള്‍പൊട്ടല്‍ ഉണ്ടാകുന്നത്. വെള്ളം സ്വാഭാവികമായി ഒഴുകിപ്പോകാനുള്ള സംവിധാനം വേണം. ഈ മേഖലയില്‍ അശാസ്ത്രീയമായ നിര്‍മാണ പ്രവര്‍ത്തനം നടത്തുന്നത് സര്‍ക്കാര്‍ നിയന്ത്രിക്കണം.
വെള്ളത്തിന്‍െറ സ്വാഭാവികമായ നിര്‍ഗമന മാര്‍ഗങ്ങള്‍ അടയ്ക്കാന്‍ അനുവദിക്കരുത്.  മലയിടിച്ചില്‍ കുറക്കാന്‍ അനുയോജ്യമായ സസ്യങ്ങല്‍ വെച്ചുപിടിപ്പിക്കാം. ചാലുകീറി അധികജലം ഒഴുക്കിവിടാന്‍ സംവിധാനം ഒരുക്കണം. പാറയുടെ വിള്ളലുകള്‍ കണ്ടത്തെി അവിടെ ഗ്രൗട്ടിങ് നടത്താം. ഇത്തരം മേഖലകളില്‍ കരിങ്കല്‍ ക്വാറികളുടെ പ്രവര്‍ത്തനം അവസാനിപ്പിക്കേണ്ടതുണ്ട്. പാറയും കുന്നും ജലസംഭരണകേന്ദ്രങ്ങളാണെന്ന് ജനങ്ങള്‍ തിരിച്ചറിയണം. 10 ലക്ഷം വര്‍ഷം വേണം പാറ രൂപംകൊള്ളാനെന്ന കാര്യം ജനങ്ങള്‍ തിരിച്ചറിയേണ്ടതുണ്ട്. ഈ മേഖലകളില്‍ വീടിന്‍െറ വിസ്തീര്‍ണത്തിന്‍െറ അളവ് കുറക്കണം. 20 ഡിഗ്രി ചരിവുള്ള മലകളില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കേണ്ടതുണ്ട്. മഴവെള്ളം തങ്ങിനിര്‍ത്തുന്ന സംഭരണികളാണ് പാറമലകള്‍. ജനങ്ങളെ പറ്റിക്കുന്ന ഗവേഷണങ്ങള്‍ അവസാനിപ്പിക്കണം.
ഉരുള്‍പൊട്ടല്‍ മേഖലയിലെ ജനങ്ങളുടെ ചിന്താഗതിയിലും മാറ്റം വേണം. ഉരുള്‍പൊട്ടല്‍ പോലുള്ള സംഭവങ്ങളെ നേരിടാന്‍ ജനങ്ങളുടെ പങ്കാളിത്തത്തോടെയുള്ള സംവിധാനം വേണം. മലയില്‍ വെള്ളം നിറഞ്ഞപ്പോള്‍ ഫോട്ടോഗ്രാഫര്‍ വിക്ടര്‍ ജോര്‍ജ് ഒഴുക്കില്‍പെട്ട അനുഭവം മലയാളിക്കുണ്ട്. ഇതില്‍നിന്ന് മലയാളികള്‍ പഠിക്കേണ്ടതുണ്ട്.
ഇന്‍സ്റ്റിറ്റ്യട്ട് ഓഫ് ലാന്‍ഡ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്മെന്‍റ് ഡയറക്ടര്‍ ആണ് ലേഖിക
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.