ശാസ്താംകോട്ട: പ്രകൃതിയെ പ്രണയിച്ച സുഗതകുമാരിയുടെ സ്മരണ നിലനിർത്തുന്ന ‘സുഗതവന’ത്തിന്റെ പ്ലാസ്റ്റിക് ബ്രിക്സ് ഏറ്റെടുത്ത് കേരളത്തിലെ വിദ്യാർഥികൾ. പ്ലാസ്റ്റിക് നിർമാർജനം ലക്ഷ്യമാക്കി സുഗതവനം ചാരിറ്റബ്ൾ ട്രസ്റ്റ് സ്കൂളുകൾ കേന്ദ്രീകരിച്ച് നടപ്പാക്കുന്ന ഇക്കോ സ്റ്റോൺ പദ്ധതിയുടെ ഭാഗമാണിത്.
പദ്ധതി ഇതാണ്: വീട്ടിലെത്തുന്ന ചെറുതും വലുതുമായ പ്ലാസ്റ്റിക് കവറുകൾ കുട്ടികൾ ഒരു ലിറ്ററിന്റെ പ്ലാസ്റ്റിക് കുപ്പികളിൽ നിറക്കുന്നു. ഏകദേശം 450 ഗ്രാമെങ്കിലും ഭാരം വരുന്ന തരത്തിൽ ഇവ നിറക്കും. സ്കൂൾ കേന്ദ്രീകരിച്ച് ഈ പദ്ധതി നടപ്പാക്കുമ്പോൾ രണ്ടു മാസം സമയം കൊടുത്താൽ ഒരു കുട്ടി ഏറ്റവും കുറഞ്ഞത് അഞ്ചു കുപ്പിയെങ്കിലും പ്ലാസ്റ്റിക് നിറച്ച് കൊണ്ടുവരും. ഇത് ബ്രിക്സുകളായി ഉപയോഗിച്ച് സ്കൂളിലെയോ മറ്റു സ്ഥാപനങ്ങളുടെയോ മുന്നിൽ നിൽക്കുന്ന മരങ്ങൾക്കു ചുറ്റും ഇരിപ്പിടവും മറ്റും കെട്ടാം.
വലിയ ചെലവില്ലാത്ത ഈ പദ്ധതി എല്ലാ സ്കൂളുകൾക്കും ഏറ്റെടുക്കാൻ കഴിയുന്ന ഒന്നാണെന്നു ഭാരവാഹികൾ അവകാശപ്പെടുന്നു. കേരളത്തിലെ വിവിധ ജില്ലകളിലെ സ്കൂളുകളിലും പൊതു ഇടങ്ങളിലും സുഗതവനം ചാരിറ്റബ്ൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ ഇതിനോടകം നിരവധി ഇക്കോ സ്റ്റോൺ പദ്ധതി നടപ്പാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.