സാം സ്റ്റഫോഡ് എന്നായിരുന്നു ആ 17കാരെൻറ പേര്. പൗരത്വസമരത്തിെൻറ ആദ്യ രക്തസാക്ഷികളിലൊരാൾ എന്ന് ഏറ്റവും ലളിതമായി സാമിനെ പരിചയപ്പെടുത്താം. 2019 ഡിസംബർ 12. അസമിലെ ഗുവാഹതി നഗരത്തിനടുത്ത ഹാത്തിഗോണിലാണ് സംഭവം. തലേന്നാൾ പ്രഖ്യാപിച്ച കർഫ്യൂ വകവെക്കാതെ ഒരുകൂട്ടം വിദ്യാർഥികൾ നഗരവീഥിയിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഘോരഘോരം മുദ്രാവാക്യം വിളിക്കുന്നു. െതാട്ടപ്പുറത്ത്, നാലഞ്ച് വാഹനങ്ങളിലായി െപാലീസുമുണ്ട്. കാര്യമായ പ്രശ്നങ്ങളില്ലാതെ തീരേണ്ടിയിരുന്ന ആ സമരവേദിയിലേക്ക് ഒരു മുന്നറിയിപ്പുമില്ലാതെ െപാലീസ് വെടിയുതിർത്തു. വെടിയൊച്ച കേട്ട് തിരിഞ്ഞോടിയ സാമിെൻറ മുതുകിലും പതിച്ചു രണ്ട് ബുള്ളറ്റ്. ആശുപത്രിയിെലത്തിച്ചപ്പോഴേക്കും സാമും കൂട്ടുകാരനും മരണപ്പെട്ടിരുന്നു. പക്ഷേ, അവിടെ ചിതറിയ തീപ്പൊരിയും രക്തപ്പാടുമൊന്നും വെറുതെയായില്ല; രാജ്യം മുഴുക്കെ ആയിരക്കണക്കിന് ശാഹീൻബാഗുകൾക്ക് ആ സാമും സംഘവും പ്രചോദനമായി. അതേദിവസം, ഏതാണ്ട് അതേസമയത്തുതന്നെയാണ് 300 കിലോമീറ്റർ അകലെയുള്ള ജോർഹട്ടിൽ അഖിൽ ഗൊഗോയ് അറസ്റ്റ് ചെയ്യപ്പെട്ടത്. ഒന്നര വർഷത്തിനിപ്പുറം, ഗൊഗോയ് ജയിൽ മോചിതനായപ്പോൾ ആദ്യം പോയത് സാമിെൻറ വീട്ടിലാണ്. അവിടെ, മകെൻറ നീതിക്കായി പോരാടിക്കൊണ്ടിരിക്കുന്ന മമോനി സ്റ്റഫോഡ് ഗൊഗോയിയെ കാത്തിരിക്കുന്നുണ്ടായിരുന്നു. പോരാളികളുടെ ആ സംഗമ ഭൂമിയിൽവെച്ച്, ഗൊഗോയ് തെൻറ ആദ്യ രാഷ്ട്രീയ പ്രസ്താവന പുറപ്പെടുവിച്ചു: അമിത് ഷാ രാജിെവക്കുക!
കർഷക പ്രക്ഷോഭ നേതാവ്, വിവരാവകാശ പ്രവർത്തകൻ, അഴിമതി വിരുദ്ധ പോരാളി.... ഇങ്ങനെ ഒേട്ടറെ വിശേഷണങ്ങൾ ഗൊഗോയിക്കുണ്ട്. ഇതെല്ലാം ചേർത്ത് ഭരണകൂടം മറ്റൊരു വിശേഷണം ചാർത്തി നൽകിയിട്ടുണ്ട്: മാവോവാദി. ആ വിശേഷണത്തിെൻറ പുറത്ത് ജയിലിലും കിടന്നിട്ടുണ്ട്. അക്കാലത്ത് അസമിൽ കോൺഗ്രസ് ഭരണമാണ്. കോൺഗ്രസിെൻറ അഴിമതിക്കും ജനവിരുദ്ധ വികസനത്തിനും എതിരെയായിരുന്നു അന്ന് പടനയിച്ചത്. കേന്ദ്രത്തിലും സംസ്ഥാനത്തും ഭരണം മാറിയപ്പോൾ മുഖ്യശത്രു ബി.ജെ.പിയും മോദിയുെമാക്കെയായി. പൗരത്വ ഭേദഗതി ബിൽ പാസായതോടെ അത് പുതിയ പോരാട്ടത്തിലേക്ക് വഴിമാറി. സമരങ്ങളിലൂടെ ചെറുതല്ലാത്ത മാറ്റങ്ങൾ സാധ്യമാക്കിയ ആളാണ്; അത്യാവശ്യത്തിന് ആൾബലമുള്ള നേതാവും. അതിനാൽ, സമരത്തിെൻറ ആദ്യ നാളുകളിൽതന്നെ പിടിച്ച് ജയിലിലിട്ടു. നൂറുകൂട്ടം കേസുകൾ തലയിലിട്ടു; യു.എ.പി.എ ചുമത്തി കാര്യങ്ങൾ എൻ.െഎ.എക്കു വിട്ടു. പക്ഷേ, ജയിൽ ജീവിതം മറ്റൊരു പോരാട്ടമാക്കിയതിലൂടെ പുതുതായി ഒരു വിശേഷണം കൂടിവന്നുചേർന്നു; ജനങ്ങൾ അറിഞ്ഞു നൽകിയ ബഹുമതിയായിരുന്നു അത്. ആളിപ്പോൾ എം.എൽ.എ ആണ്. സിബസാഗർ മണ്ഡലത്തിെൻറ പ്രതിനിധി. ഇൗ വിശേഷണങ്ങളുടെ അകമ്പടിയോടെ ഇനിയുള്ള നാൾ പുതിയ പോരാട്ടമുഖം തുറക്കുമെന്നാണ് പ്രഖ്യാപനം. തെരുവിൽ തുടക്കമിട്ട പൗരത്വസമരം ഇനിയങ്ങോട്ട് സഭയിൽ തുടരുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്; ഫാഷിസ്റ്റ് സർക്കാറിെൻറ സർവ മുഖംമൂടിയും വലിച്ചുകീറാനുള്ള ഒറ്റയാൾ പടപ്പുറപ്പാടിലാണ് ഗൊേഗായ്.
വിദ്യാർഥിയായിരിക്കെ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളിലൂടെയാണ് രാഷ്ട്രീയ പ്രവേശനം ആരംഭിച്ചത്. തുടക്കത്തിലേ തീവ്രലൈനിൽതന്നെ കയറിപ്പിടിച്ചു. ചാരുമജുംദാറുടെ സായുധ വിഭാഗത്തിെൻറ തലപ്പത്തുണ്ടായിരുന്ന സന്തോഷ് റാണയും കൂട്ടരും രൂപം നൽകിയ യുനൈറ്റഡ് റവലൂഷണറി മൂവ്മെൻറിലാണ് ആദ്യം പ്രവർത്തിച്ചത്. പിന്നീട് റാണയുമായി തെറ്റി പാർട്ടിവിട്ടു; അക്കാലത്താണ് നതൂൻ പഠതിക് എന്ന മാർക്സിസ്റ്റ് ജേണലിെൻറ പത്രാധിപരായി പ്രവർത്തിച്ചത്. അതൊക്കെ കഴിഞ്ഞാണ് കൃഷക് മുക്തി സൻഗ്രാം സമിതി എന്ന ഗ്രാമീണ കർഷക കൂട്ടായ്മക്ക് രൂപം നൽകിയത്. 2005ലായിരുന്നു അത്. അഴിമതിമുക്തമായ ഭരണക്രമത്തിലൂടെ കർഷകക്ഷേമം ഉറപ്പുവരുത്തുകയായിരുന്നു സംഘത്തിെൻറ ലക്ഷ്യം. അതിനായി വിവരാവകാശ നിയമം നന്നായി പ്രയോജനപ്പെടുത്തി. തൊഴിലുറപ്പ് പദ്ധതിപോലുള്ള സർക്കാർ സംരംഭങ്ങൾ പരമാവധി സുതാര്യമാക്കാൻ ഇതുകൊണ്ട് കഴിഞ്ഞു. എണ്ണപ്പെട്ട പരിസ്ഥിതി സമരങ്ങളും നയിച്ചു. അസം-അരുണാചൽ അതിർത്തിയിൽ നിർമിക്കാനിരുന്ന കൂറ്റൻ അണക്കെട്ടിെൻറ പ്രവർത്തനമൊക്കെ ഭരണകൂടത്തിന് നിർത്തിവെക്കേണ്ടിവന്നത് ഗൊഗോയിയുടെ സമരവീര്യത്തിന് മുന്നിലാണ്. ജന്തർ മന്തറിൽ അണ്ണാഹസാരെ നയിച്ച അഴിമതിക്കെതിരായ പോരാട്ടത്തിലും സജീവമായിരുന്നു. ആ സമരത്തിെൻറ അസമി മുഖമായിരുന്നു ഗൊഗോയ്. ഇതിനിടയിലാണ് മാവോവാദി ബന്ധമാരോപിച്ച് ജയിലിൽകഴിയേണ്ടി വന്നത്.
ഇൗ പോരാട്ടങ്ങളുടെ ഒക്കെ തുടർച്ചയായിട്ടാണ് കഴിഞ്ഞവർഷം 'റെയ്ജോർ ദൾ' എന്ന രാഷ്ട്രീയ പാർട്ടിക്ക് രൂപം നൽകിയത്. 'റെയ്ജോർ ദൾ' എന്നാൽ ജനങ്ങളുടെ പാർട്ടി എന്നർഥം. പൗരത്വ നിയമത്തിലും എൻ.ആർ.സി വിഷയത്തിലുമൊക്കെ ബി.ജെ.പിയുമായി ഇടഞ്ഞുനിന്നവരെക്കൂടി ചേർത്താണ് പാർട്ടിക്ക് രൂപം നൽകിയത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ അസം ജാതീയ പരിഷത്തുമായി ചേർന്ന് സഖ്യമുണ്ടാക്കി 20ഒാളം സീറ്റിൽ മത്സരിക്കുകയും ചെയ്തു. നൂറിലധികം സീറ്റിൽ മത്സരിച്ച സഖ്യത്തിന് െഗാഗോയിയെ മാത്രമാണ് വിജയിപ്പിക്കാനായത്. ബാക്കിയിടങ്ങളിൽ മിക്കതിലും കെട്ടിവെച്ച കാശ് പോയി. ബി.ജെ.പിക്കെതിരെ അരയും തലയും മുറുക്കിയ െഗാഗോയിക്ക് കോൺഗ്രസുമായി സഖ്യമുണ്ടാക്കിയിരുന്നുവെങ്കിൽ പാർട്ടിക്ക് കൂടുതൽ സീറ്റ് ലഭിക്കില്ലായിരുന്നോ എന്ന് പലരും ചോദിച്ചതാണ്. അവിടെയാണ് െഗാഗോയിയുടെ രാഷ്ട്രീയം കൂടുതൽ തെളിയുന്നത്. സംഗതി ശരിയാണ്, ബി.ജെ.പി വർഗീയകക്ഷിയും മോദി ഫാഷിസ്റ്റുമൊക്കെയാണ്. പക്ഷേ, ഒട്ടും ജനാധിപത്യബോധമില്ലാത്ത കോൺഗ്രസുമായി ഒത്തുചേർന്നുപോകുന്നതെങ്ങനെ? പോരാത്തതിന് അവരുടെ കൂടെയുള്ള എ.യു.ഡി.എഫിന് മത പശ്ചാത്തലമുള്ളതിനാൽ അവരെ 'ശുദ്ധ മതേതര'മായി പരിഗണിക്കാനുമാകില്ല. അപ്പോൾ പിന്നെ, ഒറ്റക്ക് മത്സരിക്കുക തന്നെ. സമരം ചെയ്യുന്നത് സി.എ.എ ക്കെതിരെയാണെങ്കിലും ആ നിയമത്തിെൻറ ഇരകളെ വേട്ടക്കാർക്കൊപ്പം പ്രതിഷ്ഠിക്കുന്ന രാഷ്ട്രീയ വൈരുധ്യവുമുണ്ടെന്ന് ചുരുക്കം.
1976 മാർച്ച് ഒന്നിന് ജോർഹട്ടിലാണ് ജനനം. ബോലുറാം ഗൊഗോയിയുടെയും പ്രിയദ ഗൊഗോയിയുടെയും മകൻ. ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദധാരിയാണ്. ഗുവാഹതി കോട്ടൺ സർവകലാശാലയിൽ പഠിക്കുേമ്പാഴേ സജീവ രാഷ്ട്രീയത്തിലുണ്ട്. മാതാവ് പ്രിയദയായിരുന്നു എക്കാലത്തും രാഷ്ട്രീയത്തിലെ വഴികാട്ടി. ഗൊഗോയിയുടെ ജയിൽവാസ കാലത്തൊക്കെ പുറത്ത് പോരാട്ടം നയിച്ചത് പ്രിയദയായിരുന്നു. െഗാഗോയിയുടെ മോചനമാവശ്യപ്പെട്ട് ഇൗ 84കാരി നിരാഹാര സമരംവരെ നടത്തി; തെരഞ്ഞെടുപ്പ് പ്രചാരണത്തിെൻറ ചുക്കാൻ പിടിച്ചു. അങ്ങനെെയാക്കെയാണ് ഭൂരിപക്ഷം പതിനായിരം കടന്നത്. ഗൊഗോയിക്കൊപ്പം സമരമുഖത്ത് ഭാര്യ ഗീതശ്രീ തമൂലിയുമുണ്ട്. ഗുവാഹതി ബറൂവ കോളജിൽ അസോസിയറ്റ് പ്രഫസർ കൂടിയാണവർ. ഗൊഗോയി-ഗീതശ്രീ ദമ്പതികൾക്ക് ഒരു മകനാണ്: നചികേത.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.