ഗുജറാത്തിൽനിന്ന് ആദ്യം നരേന്ദ്ര മോദിയും പിറകെ അമിത് ഷായും പ്രധാനമന്ത്രി സ്ഥാന ത്തേക്കും പാർട്ടി അധ്യക്ഷ സ്ഥാനത്തേക്കുമെത്തി ഡൽഹി രാഷ്ട്രീയം പൂർണമായും കൈപ്പിടി യിലൊതുക്കിയതോടെ അപ്രസക്തരായി ത്തീർന്ന രണ്ടു നേതാക്കളായ അരുൺ ജെയ്റ്റ്ലിയും സുഷമ സ്വരാജും ഏതാണ്ട് അടുത്തടുത്തായി കാലയവനികക്കുള്ളിൽ മറഞ്ഞതും യാദൃച്ഛികമാ കാം. മൻമോഹൻ സർക്കാറിെൻറ കാലത്ത് ലോക്സഭയിലെയും രാജ്യസഭയിലെയും പ്രതിപക്ഷന േതാക്കളെന്ന നിലയിൽ ഇരുവരും പാർട്ടിയിൽ പരസ്പരം മത്സരിച്ചുള്ള പ്രകടനം കാഴ്ചവെക്കുന്ന ഒരു കാലമുണ്ടായിരുന്നു. പ്രധാനമന്ത്രി സ്ഥാനത്തേക്ക് നരേന്ദ്ര മോദിയുടെ പേരൊക്കെ പറഞ്ഞുകേൾക്കുന്നതിനും മുമ്പ്.
അക്കാലത്താണ് നിയമസഭ തെരഞ്ഞെടുപ്പിൽ കേരളത്തിെൻറ ചുമതല സുഷമക്കും ബംഗാളിേൻറത് അരുൺ ജെയ്റ്റ്ലിക്കും ബി.ജെ.പി നൽകിയത്. കൊട്ടിക്കലാശം കഴിഞ്ഞ് തിരിച്ച് ഡൽഹിയിലെത്തി മാധ്യമപ്രവർത്തകർക്കുമുമ്പാകെ ഇരുന്ന അരുൺ ജെയ്റ്റ്ലിയോട് ബി.ജെ.പി അക്കൗണ്ട് തുറക്കുക കേരളത്തിലോ ബംഗാളിലോ എന്നൊരു ചോദ്യം ചോദിച്ചു. പാർട്ടി നൽകിയ പരീക്ഷണത്തിൽ സുഷമയാണോ ജെയ്റ്റ്ലിയാണോ ജയിക്കുക എന്നറിയാനുള്ള കുസൃതി ചോദ്യം കൂടിയായിരുന്നു ഇത്. രണ്ടിടത്തും എടുത്തുപറയാവുന്ന നേട്ടമുണ്ടാക്കില്ല എന്നായിരുന്നു ജെയ്റ്റ്ലിയുടെ മറുപടി. അതിനുള്ള കാരണവും ജെയ്റ്റ്ലി പറഞ്ഞു. രണ്ടു സംസ്ഥാനങ്ങളിലും ഒരു ഹിന്ദു പാർട്ടി ഉള്ളിടത്തോളം മറ്റൊരു ഹിന്ദു പാർട്ടിക്ക് വളരാനാവില്ല. അതേതാണ് പാർട്ടിയെന്ന് ചോദിച്ചപ്പോൾ സി.പി.എം ആണെന്നായിരുന്നു ജെയ്റ്റ്ലിയുടെ മറുപടി. കേരളത്തിലും ബംഗാളിലും ഹിന്ദു വോട്ടുബാങ്ക് സി.പി.എമ്മിനൊപ്പം നിൽക്കുന്ന കാലത്തോളം ബി.ജെ.പിക്ക് വേേരാട്ടമുണ്ടാക്കാനാവില്ലെന്നും ആ വോട്ടുബാങ്ക് ബി.ജെ.പിയിലെത്തിക്കാനുള്ള ശ്രമമാണ് പാർട്ടിയുടെ ഭാഗത്തുനിന്നുണ്ടാകേണ്ടതെന്നും ജെയ്റ്റ്ലി പറഞ്ഞു. ആ തെരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ ജെയ്റ്റ്ലി പറഞ്ഞതുപോലെ തന്നെ സംഭവിച്ചു.
കോഴിക്കോട്ട് ബി.ജെ.പി ദേശീയ നിർവാഹകസമിതിക്കെത്തിയപ്പോഴാണ് രഘുറാം രാജെൻറ ശിപാർശ പ്രകാരം ജെയ്റ്റ്ലിയുടെ മന്ത്രാലയം തുടങ്ങാനിരുന്ന സ്റ്റേറ്റ് ബാങ്കിെൻറ ശരീഅ മ്യൂച്വൽ ഫണ്ട് സുബ്രഹ്മണ്യം സ്വാമി ഇടെപട്ട് മോദിയെ കൊണ്ട് നിർത്തിവെപ്പിച്ച കാര്യം ചോദിച്ചത്. വികസിത രാജ്യങ്ങൾപോലും ഇസ്ലാമിക് ബാങ്കിങ് തുടങ്ങുേമ്പാൾ റിസർവ് ബാങ്ക് ശിപാർശ ചെയ്തിട്ടും ഇന്ത്യ മാറിനിൽക്കുന്നതെന്തുകൊണ്ടാണെന്നു ചോദിച്ചപ്പോൾ അതിെൻറ പേരു മാത്രമാണ് പ്രശ്നം എന്നായിരുന്നു ജെയ്റ്റ്ലിയുടെ മറുപടി. ഇസ്ലാമിക് ബാങ്കിങ് തുടങ്ങിയാൽ ഹിന്ദു ബാങ്കിങ് വേണമെന്ന് ചിലർ പറയുമെന്നും ഇത് പേരുമാറ്റി എന്നെങ്കിലുമൊരിക്കൽ ഇന്ത്യയിൽ വരുമെന്നുതന്നെയാണ് താൻ കരുതുന്നതെന്നും ജെയ്്റ്റ്ലി അന്ന് പറഞ്ഞു.
സുഷമയും ജെയ്റ്റ്ലിയും തമ്മിലുള്ള മത്സരത്തിനിടയിലായിരുന്നു ബി.ജെ.പിയുടെ ഗോവ ദേശീയ നിർവാഹകസമിതി നരേന്ദ്ര മോദിയെ പ്രധാനമന്ത്രി സ്ഥാനാർഥിയായി പ്രഖ്യാപിച്ചത്. മോദിയെ ഉയർത്തിക്കാണിക്കുന്നതിൽ അതൃപ്തിയുണ്ടായിരുന്ന എൽ.കെ. അദ്വാനിയുടെ തണലിൽ പാർട്ടിയിൽ വളർന്നയാളെന്ന നിലയിൽ സുഷമ സ്വരാജ് പിന്നീടേങ്ങാട്ട് ഉൾവലിഞ്ഞപ്പോൾ പ്രധാനമന്ത്രി സ്ഥാനാർഥിത്വത്തെ പരസ്യമായി പിന്തുണച്ച് മോദിയുടെ ആളായി ജെയ്റ്റ്ലി രംഗത്തുവന്നു. മോദിക്കും അമിത് ഷാക്കുമെതിരെ ഗുജറാത്തിലുണ്ടായിരുന്ന പ്രമാദമായ കേസുകളുടെ വക്കാലത്ത് ഏറ്റെടുത്ത ജെയ്റ്റ്ലി തന്നെ ദേശീയ രാഷ്ട്രീയത്തിലും ഇരുവർക്കും വേണ്ടി വാദിച്ചുകൊണ്ടിരുന്നു. മോദിയുടെയും അമിത് ഷായുടെയും ഒപ്പം മൂന്നാമത്തെ അധികാരകേന്ദ്രമായി അരുൺ ജെയ്റ്റ്ലി മാറുന്നതാണ് പിന്നീട് കണ്ടത്. ആർ.എസ്.എസിന് പ്രിയപ്പെട്ട രാജ്നാഥ് സിങ്ങിനെയും നിതിൻ ഗഡ്കരിയെയുെമല്ലാം ഒന്നാം മോദി സർക്കാറിൽ പിറകിലേക്കു മാറ്റാൻ കൗശലക്കാരനായ അരുൺ ജെയ്റ്റ്ലിക്കു കഴിഞ്ഞു. തനിക്കു ചുറ്റും മാധ്യമപ്രവർത്തകരുടെ ഒരു വലയം സൃഷ്ടിച്ചായിരുന്നു ഇൗ നീക്കങ്ങളെല്ലാം. ഒരു തെരഞ്ഞെടുപ്പ് ജയിക്കാനുള്ള ജനപിന്തുണ ഇല്ലാതിരുന്നിട്ടും പാർട്ടിക്കുള്ളിൽ ഇത്രയും ശക്തനായി നിൽക്കാൻ ജെയ്റ്റ്ലിക്ക് കഴിഞ്ഞത് മാധ്യമ പ്രവർത്തകരുടെ പിന്തുണകൊണ്ടുകൂടിയായിരുന്നു. മാധ്യമപ്രവർത്തകർക്കുമുന്നിൽ എപ്പോഴും വാതിൽ തുറന്നുവെച്ചാണ് ‘ജെയ്റ്റ്ലിയുടെ കൂട്ടം’ എന്ന നിലയിൽതന്നെ ഒരു വൃന്ദത്തെ അദ്ദേഹം വളർത്തിയെടുത്തത്. അതുകൊണ്ടുതന്നെ താനിച്ഛിക്കുന്ന തരത്തിൽ വാർത്തകൾ വരുത്താൻ അരുൺ ജെയ്റ്റ്ലിയോളം കഴിവുള്ള ഒരു നേതാവും ബി.ജെ.പിയിലില്ലായിരുന്നു. തെൻറ വലയത്തിലുള്ള മാധ്യമപ്രവർത്തകരോട് മാത്രമല്ല, മറ്റുള്ളവർക്കും എന്തും തുറന്നുചോദിക്കാനുള്ള അവസരം ജെയ്റ്റ്ലി നൽകി.
എന്നാൽ, ഡൽഹി രാഷ്ട്രീയം പഠിച്ചെടുക്കുന്നതുവരെ മാത്രമേ മോദിക്കും അമിത് ഷാക്കും ജെയ്റ്റ്ലിയെ വേണ്ടിവന്നുള്ളൂ. സർക്കാറും പാർട്ടിയും മോദിയും അമിത് ഷായും മാത്രമായി ചുരുങ്ങിയതോടെ ജെയ്റ്റ്ലിയുടെ പങ്കും പരിമിതപ്പെട്ടു. മാധ്യമപ്രവർത്തകർക്കുമേൽ ജെയ്റ്റ്ലിക്കുള്ള പിടി മനസ്സിലാക്കിയ ഇരുവരും വാർത്താവിതരണ മന്ത്രാലയം അദ്ദേഹത്തിൽനിന്നെടുത്തുമാറ്റി കുറെക്കൂടി വിധേയനായ വെങ്കയ്യ നായിഡുവിന് നൽകി. സഹായത്തിന് ആദ്യം കൂടെക്കൂട്ടിയ ജെയ്റ്റ്ലിയെ പിന്നീട് വിശ്വാസത്തിലെടുത്തില്ലെന്നു ധനമന്ത്രി അറിയാതെ പ്രധാനമന്ത്രി കൈക്കൊണ്ട കറൻസി നിരോധന തീരുമാനം തെളിയിച്ചു. രണ്ടാം മോദി സർക്കാർ അധികാരമേറ്റപ്പോൾ ആരോഗ്യകാരണം പറഞ്ഞ് ആദ്യം പിന്മാറിയ സുഷമ സ്വരാജിന് പിറകെ അരുൺ ജെയ്റ്റ്ലിയും താൻ മന്ത്രിസഭയിലേക്കില്ലെന്ന് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.