2017 ജൂലൈ നാല്. പടിഞ്ഞാറൻ ജറൂസലമിലെ യാദ് വാഷിം ഹോളോേകാസ്റ്റ് മെമ്മോറിയലിൽ ഇസ് രായേൽ പ്രധാനമന്ത്രി ബിന്യാമിൻ നെതന്യാഹുവിനൊപ്പമെത്തിയ മോദി ഇങ്ങനെ പറഞ്ഞു: ‘‘വിദ്വേഷത്താലും അസഹിഷ്ണുതയാലും കലുഷിതമായ ലോകത്തിന് പാഠമാണ് ഈ സ്ഥലം. ഭാവി തലമുറയെ നേർവഴി നയിക്കാനെങ്കിലും ഈ ചരിത്രം നാം മറന്നൂകൂടാ’’. അസഹിഷ്ണുതക്കും വിദ്വേഷത്തിനും ഭീകരവാദത്തിനുമെതിരായ മോദിയുടെ കലാപാഹ്വാനം കേട്ടപ്പോൾ ആ മാധ്യമ പ്രവർത്തകന് എന്തെങ്കിലുമൊരു വരി കുറിക്കണമെന്നായി. ന്യൂസ് സ്റ്റുഡിയോയുടെ മൂലയിലൊരുവശത്ത് അരണ്ട വെളിച്ചത്തിൽ അദ്ദേഹം ഹിറ്റ്ലറുടെ കാലം ഓർമിച്ചു, തുടർന്ന് ഇങ്ങനെ കുറിച്ചു: ‘‘ഉന്മാദികളായ ആൾക്കൂട്ടത്തിെൻറ പ്രകൃതം തീർച്ചയായും നിങ്ങൾ അറിഞ്ഞിരിക്കണം. അവർക്ക് അവരുേടതായൊരു ഭരണഘടനയും രാജ്യവുമുണ്ട്. അതുവെച്ച്, അവർ കാര്യങ്ങൾ തീരുമാനിക്കും; ഇരകളെ അവർതന്നെ നിശ്ചയിക്കും. അതിനാൽ, എവിടെയെങ്കിലും അത്തരമൊരു ജനക്കൂട്ടം പ്രത്യക്ഷപ്പെട്ടാൽ, അത് ഹിറ്റ്ലറുടെ ജർമനിയുടെ ആവർത്തനമാകും’’. സ്വന്തം രാജ്യത്ത് ആൾക്കൂട്ടക്കൊലപാതകങ്ങളും വിദ്വേഷപ്രസംഗങ്ങളുമെല്ലാം അരങ്ങുതകർത്തപ്പോഴൊക്കെയും മൗനം പാലിച്ച്, അങ്ങ് ജറൂസലമിൽ പോയി വാചാലനായ മോദിയോട് ഇത്രയെങ്കിലും ആരെങ്കിലും പറയേേണ്ട? ആ നിയോഗം രവീഷ് കുമാർ എന്ന മാധ്യമപ്രവർത്തകനായിരുന്നു. എൻ.ഡി.ടി.വി ഹിന്ദി വാർത്തചാനലിെൻറ സീനിയർ എക്സിക്യൂട്ടിവ് എഡിറ്റർ രാഹുൽ ഗാന്ധി വിശേഷിപ്പിച്ചതുപോലെ, ഇന്ത്യൻ യാഥാർഥ്യങ്ങൾക്കുനേരെ തിരിച്ചുപിടിച്ച ദർപ്പണമായി എല്ലാ കാലത്തും നിലകൊണ്ടയാൾ. ഫാഷിസത്തിെൻറ ദംഷ്ട്രങ്ങൾ രാജ്യത്ത് പിടിമുറുക്കിത്തുടങ്ങിയപ്പോൾതന്നെ, അക്കാര്യം തിരിച്ചറിഞ്ഞ് പ്രതികരിച്ച അപൂർവം മാധ്യമപ്രവർത്തകരിലൊരാൾ. സ്വന്തം ജീവനുനേരെയുണ്ടായ ഭീഷണികളെയെല്ലാം അവഗണിച്ച് നടത്തിക്കൊണ്ടിരിക്കുന്ന ആ ഇടപെടലിന് ഒട്ടും ചെറുതല്ലാത്ത അംഗീകാരം ലഭിച്ചിരിക്കുകയാണിപ്പോൾ. ഏഷ്യൻ നൊബേൽ എന്നു വിളിപ്പേരുള്ള രമൺ മെഗ്സാസെ പുരസ്കാരമാണ് ധീരോദാത്തമായ മാധ്യമപ്രവർത്തനം കാഴ്ചവെച്ചതിനുള്ള അംഗീകാരം.
രവീഷ് കുമാർ എന്ന മാധ്യമപ്രവർത്തകെൻറ ഏറെ വായിക്കപ്പെട്ട പുസ്തകങ്ങളിലൊന്നാണ് ‘ദി ഫ്രീ വോയ്്സ്’; സ്വതന്ത്ര ശബ്ദം എന്നർഥം. ജനങ്ങളുടെ അഭിപ്രായം/ശബ്ദം ശരിയായി ഉയർത്തപ്പെടുേമ്പാഴാണേല്ലാ യഥാർഥ മാധ്യമ പ്രവർത്തനം സാധ്യമാകുന്നത്. മാരിയോ വർഗാസ് യോസയെപ്പോലുള്ളവർ പറഞ്ഞിരിക്കുന്നത്, ആ ‘ശബ്ദ’ങ്ങളാണ് യഥാർഥ ജനാധിപത്യത്തെ നിലനിർത്തുക എന്നാണ്. ജനാധിപത്യത്തിനുപകരം ഫാഷിസത്തെ ഇഷ്ടപ്പെടുന്നവർക്ക് ഇതൊക്കെ അപശബ്ദമായിട്ടാണ് അനുഭവപ്പെടുക. അതിനാൽ, അവർ മറ്റൊരു വഴി കണ്ടുപിടിച്ചു: ഫേക് ന്യൂസ്. അതിെൻറ പ്രചാരണത്തിന് ‘ഐ.ടി സെൽ’ എന്ന പുതിയൊരു രീതിശാസ്ത്രവും കണ്ടെത്തി. അത് സാമാന്യം നന്നായി പ്രവർത്തിച്ചുതുടങ്ങിയപ്പോൾ പാർലമെൻറിൽ ഭൂരിപക്ഷം അവരുടെ ആളുകളായി. തുടർന്നാണ് അസഹിഷ്ണുതയുടെയും വിദ്വേഷത്തിെൻറയുമെല്ലാം നാളുകൾ ആരംഭിക്കുന്നത്. കൽബുർഗിയും പൻസാരെയും ഗൗരി ലങ്കേഷുമൊക്കെ ആ ‘ആൾക്കൂട്ടാക്രമണ’ത്തിൽ രക്തസാക്ഷികളായി. അഖ്ലാഖിനെപ്പോലുള്ള എത്രയോ പേർ കണ്ണീരോർമകളായതിെൻറ മറ്റൊരു ചിത്രവും ഈ ‘ഐ.ടി സെൽ’ നമുക്ക് കാണിച്ചുതന്നു. ഇന്ത്യൻ മാധ്യമങ്ങളത്രയും സ്തംഭിച്ചു നിന്ന ആ സന്ദർഭത്തിൽ ‘സ്വതന്ത്ര ശബ്ദ’വുമായി രംഗത്തെത്തിയത് വിരലിലെണ്ണാവുന്നവർ. ബാക്കിയുള്ളവരിൽ ഭൂരിഭാഗവും അപ്പോഴേക്കും ഈ ഐ.ടി സെല്ലിെൻറ സ്ട്രിങ്ങർമാരായി മാറിയിരുന്നു. അന്ന് രവീഷ് തെൻറ നിലപാട് പ്രഖ്യാപിച്ചു: ‘എെൻറ തൂലിക ഞാൻ നേരെ തന്നെയാണ് പിടിച്ചിരിക്കുന്നത്, എെൻറ സംസാരങ്ങളും ആ വഴിയിൽ തന്നെയാണ്’. ആ നിലപാട് എഴുത്തിലും വാക്കിലും ഒരുപോലെ പ്രതിഫലിച്ചുവെന്നതിന് കാലം സാക്ഷി.
പലതവണ സംഘികളിൽനിന്ന് ജീവന് ഭീഷണി നേരിട്ടിട്ടുണ്ട്. ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടപ്പോൾ, അടുത്തത് രവീഷ് കുമാറാണെന്ന് ‘ഐ.ടി സെൽ’ വാർത്ത പടച്ചുണ്ടാക്കി. അന്ന്, പലരും ‘അവരെ സൂക്ഷിക്കണേ’ എന്നുപദേശിച്ചു. ഈ പണി നിർത്തണമെന്നാണ് ആ ഉപദേശത്തിനർഥം. അവർക്ക് സ്നേഹപൂർവം ഇങ്ങനെ മറുപടി നൽകി: ‘ഓരോ ദിനവും ഞാൻ ഭയത്തിൽനിന്നും രക്ഷപ്പെട്ടുകൊണ്ടിരിക്കുകയാണ്’. ബി.ജെ.പിയുടെ ഐ.ടി സെല്ലിനെ അദ്ദേഹം ഇങ്ങനെ നിർവചിച്ചു: ‘അത് ഏതെങ്കിലുമൊരു പാർട്ടിയുടെ കേവലമായ യൂനിറ്റല്ല. അത് ഉന്മാദികളായ ഒരു ജനക്കൂട്ടത്തിെൻറ മനോഭാവമാണ്. ആ ജനക്കൂട്ടമാണ് യഥാർഥത്തിൽ ഐ.ടി സെൽ. ആ മനോഭാവങ്ങളെ വ്യാജവാർത്തയായും ട്രോളുകളായും പരിവർത്തിപ്പിക്കുക മാത്രമാണ് യഥാർഥ ഐ.ടി സെൽ ചെയ്യുന്നത്. നമ്മുടെ മാധ്യമങ്ങളിൽ പലതും ഈ സെല്ലിെൻറ ഭാഗം തന്നെയാണ്’. ഐ.ടി സെല്ലിെൻറ ഏറ്റവും വലിയ ഇരയും അദ്ദേഹം തന്നെയായിരുന്നേല്ലാ. അദ്ദേഹത്തിനുമേൽ എത്രയോ വ്യാജവാർത്തകൾ മെനഞ്ഞുണ്ടാക്കിയിട്ടുണ്ട്. മിക്കവാറും ദിവസങ്ങളിൽ രവീഷിനെചുറ്റിപ്പറ്റി ഒരു വ്യാജ വാർത്ത, അല്ലെങ്കിൽ ഐ.ടി സെൽ വക ഒരു ട്രോൾ. ഇങ്ങനെയായി കാര്യങ്ങൾ. അപ്പോഴും അദ്ദേഹം ദൗത്യം തുടർന്നു. ‘പ്രൈം ടൈമി’ലൂടെയും ‘ഹം ലോഗി’ലൂടെയും ‘രവീഷ് കി റിപ്പോർട്ടി’ ലൂടെയുമൊക്കെ വർത്തമാന ഇന്ത്യയുടെ മറ്റൊരു മുഖം ജനം കണ്ടുകൊണ്ടേയിരുന്നു. നോട്ട് നിരോധനത്തിെൻറയും കുടിയേറ്റ തൊഴിലാളികളുടെയും ഇന്ത്യൻ സാമ്പത്തികാവസ്ഥ കുത്തഴിയുന്നതിെൻറയും ആൾക്കൂട്ടക്കൊലപാതകങ്ങളുടെയും അഴിമതിയുടെയുമെല്ലാം വസ്തുതകൾ രവീഷ് കുമാർ നയിച്ച ചർച്ചകളിലൂടെ ലോകം കേട്ടു. പേക്ഷ, ആ ഒറ്റയാൾ പോരാട്ടംകൊണ്ടൊന്നും ശരിയായ ഫലം ലഭിക്കണമെന്നില്ലേല്ലാ. രവീഷിനെപ്പോലുള്ളവരുടെ ഒറ്റപ്പെട്ട ശബ്ദങ്ങൾ വിലയ്ക്കെടുക്കപ്പെട്ട മാധ്യമങ്ങളുടെ മോദിസ്തുതികളാൽ അലിഞ്ഞുപോയി.
1974 ഡിസംബർ അഞ്ചിന് ബിഹാറിലെ മോത്തിഹാരിയിൽ ജനനം. പട്നയിലെ ലയോള ഹൈസ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. കോളജ് പഠനത്തിനായി ഡൽഹിയിലെത്തി. ദേശബന്ധു കോളജിൽനിന്ന് ചരിത്രത്തിൽ ബിരുദം നേടി. തുടർന്ന് സിവിൽ സർവിസ് പഠനത്തിനായി ഡൽഹിയിൽതന്നെ ചെലവഴിച്ചു. ആദ്യശ്രമം പരാജയപ്പെട്ടേപ്പാൾതന്നെ ആ വഴി ഉപേക്ഷിച്ച്, ചരിത്രപഠനം തുടർന്നു. ദേശബന്ധുവിൽനിന്ന് എം.എയും ഡൽഹി സർവകലാശാലയിൽനിന്ന് എം.ഫിലും സ്വന്തമാക്കി. തുടർന്നാണ്, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്യൂണിക്കേഷനിൽനിന്ന് ജേണലിസം ഡിപ്ലോമ കരസ്ഥമാക്കിയത്. 1996 മുതൽ എൻ.ഡി.ടി.വിയിലുണ്ട്. തുടക്കത്തിൽ റിപ്പോർട്ടറായിരുന്നു. പതിയെപ്പതിയെയുള്ള ആ കരിയർ ഇപ്പോൾ സീനിയർ എക്സിക്യൂട്ടിവ് എഡിറ്റർ തസ്തികയിൽ എത്തിനിൽക്കുന്നു. ഇതിനിടെ, രണ്ടുതവണ ഗോയങ്ക അവാർഡ് ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ തേടിയെത്തി. ‘ഫ്രീ വോയ്സ്’ കൂടാതെ വേറെയും പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. എം.ഫിൽ പഠനകാലത്ത് ജൂനിയറായി പഠിച്ച നയനദാസ് ഗുപ്തയാണ് ജീവിത സഖി. കോളജ് അധ്യാപികയാണ് നയന. രണ്ട് പെൺമക്കൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.