വർണവെറിയന്മാർ അരങ്ങുവാണ ലോകത്ത് അടിച്ചമർത്തപ്പെട്ടവരുട െ നെഞ്ചിടിപ്പുകൾ മായ ആൻജലോ എന്ന വിപ്ലവ കവി ചൂടോടെ പകർത്തിയപ്പോ ൾ ആ വരികൾ ഇങ്ങനെ അവസാനിച്ചു: ‘‘നിങ്ങൾക്ക് വാക്കുകൾകൊ ണ്ട് എന്നെ വെടിയുതിർക്കാം/കണ്ണുകൾകൊണ്ട് എന്നെ മുറ ിവേൽപിക്കാം/വിദ്വേഷത്താൽ എന്നെ കൊല്ലാം/എന്നാലും, കാ റ്റിനെപ്പോലെ ഞാൻ ഉയിർത്തെഴുന്നേൽക്കും.’’ ഒരു ജനതയുട െ കണ്ണീരും സ്വപ്നങ്ങളും പോരാട്ട വീര്യവുമൊക്കെയുണ്ട് ഈ വരികളിൽ. അതിനാൽ, വർണവെറിയന്മാരുടെ ഭീകരമായ ഹസ്തമുദ്ര പതിയുേമ്പാഴും അതിൽനിന്ന് രക്ഷപ്പെടുേമ്പാഴുമെല്ലാം ‘പുറേമ്പാക്കി’ൽനിന്ന് ഈ വരികൾ അശരീരികളായി ഉയർന്നുകേൾക്കും. അതവരുടെ പോരാട്ടത്തിന് ഇരട്ടിവീര്യം പകരും. മണ്ടേലയുടെ സത്യപ്രതിജ്ഞ വാചകങ്ങളിൽ ഈ വരികൾ വന്നുചേർന്നത് അങ്ങനെയാണ്. കറുത്തവരുടെ വിമോചനത്തിെൻറ വ്യക്തമായ സന്ദേശംതന്നെയായിരുന്നല്ലോ ആ പ്രസിഡൻറ് പദവി. സംഭവബഹുലമായ ആ സത്യപ്രതിജ്ഞ ചടങ്ങിെൻറ 25ാം വാർഷികത്തിൽ ഈ വരികൾ വീണ്ടും കേട്ടത് മായാ ആൻജലോയുടെ നാട്ടിൽനിന്നുതന്നെയാണ്. യു.എസ് കോൺഗ്രസിലെ ഡെമോക്രാറ്റിക് പാർട്ടി അംഗമായ ഇൽഹാൻ ഉമർ എന്ന വനിതക്ക് ഈ വരികൾ ട്വിറ്ററിൽ കുറിക്കേണ്ടിവന്നത്, പ്രസിഡൻറ് ട്രംപ് അവരെ ‘വിദേശി’യെന്നും ‘മുസ്ലിം തീവ്രവാദി’യെന്നും പരിഹസിച്ചപ്പോഴാണ്.
യു.എസ് പൗരത്വമുണ്ടെങ്കിലും ജന്മരാജ്യമായ സോമാലിയയിലേക്ക് ഇൽഹാനെപ്പോലുള്ളവരെ തോൽപിച്ച് തിരിച്ചയക്കണമെന്നാണ് ട്രംപ് അണികളോട് ആഹ്വാനം ചെയ്തത്. അതു കേട്ട് അണികൾ ‘സെൻഡ് ഹെർ ബാക്ക്’ എന്ന് ആക്രോശിച്ചു. അതോടെ അതൊരു രാഷ്ട്രീയ വിവാദമായി. ഒടുവിൽ ഇൽഹാൻ സ്വന്തം നാട്ടിലേക്ക് മടങ്ങി. പക്ഷേ, അത് സോമാലിയ ആയിരുന്നില്ല, മിനപോളിസായിരുന്നു; കൗമാരകാലം മുതൽ അവർ ജീവിക്കുന്ന യു.എസ് നഗരം. അവിടെ അവരെ വരവേറ്റതാകട്ടെ, ‘വെൽക്കം ഹോം’ എന്ന മുദ്രാവാക്യവും. ഈ മുദ്രാവാക്യങ്ങളിലൂടെ ഒരു രാജ്യത്തിെൻറ പ്രസിഡൻറ് തെരഞ്ഞെടുപ്പിനുള്ള ആചാരവെടിയാണ് മുഴങ്ങിയത്. ഇനിയങ്ങോട്ട് ട്രംപിെൻറ റിപ്പബ്ലിക്കന്മാർക്ക് പിടിപ്പതു പണിയാണ്. ഇൽഹാനെേപ്പാലെ സഭക്കകത്തേയും പുറത്തേയും കുറച്ചാളുകളെ ‘വിദേശി’യും ‘അഭയാർഥി’യും ‘തീവ്രവാദി’യുമൊക്കെ ആക്കിയാലേ ട്രംപിന് രണ്ടാമൂഴം സാധ്യമാകൂ.
മധുരിതമായ ശബ്ദം, അമൂല്യവും അനർഘവുമായ ഒന്ന്, സൗന്ദര്യമുള്ളത് എന്നൊക്കെയാണ് വിവിധ ഭാഷകളിൽ ഇൽഹാൻ പദത്തിന് അർഥം കൽപിച്ചിരിക്കുന്നത്. ചില ശബ്ദകോശങ്ങളിൽ ‘ഭരണാധികാരി’ എന്നും കാണാം. ഇൽഹാൻ ഉമറിന് ഈ വിശേഷണമെല്ലാം നന്നായി ചേരും. മധുരിതവും എന്നാൽ തീക്ഷ്ണവുമായ അവരുടെ ശബ്ദം പലപ്പോഴും അമേരിക്കയുടെ അഭയാർഥികൾക്ക് രക്ഷാകവചം തീർത്തിട്ടുണ്ട്. ആ വാക്കുകളുടെ സൗന്ദര്യത്തിലാണ് അവിടെ ‘കീഴാള രാഷ്ട്രീയ’ത്തിെൻറ പുതിയൊരധ്യായം രചിക്കപ്പെട്ടത്. ഭരണാധികാരി/ജനപ്രതിനിധി എന്ന നിലയിലും അവർ മോശമാക്കിയില്ല. കോൺഗ്രസിനകത്ത് സാക്ഷാൽ ട്രംപ് പോലും അവർക്ക് മുന്നിൽ മുട്ടുമടക്കിയ സന്ദർഭങ്ങളുണ്ട്. ഏറ്റവുമൊടുവിൽ, ട്രംപിെൻറ വംശീയ പരാമർശങ്ങൾക്ക് മറുപടിയായി മായ ആൻജലോയുടെ വരികൾ കുറിക്കുേമ്പാഴും ഇൽഹാൻ ആ പേരിനെ അന്വർഥമാക്കുകയായിരുന്നു. അല്ലെങ്കിലും ഇൽഹാന് ഇങ്ങനെയൊക്കെ ആകാനേ കഴിയൂ. നടന്നു തീർത്ത ജീവിതവഴികളിൽ വർണവെറിയന്മാരായ ഒരായിരം ട്രംപുമാരെ നേരിട്ടിട്ടുണ്ട് അവർ.
സോവിയറ്റ് തണലിൽ സോമാലിയയിൽ വിരാജിച്ച സിയാദ് ബരി എന്ന ഏകാധിപതിയെയും അദ്ദേഹത്തിെൻറ സോഷ്യലിസ്റ്റ് പാർട്ടിയെയും മെരുക്കാൻ അവിടത്തെ സായുധ വിമതർ കോപ്പുകൂട്ടിയ കാലത്താണ് ഇൽഹാൻ ഈ ലോകത്തേക്ക് വരുന്നത്. സിയാദ് ബരി പുറത്താക്കപ്പെടുന്നതോടെ രാജ്യം ആഭ്യന്തര യുദ്ധത്തിലേക്ക് നീങ്ങി. തെരുവുകൾ രക്തക്കളമായി; പത്തു ലക്ഷം പേരെങ്കിലും പലായനം ചെയ്തു. തലസ്ഥാനമായ മൊഗാദിശുവിലായിരുന്ന ഇൽഹാെൻറ പിതാവ് നൂർ ഉമർ മുഹമ്മദ്, ഏഴ് മക്കളെയുംകൊണ്ട് രക്ഷപ്പെട്ടത് കെനിയൻ അതിർത്തിയിലേക്കാണ്. അവിടെയാണ് ദാദാബ് അഭയാർഥി ക്യാമ്പ്. ലോകത്തിലെത്തന്നെ ഏറ്റവും വലിയ അഭയാർഥി ക്യാമ്പ്. അന്ന് ഇൽഹാന് പത്തു വയസ്സ് കാണും. ക്യാമ്പിലെ നരകതുല്യമായ ജീവിതത്തിന് ഒരു വർഷത്തെ ആയുസ്സായിരുന്നു. എങ്ങനെയോ ആ കുടുംബത്തിന് അമേരിക്കയിൽ എത്താനുള്ള വഴി തെളിഞ്ഞു. 1992ലാണ് ന്യൂയോർക്കിലെത്തുന്നത്. പിന്നെ വെർജീനിയയിലും തുടർന്ന് മിനപോളിസിലേക്കും കൂടുമാറി. ടാക്സി ഓടിച്ചും മറ്റുമാണ് നൂർ ഉമർ അക്കാലങ്ങളിൽ കുടുംബം പോറ്റിയത്. അമേരിക്കയിൽ വെറും അഭയാർഥി മാത്രമായിരുന്നില്ല ഇൽഹാൻ എന്ന വിദ്യാർഥിനി; അവർ ‘കറുത്ത നിറമുള്ള ഇസ്ലാം മതവിശ്വാസിയായ അഭയാർഥി’യായിരുന്നു. ഒരിക്കൽ, ക്ലാസ് മുറിയിലിരിക്കുേമ്പാൾ സഹപാഠികളിലൊരാൾ ഇൽഹാെൻറ ഹിജാബ് വലിച്ചുകീറി. കരഞ്ഞുവീട്ടിലെത്തിയ ഇൽഹാനോട് മുത്തച്ഛൻ പറഞ്ഞത്, ‘‘നിെൻറ നിലനിൽപിനെ അവർ ഭയപ്പെടുന്നതുകൊണ്ടാണ് ഇങ്ങനെയൊക്കെ സംഭവിക്കുന്നത്’’ എന്നാണ്. ആ വാക്കുകളാണ് ഇൽഹാനെ അമേരിക്കയിലെ വംശീയ രാഷ്ട്രീയത്തെക്കുറിച്ച് പഠിക്കാൻ പ്രേരിപ്പിച്ചത്.
അതൊരു തുടക്കമായിരുന്നു. നേരിട്ടും അല്ലാതെയുമുള്ള ഒരുപാട് വംശീയാക്രമണങ്ങൾക്ക് ഇരയാകേണ്ടിവന്നു. എന്നിട്ടും, ആ വഴിയിൽ ഒട്ടേറെ മുന്നേറി; അത് വിജയിച്ചു. അങ്ങനെയാണ് 2000ത്തിൽ യു.എസ് പൗരത്വം ലഭിച്ചത്. പിന്നെ പ്രവർത്തനങ്ങളുടെ മൂർച്ചയും വേഗവും കൂടി. ആ രാഷ്ട്രീയത്തിെൻറ ശരിയും ആവശ്യകതയും മുഖ്യധാര പാർട്ടികൾക്കുപോലും ബോധ്യപ്പെട്ടു. അതിന് ഫലവുമുണ്ടായി. 2016ൽ മിനസോട സ്റ്റേറ്റ് ലെജിസ്ലേറ്ററിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സാഹചര്യം അതായിരുന്നു. രണ്ടുവർഷം കഴിഞ്ഞപ്പോൾ ഡെമോക്രാറ്റിക് പാർട്ടി ടിക്കറ്റിൽ മിനപോളിസിൽനിന്ന് യു.എസ് പ്രതിനിധി സഭയിലേക്കും തെരഞ്ഞെടുക്കപ്പെട്ടു. അന്ന് മിനപോളിസിൽ അവർ നടത്തിയ പ്രസംഗം, മായാ ആൻജലയുടെ വരികളുടെ തുടർച്ചയായാണ് ലോകം ദർശിച്ചത്. ‘‘ഞാൻ കോൺഗ്രസിലേക്ക് തെരഞ്ഞെടുക്കപ്പെടുേമ്പാൾ ഒരുകുറെ ഘടകങ്ങൾ ഒന്നിച്ചുവന്നിരിക്കയാണ്. യു.എസ് കോൺഗ്രസിലെത്തുന്ന ആദ്യ കറുത്ത വർഗക്കാരിയാണ് ഞാൻ; ഹിജാബ് ധരിച്ച് അവിടെയെത്തുന്ന ആദ്യ വ്യക്തിയും ഞാനായിരിക്കും; ചരിത്രത്തിലാദ്യമായി ഒരു അഭയാർഥിയും എന്നിലൂടെ സഭയിെലത്തുന്നു; എല്ലാത്തിനുമുപരി യു.എസ് കോൺഗ്രസിലെ പ്രഥമ മുസ്ലിം വനിതകളിൽ ഒരാളും ഈയുള്ളവളാണ്.’’ നീണ്ട കരഘോഷങ്ങളോടെ ആ വാക്കുകൾ സ്വീകരിക്കപ്പെടുകയും ആഘോഷിക്കപ്പെടുയും ചെയ്തപ്പോൾതന്നെ ട്രംപും കൂട്ടരുമെല്ലാം മനസ്സിൽ ചിലതെല്ലാം പറഞ്ഞുറപ്പിച്ചിട്ടുണ്ടാകണം. അതല്ലേ റിപ്പബ്ലിക്കൻ വേദികളിൽനിന്നുയരുന്ന ആക്രോശങ്ങളത്രയും!
1982 ഒക്ടോബർ നാലിന് മൊഗാദിശുവിൽ ജനനം. ഇൽഹാെൻറ രണ്ടാം വയസ്സിൽതെന്ന മാതാവ് മരിച്ചൂ. അതിനുശേഷമാണ് ആഭ്യന്തര കലാപവും പലായനവുെമല്ലാം. അമേരിക്കൻ വിദ്യാഭ്യാസമാണ് ലഭിച്ചത്. രാഷ്ട്രമീമാംസയിലും ദേശാന്തര പഠനങ്ങളിലും ബിരുദധാരിയാണ്. ആരോഗ്യമേഖലയിലായിരുന്നു താൽപര്യം. വംശീയതക്കെതിരായ പോരാട്ടങ്ങൾക്കൊപ്പം ആരോഗ്യ പ്രവർത്തക എന്ന നിലയിൽ വിവിധ സംഘടനകളുടെ ഭാഗമായി പ്രവർത്തിച്ചു. അങ്ങനെയാണ് മുഖ്യധാര രാഷ്ട്രീയ പാർട്ടികളുടെ ഭാഗമാകുന്നത്. ഡെമോക്രാറ്റിക് ഫാർമർ ലേബർ പാർട്ടിയായിരുന്നു ആദ്യ തട്ടകം. പിന്നെയാണ് ഡെമോക്രാറ്റിക് പാർട്ടി നേതൃത്വത്തിലെത്തുന്നത്. രണ്ടുതവണ വിവാഹിതയായി. മൂന്നു മക്കളുണ്ട്. പരമ്പരാഗത ചട്ടക്കൂടുകൾ തകർത്ത് പുതുരാഷ്ട്രീയത്തിെൻറ നാമ്പുകൾ തീർത്ത വനിതകളുടെ കൂട്ടത്തിൽ ടൈം മാഗസിൻ ഇൽഹാെൻറ പേരും ചേർത്തിട്ടുണ്ട്. മനുഷ്യാവകാശ പ്രവർത്തക, സാമാജിക എന്നീ നിലകളിൽ വേറെയും പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.