രസതന്ത്രം പഠിക്കുേമ്പാൾ, ശാസ്ത്രജ്ഞയാകാൻ ആഗ്രഹിക്കുകയും, ഒരിടവേളയിൽ അധ്യാപികയാവുകയും, പിന്നെ, നിയോഗംപോലെ സിവിൽ സർവിസിെൻറ പടവുകൾ കയറുകയും ചെയ്ത, ചീഫ് സെക്രട്ടറി നളിനി നെറ്റോയെ മലയാളികൾക്ക് ആരും പരിചയപ്പെടുത്തേണ്ടതില്ല. എല്ലാ പ്രതിസന്ധികളെയും ധീരമായി നേരിട്ട വനിത. കേരളത്തിലെ 42ാമത്തെ ചീഫ് സെക്രട്ടറി. ഇൗ പദവിയിലെത്തിയ നാലാമത്തെ വനിത. 11 വർഷത്തോളം സംസ്ഥാനത്തെ മുഖ്യതെരഞ്ഞെടുപ്പ് ഒാഫിസർ. സർവിസ് ജീവിതത്തിൽ, ഒരു ശാസ്ത്രജ്ഞയുടെ സൂക്ഷ്മതയും അധ്യാപികയുടെ പക്വതയും കൈവിടാത്ത വനിത. നാലു തെരഞ്ഞെടുപ്പുകൾക്ക് നേതൃത്വം നൽകാൻ കഴിഞ്ഞതിെൻറ സംതൃപ്തി അവർ പലപ്പോഴും തുറന്നുപറഞ്ഞിട്ടുണ്ട്. െഎ.എ.എസ് ഉേദ്യാഗസ്ഥ എന്ന നിലയിൽ ഉത്തരവാദിത്തങ്ങൾ ഭംഗിയായി നിറവേറ്റി കർമകാണ്ഡം പൂർത്തിയാക്കാനിരിക്കുകയാണ് അവർ.അതിനിടെയാണ് സർക്കാറിനുമുന്നിൽ ഒരു പ്രഹരംപോലെ ടി.പി. സെൻകുമാർ കേസ് വന്നുവീഴുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്, മാത്രമല്ല, ചീഫ് സെക്രട്ടറി നളിനി നെറ്റോക്കും മിന്നൽപ്രഹരമായി.
ഒരു സംസ്ഥാനത്ത് സകലവിധ ഭരണ സംവിധാനത്തിെൻറയും തലപ്പത്താണ് ചീഫ് സെക്രട്ടറിയുടെ സ്ഥാനം. മന്ത്രിസഭയുടെ സെക്രട്ടറി എന്ന പദവിയും ഉണ്ട്. െഎ.എ.എസുകാർക്ക് മാത്രമായി നീക്കിവെച്ചിട്ടുള്ള പദവിയാണ് ചീഫ് സെക്രട്ടറി. കഴിഞ്ഞ ഏപ്രിൽ ഒന്നിനാണ് അവർ ചുമതലയേറ്റത്. അന്നുമുതൽ അഞ്ചുമാസമാണ് സർവിസ് കാലാവധി. ഭർത്താവ് ഡസ്മണ്ട് നെറ്റോ െഎ.പി.എസ് ഒാഫിസറായിരുന്നു. ഏകമകൾ അനിക.
ഡി.ജി.പി സെൻകുമാറിനെതിരെ, ചീഫ് സെക്രട്ടറി വ്യാജ റിപ്പോർട്ട് തയാറാക്കി മുഖ്യമന്ത്രിക്ക് സമർപ്പിച്ചു, അതനുസരിച്ച് മുഖ്യമന്ത്രി സെൻകുമാറിനെ തെറിപ്പിച്ചു. അതാണ് ഉയർന്ന ആരോപണം. നളിനിയുടെ റിപ്പോർട്ടും സർക്കാറിെൻറ വാദവും സുപ്രീംകോടതി തള്ളി. ചീഫ് സെക്രട്ടറിയുടെ നടപടിയെ പരമോന്നത കോടതി സംശയ ദൃഷ്ടിയോടെയാണ് വീക്ഷിച്ചത്.
വാസ്തവത്തിൽ, രാജ്യത്തെ മുഴുവൻ ചീഫ് സെക്രട്ടറിമാർക്കും അതുപോലെ ഉയർന്ന ഉദ്യോഗസ് ഥർക്കും അതിൽനിന്ന് പാഠം പഠിക്കാനുണ്ടെന്ന് പറയാതെ പറയുകയായിരുന്നു നീതിപീഠം. കൊത്തിക്കൊത്തി മുറത്തിൽ കയറി കൊത്തിയാൽ അടി വീഴുമെന്ന് ചുരുക്കം.
സെൻകുമാറിനെ തിരിച്ചെടുക്കണമെന്ന് സുപ്രീംകോടതി വ്യക്തമാക്കിയപ്പോഴെങ്കിലും മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും ബുദ്ധി ഉദിച്ചിരുന്നുവെങ്കിൽ രണ്ടാമത്തെ പ്രഹരം ഒഴിവാക്കാമായിരുന്നു. രണ്ടാഴ്ചക്കിടെ രണ്ടാം പ്രഹരം ചോദിച്ചുവാങ്ങിയതാണെന്ന് ശത്രുക്കൾ മാത്രമല്ല, മിത്രങ്ങളും പറയുന്നു. സർക്കാറിന് മുട്ടുമടക്കി, 25,000 രൂപ പിഴ ഒടുക്കേണ്ട സ്ഥിതിയും വന്നു.
‘അൈവലബ്ൾ’ നിയമ വിദഗ്ധർ വ്യക്തത നൽകിയിട്ടും വീണ്ടും സുപ്രീംകോടതിയിൽ വ്യക്തതഹരജിയുമായി ചെന്ന സർക്കാറിെൻറ തൊലിക്കട്ടിയെക്കുറിച്ച് ചിന്തിച്ച് തല പുണ്ണാക്കിയിട്ട് കാര്യമില്ല. ഏറ്റവും ചുരുങ്ങിയത് ചീഫ് സെക്രട്ടറിയെങ്കിലും വ്യക്തതഹരജിയിൽനിന്ന് കൈകഴുകണമായിരുന്നു.
സെൻകുമാറിനെ യഥാസ്ഥാനത്ത് നിയമിക്കാനുള്ള കോടതി ഉത്തരവ് നടപ്പാക്കാൻ വൈകിപ്പിക്കുകയും, വീണ്ടും ഹരജി നാടകം കളിക്കുകയും ചെയ്തപ്പോൾ, പ്രതിക്കൂട്ടിലായത് ചീഫ് സെക്രട്ടറിയാണ്. കോടതിയലക്ഷ്യകേസിൽ നളിനി നെറ്റോക്ക് നോട്ടീസയച്ച കോടതി, അവരുടെ വിശദീകരണം കേട്ട ശേഷം ബാക്കി പറയാമെന്നും വ്യക്തമാക്കിയിട്ടുണ്ട്. ചീഫ് സെക്രട്ടറിയുടെ മറുപടി, സുപ്രീംകോടതി മാത്രമല്ല, കേരളവും കാത്തിരിക്കുകയാണ്.
സുപ്രീംകോടതിയുടെ ചാട്ടവാർ പ്രയോഗത്തിന് പിന്നാലെ, മണിക്കൂറുകൾക്കകം ചീഫ് സെക്രട്ടറി നിയമന ഉത്തരവ് തയാറാക്കി മുഖ്യമന്ത്രിയുടെ മേശപ്പുറത്ത് എത്തിച്ചു. മുഖ്യമന്ത്രിയാണെങ്കിൽ താമസംവിനാ സെൻകുമാറിെൻറ നിയമന ഉത്തരവിൽ ഒപ്പുചാർത്തി. കോടതിയലക്ഷ്യം വരുംമുമ്പ് തലയൂരിയില്ലെങ്കിൽ, കാൽലക്ഷം രൂപ പിഴയിൽ മാത്രം ഒതുങ്ങില്ലെന്ന്, ചീഫ് സെക്രട്ടറിക്ക് അറിയാം.
പൊലീസ് മേധാവി സ്ഥാനത്തുനിന്ന് മാറ്റിയ ശേഷം ജിഷ വധക്കേസിലും, പുറ്റിങ്ങൽ കേസിലും ഡി.ജി.പി വീഴ്ച വരുത്തിയെന്ന പരാമർശമുള്ള റിപ്പോർട്ട് തയാറാക്കിയത് നളിനി നെറ്റോതന്നെയാണോ? ആണെങ്കിൽ അതിനു പിന്നിൽ ഒരു ‘ബുദ്ധി’ മാത്രമല്ല, ‘അതിബുദ്ധി’ ഇല്ലാതിരിക്കില്ല.1981 ബാച്ച് െഎ.എ.എസുകാരിയാണ് നളിനി. ജീവിതത്തിൽ ഒാരോ ചുവടും കരുതലോടെ മുന്നോട്ടുവെച്ച ചരിത്രമുള്ള ഒരാൾ എങ്ങനെയാണ് ഒരു റിപ്പോർട്ട് കെട്ടിച്ചമക്കുക! തീർച്ചയായും ഒരു സമസ്യയാണ് അത്.
1957 ഏപ്രിൽ അഞ്ചിന് െഎക്യകേരളത്തിലെ ആദ്യ മന്ത്രിസഭ അധികാരമേറ്റതിെൻറ നാലുമാസത്തിനു ശേഷമാണ് നളിനിയുടെ ജനനം. പ്രഫസർമാരായ ടി.എസ്. രാമകൃഷ്ണെൻറയും ചന്ദ്രയുടെയും ഒാമനപുത്രി. സംസ്ഥാനത്തിന് അറുപത് വയസ്സായപ്പോൾ നളിനി നെറ്റോക്കും അറുപത്. നാടിനൊപ്പം വളർന്ന അപൂർവ ഭാഗ്യം. അമ്മാവനും റിസർവ് ബാങ്ക് മുൻ ഗവർണറുമായിരുന്ന എസ്. വെങ്കിട്ടരമണെൻറ മകൾ ഗിരിജ വൈദ്യനാഥൻ അയൽപക്കത്ത്, തമിഴ്നാട്ടിൽ ചീഫ് സെക്രട്ടറിയാണ്. ഇരുവരും െഎ.എ.എസിൽ ഒരേ ബാച്ചുകാർ. അങ്ങനെയുള്ള അപൂർവതകളും സൗഭാഗ്യങ്ങളും ആവർത്തിച്ച് ആഘോഷിക്കുേമ്പാഴാണ് ഒരു വീഴ്ച സംഭവിക്കുന്നത്. സെൻകുമാർ അതിന് നിമിത്തമായെന്നു മാത്രം. ഒരുപക്ഷേ, ചീഫ് സെക്രട്ടറി ഇത് സ്വപ്നത്തിൽ കരുതിയതല്ല. സംഭവിക്കേണ്ടത് സംഭവിച്ചു, അത്രതന്നെ.
മന്ത്രിസഭയുടെ ഒന്നാം വാർഷികത്തിന് രണ്ടാഴ്ച മാത്രം ബാക്കിനിൽക്കുേമ്പാൾ, സർക്കാർ ശിക്ഷ ചോദിച്ചു വാങ്ങുകയായിരുന്നുവോ? ഒരു ഒത്തുതീർപ്പിന് ധാരാളം അവസരം ഉണ്ടായിട്ടും അതു സംഭവിക്കാതെ മുട്ടുമടക്കാനായിരുന്നു വിധി. മുഖ്യമന്ത്രിക്ക് ക്ഷീണമായിപ്പോയി എന്നു പറയുന്നവർ, സേവന ജീവിതത്തിെൻറ അവസാന നാളുകളിൽ ചീഫ് സെക്രട്ടറിക്ക് ഉണ്ടായ വീഴ്ചയും കുറച്ചു കാണുന്നില്ല. സംഭവിക്കാനുള്ളത് വഴിയിൽ തങ്ങില്ലെന്നു സാരം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.