ബി.ജെ.പിയുടെ പൊലീസ് നായ്ക്കൾ ലാലുകുടുംബത്തെ വട്ടമിട്ടു മണംപിടിക്കുകയാണ്. കാലിത്തീറ്റ തൊണ്ടയിൽ കുരുങ്ങി തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിയാതെവന്നിരിക്കുന്ന ലാലുവിനെ മാത്രമല്ല, മക്കളെയും കാലമെത്തും മുേമ്പ കെട്ടുകെട്ടിച്ചാൽ ഹിന്ദി ഹൃദയഭൂമിയിൽ മെരുങ്ങാൻ ബാക്കിനിൽക്കുന്ന ബിഹാറും കീഴടങ്ങുമെന്നതാണ് രാഷ്ട്രീയം. മുഖ്യമന്ത്രിയായിരിക്കുേമ്പാഴും ലാലുവിനെയും മക്കളെയും ഭയക്കേണ്ടിയിരിക്കുന്ന നിതീഷ് കുമാർ അതിന് സഹായിക്കുന്നതിെൻറ ലക്ഷണങ്ങൾ കാണിക്കുേമ്പാൾ മുൻകാല ശത്രുത നരേന്ദ്ര മോദി കൊണ്ടുനടക്കേണ്ടതില്ല. പണ്ടത്തെപ്പോലെ നിതീഷ് കുമാറിനെ കെട്ടിപ്പിടിക്കാൻ ബി.ജെ.പിക്കു കഴിഞ്ഞാൽ ബിഹാറിൽ വിശാല മതേതര സഖ്യത്തിെൻറ കഥ കഴിഞ്ഞു.
ബി.ജെ.പിയുടെ മനക്കോട്ട നിർമാണത്തിൽ ജനതാദൾ-യു പങ്കുേചർന്നാൽപ്പിന്നെ, ആർ.ജെ.ഡിയും കോൺഗ്രസും എത്ര മെനക്കെട്ടിട്ടും കാര്യമില്ല. നിതീഷ് കുമാറാകെട്ട, ഇനിയൊരു ഉൗഴംകൂടി മുഖ്യമന്ത്രിയാകുന്നതിനപ്പുറത്തെ രാഷ്ട്രീയ മോഹങ്ങൾ മിക്കവാറും അവസാനിപ്പിച്ച മട്ടാണ്. അടുത്ത ലോക്സഭ തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി സ്ഥാനാർഥിയല്ല, തൊട്ടടുത്ത വർഷത്തെ നിയമസഭ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രിക്കസേരയുമില്ല എന്ന സ്ഥിതി വരുമോ എന്നതാണ് അദ്ദേഹത്തിെൻറ ഉൾഭയം. ജനതാദൾ-യുവും ആർ.ജെ.ഡിയും കോൺഗ്രസും ഉൾപ്പെട്ട മഹാസഖ്യത്തിലെ രണ്ടാംകക്ഷിയുടെ നേതാവു മാത്രമായ നിതീഷ് കുമാർ സമയമെത്തുേമ്പാൾ ലാലുവിെൻറ മക്കൾക്ക് മുഖ്യമന്ത്രിസ്ഥാനം വിട്ടുകൊടുത്തേ തീരൂ. ബി.ജെ.പിക്കൊപ്പം നിന്നാൽ ഒരുവട്ടംകൂടി മുഖ്യമന്ത്രിസ്ഥാനം കിട്ടുമെന്ന പ്രതീക്ഷക്ക് വകയുണ്ട്. ഇത്തരം ചുറ്റുപാടുകൾ സങ്കീർണമാക്കിയിരിക്കുന്ന ബിഹാർ രാഷ്ട്രീയത്തിലേക്കാണ് ബി.ജെ.പിയുടെ പൊലീസ് നായ്ക്കൾ ചാടിയിറങ്ങിയിരിക്കുന്നത്.
വെള്ളിയാഴ്ച ലാലു, റാബ്റി, മകനും ഉപമുഖ്യമന്ത്രിയുമായ തേജസ്വി എന്നിവരുടെ വസതികളടക്കം ഒരു ഡസൻ കേന്ദ്രങ്ങളിൽ സി.ബി.െഎ റെയ്ഡ് നടത്തി. ശനിയാഴ്ച എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിെൻറ ഉൗഴമായിരുന്നു. അവർ ലാലുവിെൻറ മകൾ മിസ ഭാരതിയുടെ ഡൽഹിയിലെ വസതിയാണ് ഉന്നമാക്കിയത്. നടക്കുന്നത് അഴിമതിക്കെതിരായ പോരാട്ടമത്രെ. അതിൽ തെറ്റു പറയാൻ പറ്റില്ല. ലാലുവോ കുടുംബമോ വിശുദ്ധ പശുക്കളല്ല. പശുക്കളുമായി നടക്കുന്ന ക്ഷീരകർഷകരെപ്പോലും വേട്ടയാടുന്നതാണ് കാലം. ലാലുവല്ല, അദാനിയൊഴികെ ഉപ്പു തിന്നവർ ആരായാലും വെള്ളം കുടിച്ചേ പറ്റൂ. പക്ഷേ, ക്രമപ്രശ്നം മറ്റു ചിലതാണ്.
ലാലു റെയിൽവേ മന്ത്രിയായിരുന്ന 2006ലെ ചില ഹോട്ടൽ കരാറുകളിലെ അഴിമതിയാണ് 2017ൽ കുത്തിമാന്തുന്നത്. ഒരു പതിറ്റാണ്ടിനു ശേഷം എഫ്.െഎ.ആർ രജിസ്റ്റർ ചെയ്യുന്നതിെൻറ പൊരുൾ എന്താണ്? മൂന്നു വർഷമായി ഭരിക്കുന്ന ബി.ജെ.പി ഇതുവരെ നിശ്ശബ്ദത പാലിച്ചത് എന്തുകൊണ്ടാണ്? ഹോട്ടൽ ഇടപാടിലെ വിവാദ പാട്ടം റദ്ദാക്കാനോ തിരിച്ചുപിടിക്കാനോ റെയിൽവേ നടപടി സ്വീകരിക്കാതെ പോയതെന്ത്? റെയിൽവേ സി.ബി.െഎക്ക് ക്രിമിനൽ പരാതി നൽകിയിട്ടുേണ്ടാ? ആരുടെ പരാതിയിലാണ് അന്വേഷണം? ഇതിനൊന്നും വ്യക്തമായ ഉത്തരമില്ലെന്നു വരുേമ്പാഴാണ് അന്വേഷണ ഏജൻസികൾ വേട്ടക്കിറങ്ങുന്നത് രാഷ്ട്രീയ പകപോക്കലാണെന്ന ലാലു പ്രസാദിെൻറ ആരോപണത്തിന് മൂർച്ച വരുന്നത്. അതെന്തുതന്നെയായാലും ബി.ജെ.പിക്ക് സഹായകമായ രാഷ്ട്രീയത്തിലേക്കാണ് ബിഹാർ എത്തുന്നത്.
മഹാസഖ്യം ബി.ജെ.പിയെ മലർത്തിയടിച്ച സോഷ്യലിസ്റ്റ് മണ്ണ് വീണ്ടും കാവികൃഷിക്ക് പറ്റിയ കാലാവസ്ഥ ഒരുക്കുന്നു. ലാലുവിെൻറ ഉടുമുണ്ടഴിച്ചാൽ, സഖ്യകക്ഷി നേതാവായ നിതീഷ് കുമാറിന് ആത്മാഭിമാനത്തിെൻറ പേരുപറഞ്ഞ് വിശാല സഖ്യത്തിനു വെളിയിലേക്ക് ചാടാം. ബിഹാറിലെ രാഷ്ട്രീയ കൂട്ടുകെട്ടുകൾ മാറ്റിമറിക്കുന്നതിനൊപ്പം, ദേശീയതലത്തിൽ ദുർബലമായി നിൽക്കുന്ന പ്രതിപക്ഷത്തെ ബി.ജെ.പിക്ക് കൂടുതൽ ദുർബലമാക്കാം. സി.ബി.െഎ കേസെടുത്തതോടെ, ലാലുവിെൻറ മകൻ തേജസ്വിയോട് ഉപമുഖ്യമന്ത്രിസ്ഥാനം രാജിവെക്കാൻ നിതീഷ് ആവശ്യപ്പെടുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. പല പ്രതിപക്ഷ പാർട്ടികളും റെയ്ഡിനെ വിമർശിച്ചപ്പോൾതന്നെ, ജനതാദൾ-യു തികഞ്ഞ മൗനം പുലർത്തുകയാണ്. രാജി ആവശ്യപ്പെടാൻ നിതീഷ് തീരുമാനിച്ചാൽ ഭരണസഖ്യം ഗുരുതരമായ പ്രതിസന്ധിയിലേക്കു നീങ്ങും. റെയ്ഡ് നടന്ന ദിവസം ‘ആരോഗ്യ കാരണങ്ങളാൽ’ വിശ്രമത്തിന് പട്നയിൽനിന്ന് 110 കിലോമീറ്റർ അകലെയുള്ള രാജ്ഗിറിലേക്ക് പോയിരുന്നു നിതീഷ്. അേദ്ദഹത്തെ അറിയിച്ച ശേഷമാണ് റെയ്ഡ് നടന്നതെന്ന പ്രചാരണങ്ങളും ഇതിനിടയിൽ ഉയരുന്നുണ്ട്.
കാലിത്തീറ്റ അഴിമതിക്കേസിൽ ശിക്ഷിക്കപ്പെട്ട ലാലുവിന് 2015ൽ നടന്ന ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സാധിച്ചില്ല. എന്നിട്ടും ബിഹാറിൽ ലാലു ഉൾപ്പെട്ട മഹാസഖ്യമാണ് ബി.ജെ.പിയെ തടഞ്ഞുനിർത്തി അധികാരത്തിൽ വന്നത്. തെരഞ്ഞെടുപ്പു കഴിഞ്ഞപ്പോൾ ഭരണ സഖ്യത്തിലെ ഏറ്റവും വലിയ കക്ഷിയായി മാറാൻ ആർ.ജെ.ഡിക്ക് സാധിച്ചു. യാദവ കുടുംബത്തിലെ അടുത്ത തലമുറയുടെ കിരീടധാരണംകൂടിയായിരുന്നു അത്. തേജസ്വി ഉപമുഖ്യമന്ത്രിയായത് അങ്ങനെയാണ്. ഇനിയൊരിക്കൽകൂടി ഭരണം ലഭിച്ചാൽ തേജസ്വി മുഖ്യമന്ത്രിയായെന്നിരിക്കും. എന്നാൽ, ലാലുവിെൻറ ഭൂതകാലം ആർ.ജെ.ഡിയെ വേട്ടയാടിക്കൊണ്ടിരിക്കുന്നു. മക്കൾ പ്രാപ്തിയെത്തുന്നതിനു മുേമ്പ ലാലുവിെൻറ പേരിൽ മഹാസഖ്യം പൊളിഞ്ഞാൽ അത് ബിഹാറിൽ ലാലു കുടുംബത്തിെൻറ രാഷ്ട്രീയ മേധാവിത്വംകൂടി അവസാനിപ്പിച്ചുവെന്നു വരും. രണ്ടു പതിറ്റാണ്ടിലധികം നീണ്ടുനിന്ന കാലിത്തീറ്റ അഴിമതി കേസ് സ്വന്തം രാഷ്ട്രീയശക്തി എത്രത്തോളം ചോർത്തിക്കളഞ്ഞുവെന്ന് ലാലുവിന് അറിയാം. അതുകൊണ്ടുതന്നെയാണ് മുൻകോപിയായ ലാലു നിതീഷിനു മുന്നിൽ ഒെട്ടാക്കെ വഴങ്ങിനിൽക്കുന്നത്. ഇതിനെല്ലാമിടയിലാണ് പുതിയ അഴിമതിക്കേസും അന്വേഷണവും നടക്കുന്നത്.
പലവിധ രാഷ്്ട്രീയ പ്രത്യാഘാതങ്ങൾ ഇൗ കേസിനുണ്ട്. ബി.ജെ.പിയോട് ഒരുകാലത്തും സന്ധി െചയ്തിട്ടില്ലാത്ത നേതാവാണ് ലാലു. ബിഹാർ രാഷ്്ട്രീയത്തിൽ ഉയർന്നുവന്ന സാഹചര്യങ്ങളും സമവാക്യങ്ങളും ലാലുവിന് ആ മുഖമാണ് നൽകുന്നത്. പ്രതിപക്ഷത്തെ പ്രധാന മുഖങ്ങളിലൊന്നായി ലാലു നിലനിൽക്കുന്നു. 2015ൽ മഹാസഖ്യം വിജയിച്ചതു മുതൽ അടുത്ത ലോക്സഭ തെരഞ്ഞെടുപ്പിൽ നരേന്ദ്ര മോദിയെ തോൽപിക്കുന്നതിൽ കേന്ദ്രീകരിച്ചാണ് ലാലു നീങ്ങുന്നത്. പ്രതിപക്ഷ െഎക്യത്തിനു വേണ്ടി പണിയെടുക്കുകയും ചെയ്യുന്നു. ആഗസ്റ്റ് 17ന് പട്നയിൽ ലാലു പ്രതിപക്ഷ നേതാക്കളുടെ വൻ റാലി ഒരുക്കുന്നുണ്ട്. യു.പിയിൽ പരസ്പരം പോരടിക്കുേമ്പാഴും അഖിലേഷ് യാദവും മായാവതിയും ലാലു വിളിച്ചിരിക്കുന്ന ഇൗ സമ്മേളനത്തിൽ പെങ്കടുക്കുന്നുണ്ട്. എന്നാൽ, ഒാരോ കുറ്റാരോപണവും പുതിയ വെളിപ്പെടുത്തലും റെയ്ഡും ലാലുവിെൻറ താരമൂല്യം കുറക്കും.
പ്രതിപക്ഷത്ത് ക്രിയാത്മക പങ്കുവഹിക്കാനുള്ള ശേഷി ചോർത്തും. നിതീഷാകെട്ട, ബിഹാറിലേക്ക് മോദിയെ കാലുകുത്താൻ അനുവദിക്കാതിരുന്ന ചരിത്രെമാക്കെ പഴങ്കഥ. സ്വന്തം പ്രതിച്ഛായയെക്കുറിച്ച് അങ്ങേയറ്റത്തെ ജാഗ്രതയും നിതീഷ് കുമാറിനുണ്ട്. തെരെഞ്ഞടുപ്പു പ്രചാരണ സമയത്തു പോലും ലാലുവുമായി ഒരകലം പാലിച്ചാണ് നിതീഷ് നിന്നത്. മഹാസഖ്യത്തെ നയിക്കുേമ്പാഴും കഴിഞ്ഞ രണ്ടു വർഷത്തിനിടയിൽ കേന്ദ്രവും ബി.ജെ.പിയുമായി സൗഹാർദം നിതീഷ് കാണിച്ചുപോരുന്നു. നോട്ട് അസാധുവാക്കലിനെ പിന്തുണച്ചതു മുതൽ എൻ.ഡി.എയുടെ രാഷ്ട്രപതി സ്ഥാനാർഥി രാംനാഥ് കോവിന്ദിനൊപ്പം നിൽക്കുന്നതുവരെയുള്ള സന്ദേശങ്ങൾ ജനമധ്യത്തിലുണ്ട്. നിതീഷ് നൽകുന്ന ഇൗ സന്ദേശങ്ങളിൽ ആർ.ജെ.ഡിയോടും കോൺഗ്രസിനോടുമുള്ള വിരട്ടലും വിലപേശലും അടങ്ങിയിരിക്കുന്നു. ഏതുസമയവും നിതീഷ് ബി.ജെ.പിയിലേക്ക് ചാടാമെന്ന സ്ഥിതി സഖ്യകക്ഷികെള വരുതിയിൽ നിർത്തും. സഖ്യത്തിലെ രണ്ടാമത്തെ വലിയ കക്ഷിയുടെ നേതാവെന്ന പരിമിതിക്കിടയിലും സമ്മർദങ്ങളില്ലാതെ മുഖ്യമന്ത്രിക്ക് ബോസ് ആയി തുടരാം. അതിനു കഴിയാത്തപ്പോൾ അടുത്ത വള്ളത്തിലേക്ക് ചാടാം.
അടുത്ത ലോക്സഭ തെരഞ്ഞെടുപ്പിനാകെട്ട, രണ്ടു കൊല്ലം ബാക്കിയില്ല. നരേന്ദ്ര മോദിക്ക് ശക്തമാെയാരു വെല്ലുവിളി ഉയർത്തുന്ന പ്രതിപക്ഷ െഎക്യവും അജണ്ടയും അതിനൊത്ത പോരാട്ടവീര്യവും ഉണ്ടായിത്തീരാനുള്ള സാധ്യത മങ്ങിനിൽക്കെ, മോദിക്ക് വെല്ലുവിളി ഉയർത്താവുന്ന, വിജയിക്കാവുന്ന പ്രതിപക്ഷ സ്ഥാനാർഥിയായി മാറാൻ പറ്റില്ലെന്ന് നിതീഷ് തിരിച്ചറിയുന്നു. 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ താൻ പ്രധാനമന്ത്രി സ്ഥാനാർഥിയല്ലെന്നും, അതിനൊത്ത പൊക്കം തെൻറ പാർട്ടിക്കില്ലെന്നും മാത്രമല്ല നിതീഷ് കഴിഞ്ഞ ദിവസം പറഞ്ഞത്. പ്രതിപക്ഷത്തിന് പ്രസ്താവനയുദ്ധമല്ലാതെ ബി.ജെ.പിയെ എതിരിടുന്നതിൽ ആത്മാർഥതയും വ്യക്തമായ കാര്യപരിപാടിയുമില്ലെന്നും നിതീഷ് പറഞ്ഞു.
പ്രതിപക്ഷത്തിെൻറ ദുഃസ്ഥിതി ഇങ്ങനെയൊക്കെയാണെങ്കിൽ മോദിയോട് എന്തിന് ശത്രുത തുടരണം? എന്തുകൊണ്ട് മോദിയുമായി സഹകരിച്ചു മുന്നോട്ടു പൊയ്ക്കൂടാ? ഇനി ബിഹാർ രാഷ്ട്രീയത്തിലേക്ക് നോക്കുേമ്പാഴാകെട്ട, മഹാസഖ്യത്തിൽ എണ്ണംകൊണ്ടും വണ്ണംകൊണ്ടും പാർട്ടി അടിത്തറകൊണ്ടുമെല്ലാം ജനതാദൾ-യുവിനെക്കാൾ കരുത്ത് ആർ.ജെ.ഡിക്കാണ്. 2020ലെ നിയമസഭ തെരഞ്ഞെടുപ്പു നേരത്ത് മഹാസഖ്യത്തിെൻറ നേതൃസ്ഥാനം ഉപമുഖ്യമന്ത്രിയായ തെൻറ മകന് കിട്ടാൻ ലാലു അവകാശവാദം ഉന്നയിക്കാതിരിക്കില്ല. ഇതിനെല്ലാമിടയിൽ ബി.ജെ.പിക്കൊപ്പം, സി.ബി.െഎ റെയ്ഡ് നിതീഷിനും കൂടുതൽ അവസരങ്ങൾ നൽകുകയാണ്. മഹാസഖ്യത്തെ ഉറപ്പിച്ചുനിർത്താനാണ് തീരുമാനിക്കുന്നതെങ്കിൽ ബിഹാറിൽ നിതീഷിന് കൂടുതൽ കരുത്തനാകാം. ആരോപണങ്ങളുടെ ചക്രവ്യൂഹത്തോട് മല്ലടിക്കുന്ന ലാലുവിന് സ്വന്തം പാർട്ടി സംസ്ഥാനത്തെങ്കിലും അധികാരത്തിൽ ഉണ്ടാകണമെന്ന് ചിന്തിക്കാനേ കഴിയൂ. ബി.ജെ.പിക്കാണെങ്കിൽ, നിതീഷ് വന്നില്ലെങ്കിലും മഹാസഖ്യം പൊളിഞ്ഞുകിട്ടിയാൽ മതി; ജയിച്ചു. അതിനായി ആരോപണവും റെയ്ഡുമെല്ലാം വഴി നിതീഷിന് ബി.ജെ.പി അവസരങ്ങൾ തുറന്നിട്ടുകൊടുക്കുന്നു. അഴിമതിക്കാർക്കൊപ്പം തുടരാൻ പറ്റില്ലെന്ന അനായാസ വിശദീകരണത്തോടെ മഹാസഖ്യം പൊളിച്ച് പഴയ ചങ്ങാത്തത്തിലേക്ക് തിരിച്ചുപോവുകയേ വേണ്ടൂ. 2019ലെ മോദിയുടെ ഗതിയറിഞ്ഞ് 2020ലേക്ക് തീരുമാനമെടുക്കാനുള്ള വിസ്തൃതമായ സമയം ഉപയോഗപ്പെടുത്താനുള്ള പഴുത് വേറെയുമുണ്ട്. ആർക്കു മുന്നിലും ആദർശങ്ങളുടെയല്ല, സാധ്യതകളുടെ കലയത്രെ രാഷ്ട്രീയം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.