മറ്റൊരു പ്രധാന പ്രശ്നം, ആക്രമണകാരികളായ അനാഥ നായ്ക്കളെ പിടിക്കാനുള്ള ഡോഗ് ക്യാച്ചർമാരുടെ ലഭ്യതക്കുറവും, പിടിക്കപ്പെടുന്ന ഇത്തരം നായ്ക്കളെ പാർപ്പിക്കാനുള്ള അഭയ കേന്ദ്രങ്ങളുടെ കുറവുമാണ്. ഡോഗ് ക്യാച്ചർമാരാകാൻ സന്നദ്ധതയുള്ളവരെ കണ്ടെത്തേണ്ടത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ്.എവിടെയെങ്കിലും നായ്ക്കൾ ആളുകളെ കടിച്ച വാർത്ത കേൾക്കുേമ്പാൾ മാത്രം നാം ചർച്ചചെയ്യുന്ന വിഷയമായി മാറിയിരിക്കുന്നു തെരുവുനായ് പ്രശ്നം. ഉടൻ വരും ചോദ്യങ്ങൾ –എ.ബി.സി കേന്ദ്രമെവിടെ? അധികാരികൾ എ.ബി.സി ചെയ്തിരുന്നുവെങ്കിൽ ഈ പ്രശ്നം ഉണ്ടാകുമായിരുന്നോ?...എന്നിങ്ങനെയാണ് പല ചർച്ചകളുടെയും ടോൺ. പ്രശ്നത്തിന്റെ...
മറ്റൊരു പ്രധാന പ്രശ്നം, ആക്രമണകാരികളായ അനാഥ നായ്ക്കളെ പിടിക്കാനുള്ള ഡോഗ് ക്യാച്ചർമാരുടെ ലഭ്യതക്കുറവും, പിടിക്കപ്പെടുന്ന ഇത്തരം നായ്ക്കളെ പാർപ്പിക്കാനുള്ള അഭയ കേന്ദ്രങ്ങളുടെ കുറവുമാണ്. ഡോഗ് ക്യാച്ചർമാരാകാൻ സന്നദ്ധതയുള്ളവരെ കണ്ടെത്തേണ്ടത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ്.
എവിടെയെങ്കിലും നായ്ക്കൾ ആളുകളെ കടിച്ച വാർത്ത കേൾക്കുേമ്പാൾ മാത്രം നാം ചർച്ചചെയ്യുന്ന വിഷയമായി മാറിയിരിക്കുന്നു തെരുവുനായ് പ്രശ്നം. ഉടൻ വരും ചോദ്യങ്ങൾ –എ.ബി.സി കേന്ദ്രമെവിടെ? അധികാരികൾ എ.ബി.സി ചെയ്തിരുന്നുവെങ്കിൽ ഈ പ്രശ്നം ഉണ്ടാകുമായിരുന്നോ?...എന്നിങ്ങനെയാണ് പല ചർച്ചകളുടെയും ടോൺ. പ്രശ്നത്തിന്റെ എ.ബി.സി.ഡി അറിയാതെയാണ് ഇത്തരം ചോദ്യങ്ങളുയരുന്നത് എന്ന് പറയേണ്ടിവരുന്നു. എ.ബി.സി ചെയ്താൽ നായ് കടിക്കില്ലെന്ന് ധരിച്ചിരിക്കുന്ന ചിലരുമുണ്ട് നമ്മുടെയിടയിൽ.
ഒരു നാട്ടിൽ അലഞ്ഞുതിരിയുന്ന നായ്ക്കൾ പെരുകുന്നുണ്ടെങ്കിൽ അതിനുത്തരവാദികൾ നാട്ടുകാർതന്നെയാണ്. നായ്ക്കളുടെ സ്വഭാവം, കടിയേറ്റാൽ ചെയ്യേണ്ട കാര്യങ്ങൾ, പേ വിഷബാധ പ്രതിരോധം തുടങ്ങിയ വിഷയങ്ങൾ സംബന്ധിച്ച ബോധവത്കരണം, വളർത്തുനായ്ക്കൾക്ക് പേ വിഷ പ്രതിരോധ കുത്തിവെപ്പും ലൈസൻസിങ്ങും, ശരിയായ മാലിന്യ സംസ്കരണം, ആക്രമണകാരികളായ നായ്ക്കൾക്ക് അഭയകേന്ദ്രം സ്ഥാപിക്കൽ എന്നിവക്കൊപ്പം വേണം ആനിമൽ ബർത്ത് കൺട്രോൾ പ്രോഗ്രാം അഥവാ എ.ബി.സി പദ്ധതി നടപ്പാക്കാൻ.
സന്നദ്ധതയുള്ള സാമൂഹികപ്രവർത്തകരെയും സന്നദ്ധ സംഘടനകളെയും പങ്കാളികളാക്കി ബോധവത്കരണ പരിപാടികൾ മൃഗസംരക്ഷണ വകുപ്പ് സംഘടിപ്പിച്ചുവരുന്നുണ്ട്. വളർത്തുനായ്ക്കൾക്ക് പേ വിഷ പ്രതിരോധ കുത്തിവെപ്പ് നൽകി തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽനിന്ന് നിയമപ്രകാരം നിർബന്ധിതമായ ലൈസൻസ് എടുക്കാനുള്ള ഉത്തരവാദിത്തം നായ് വളർത്തുന്നവരുടെതാണ്. എല്ലാ മൃഗാശുപത്രികളിലും പേ വിഷ പ്രതിരോധ വാക്സിൻ സൗജന്യ നിരക്കിൽ ലഭ്യമാണ്. വളർത്തുനായ്ക്കൾക്ക് വാക്സിൻ നൽകുന്നതിൽ ഏറെപേരും ശ്രദ്ധിക്കാറുണ്ടെങ്കിലും തദ്ദേശ സ്ഥാപനത്തിൽനിന്ന് ലൈസൻസ് എടുക്കുന്നവർ വളരെ കുറവാണ്. ഈ കാര്യത്തിൽ ശ്രദ്ധിച്ചാൽ, ഉത്തരവാദിത്തത്തോടെയുള്ള നായ് വളർത്തൽ ഉറപ്പുവരുത്താനും വളർത്തുനായ്ക്കളിൽനിന്നുള്ള പേ വിഷബാധ ഭീഷണി ഒഴിവാക്കാനും സാധിക്കും. തെരുവിലുള്ള അനാഥനായ്ക്കളുടെ എണ്ണം പരിമിതപ്പെടുത്തുന്നതിൽ മാലിന്യ സംസ്കരണത്തിനും നല്ല പങ്കുണ്ട്. തെരുവിൽ അലക്ഷ്യമായി മാലിന്യങ്ങൾ തള്ളുന്നവർക്കെതിരെ നിയമപ്രകാരം കർശന നടപടികൾ കൈക്കൊള്ളണം.
എന്താണ്, എങ്ങനെയാണ് എ.ബി.സി ഗ്രാമ, ബ്ലോക്ക്, ജില്ല പഞ്ചായത്തുകളുടെയും നഗര ഭരണസ്ഥാപനങ്ങളുടെയും സംയുക്ത പ്രോജക്ടായാണ് എ.ബി.സി പദ്ധതി നടപ്പാക്കേണ്ടത്. മുഖ്യ നിർവഹണ സ്ഥാപനം ജില്ല പഞ്ചായത്താണ്. ജില്ല പഞ്ചായത്ത് നേരിട്ടോ, ആനിമൽ വെൽഫെയർ ബോർഡ് ഓഫ് ഇന്ത്യയുടെ അംഗീകാരവും എ.ബി.സി ചെയ്യുന്നതിന് അനുമതിയുമുള്ള മൃഗ ക്ഷേമ സംഘടനകൾ മുഖേനെയോ ഇത് നടപ്പാക്കാനാവും.
അലഞ്ഞുതിരിയുന്ന നായ്ക്കളിൽനിന്ന് വളർത്തുമൃഗങ്ങളിലേക്കും അവ വഴി മനുഷ്യരിലേക്കും രോഗങ്ങൾ പകരുന്ന സാഹചര്യം ഇല്ലാതാക്കാൻ മൃഗാശുപത്രികളിൽനിന്നും ജനങ്ങൾ കൂടുതലായി വന്നുപോകുന്ന സ്ഥലങ്ങളിൽനിന്നും അകലെയായി വേണം എ.ബി.സി കേന്ദ്രങ്ങൾ സ്ഥാപിക്കാൻ. ഓപറേഷൻ തിയറ്റർ, പ്രീ ആൻഡ് പോസ്റ്റ് ഓപറേഷൻ കെയർ യൂനിറ്റ്, സ്റ്റോർ, സി.സി.ടി.വി, എയർ കണ്ടീഷണർ, കിച്ചൺ എന്നിവയടക്കമുള്ള സൗകര്യങ്ങളും ഷെൽട്ടറും ഈ കേന്ദ്രത്തിൽ ഒരുക്കണം. ജനറൽ അനസ്തേഷ്യ നൽകി വിദഗ്ധ പരിശീലനം ലഭിച്ച വെറ്ററിനറി സർജൻമാർ ചെയ്യേണ്ടതാണ് സങ്കീർണമായ എ.ബി.സി സർജറി. മതിയായ സൗകര്യങ്ങളില്ലാത്ത മൃഗാശുപത്രികളിൽ ഇത് ചെയ്യാവുന്നതല്ല. എ.ബി.സി കേന്ദ്രത്തിലേക്ക് പിടിക്കുന്ന നായ്ക്കൾക്ക് സർജറി ചെയ്ത്, പേ വിഷ പ്രതിരോധ കുത്തിവെപ്പും നൽകി, പെൺനായ്ക്കളെ അഞ്ചു ദിവസവും ആൺ നായ്ക്കളെ നാലു ദിവസവും ഷെൽട്ടറിൽ താമസിപ്പിച്ച്, മരുന്നുകൾ നൽകി മുറിവുണക്കി, ആരോഗ്യം ഉറപ്പാക്കി, പിടിച്ച സ്ഥലത്തുതന്നെ തിരികെ വിടുകയാണ് രീതി. എ.ബി.സിക്കായി നായ്ക്കളെ പിടിച്ചാൽ, പിടിച്ച സ്ഥലത്ത് കൊണ്ടുവിടില്ലെന്നാണ് നിയമം അറിയാത്ത പലരും ധരിച്ചിരിക്കുന്നതും പറഞ്ഞു നടക്കുന്നതും.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെയും, മൃഗ ക്ഷേമസംഘടനകൾ, റെസിഡന്‍റ് അസോസിയേഷനുകൾ എന്നിവയുടെ സഹകരണത്തോടെയും അനാഥ നായ്ക്കൾക്ക് പേ വിഷ പ്രതിരോധ കുത്തിവെപ്പ് നൽകാവുന്നതാണ്. ഇതിനായി മൃഗാശുപത്രികളിൽ ലഭ്യമുള്ള വാക്സിനോ, തദ്ദേശ സ്വയംഭരണ സ്ഥാപനം വാങ്ങുന്ന വാക്സിനോ ഉപയോഗപ്പെടുത്താം.
അനാഥ നായ്ക്കൾക്കുള്ള വാക്സിൻ സമയബന്ധിതമായി പൂർത്തീകരിക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് റിട്ടയേഡ് ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർമാരെ ആവശ്യാനുസരണം കണ്ടെത്തി നിയോഗിക്കാവുന്നതാണ്.
മറ്റൊരു പ്രധാന പ്രശ്നം, ആക്രമണകാരികളായ അനാഥ നായ്ക്കളെ പിടിക്കാനുള്ള ഡോഗ് ക്യാച്ചർമാരുടെ ലഭ്യതക്കുറവും, പിടിക്കപ്പെടുന്ന ഇത്തരം നായ്ക്കളെ പാർപ്പിക്കാനുള്ള അഭയ കേന്ദ്രങ്ങളുടെ കുറവുമാണ്. ഡോഗ് ക്യാച്ചർമാരാകാൻ സന്നദ്ധതയുള്ളവരെ കണ്ടെത്തേണ്ടത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ്. ആക്രമണകാരികളായ നായ്ക്കളെ തെരുവുകളിൽനിന്ന് മാറ്റേണ്ടത് അനിവാര്യമാകയാൽ അവയെ അഭയകേന്ദ്രങ്ങളിൽ പാർപ്പിക്കേണ്ടതുണ്ട്. ഇത്തരം അഭയകേന്ദ്രങ്ങൾ (4 -5 നായ്ക്കളെ പാർപ്പിക്കാനുള്ളത്) എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും വേണം. അഭയകേന്ദ്രത്തിൽ ഭക്ഷണം നൽകുന്നതിനും അടിസ്ഥാന പരിചരണത്തിനുമായി തദ്ദേശ സ്വയംഭരണ സ്ഥാപനതല കമ്മിറ്റികൾ ഒരു ഷെൽട്ടർ മാനേജ്മെന്‍റ് ഗ്രൂപ് രൂപവത്കരിക്കേണ്ടതാണ്. ഇതിനായുള്ള ഫണ്ട്, ഭക്ഷണം, മറ്റു വിഭവങ്ങൾ എന്നിവ സ്വരൂപിക്കുന്നതിനായി മൃഗസ്നേഹികളെയും പ്രാദേശിക മൃഗക്ഷേമ സംഘടന പ്രവർത്തകരെയും സന്നദ്ധ വിഭാഗങ്ങളെയും ഈ ഗ്രൂപ്പിൽ അംഗങ്ങളാക്കാൻ ശ്രദ്ധ ചെലുത്തണം.
അനാഥ നായ്ക്കളെയും, മറ്റുള്ളവർ ഉപേക്ഷിക്കുന്ന നായ്ക്കളെയും ദത്തെടുത്ത് വളർത്തി പരിപാലിക്കാൻ തയാറുള്ളവരെ പ്രോത്സാഹിപ്പിക്കുന്നതിനും, വീട്ടിൽ വളർത്തുന്ന നായ്ക്കളെ തെരുവിൽ ഉപേക്ഷിക്കുന്ന പ്രവണതക്കെതിരെയും ബോധവത്കരണം നടത്തണം. അനാഥ നായ്ക്കൾ നമ്മുടെ തെരുവുകളിൽനിന്ന് പൂർണമായും ഒഴിവാക്കപ്പെടേണ്ടവരല്ല. അവ ഇല്ലാതായാൽ കുറുക്കനും കുറുനരിയും നാട്ടിലിറങ്ങുന്ന സാഹചര്യമുണ്ടാകും. എന്നാൽ, അവയുടെ എണ്ണം നിയന്ത്രിക്കേണ്ടതുണ്ട്. അത് സാധ്യമാകണമെങ്കിൽ സർക്കാറിന്‍റെ വിവിധ വകുപ്പുകളുടെയും സന്നദ്ധ സംഘടനകളുടെയും ജനങ്ങളുടെയും കൂട്ടായ പ്രവർത്തനം അനിവാര്യമാണ്. പ്രശ്ന പരിഹാരത്തിനുള്ള ആത്മാർഥത വേണം. തൽക്കാലം കുറ്റം ആരുടെയെങ്കിലും ചുമലിൽ ചാർത്തി, രക്ഷപ്പെടാൻ ശ്രമിക്കരുത്. നായ്ക്കളുടെ കടി കിട്ടിയാൽ മാത്രം പ്രശ്നം ചർച്ച ചെയ്യുന്ന സമീപനം മാറുകയും വേണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.